പാറക്കെട്ടുകൾക്കിടയിലെ , ഗുഹയിലെ ഇരുട്ടിൽ
നക്ഷത്ര ആമകളെയും കട്ടിയുള്ള പുറന്തോടോടുകൂടിയ ഞണ്ടുകളെയും
പേടിച്ച് പതുങ്ങിയിരിക്കുന്ന ഒരു സ്വപ്നത്തിലേക്ക്
ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവൾ കയറി വന്നത് .
ഫെമിനിസം പറഞ്ഞതിന്റെ പേരിൽ മാഗസിനു ലഭിച്ച
അവാർഡ് വാങ്ങാൻ എഡിറ്ററുടെ കൂടെ പോയതാണത്രെ .
ടി വി ചാനലുകളും പത്രങ്ങളും പലവുരു ചവച്ചു തുപ്പിയതിനാൽ
കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നു സാംസ്കാരികനും ,
യഥാർത്ഥത്തിൽ ആറു പേരും ഫെസ്ബൂക്കിലൂടെ പതിനാറായിരത്തിലേറെ പ്പേരും
പീഡിപ്പിച്ചതിനാൽ, സ്കോപ്പില്ല എന്ന് പറഞ്ഞു പുതിയ മാഗസിൻ എഡിറ്റർ മാരും
കയ്യൊഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് സത്യം .
അച്ചടിച്ച മാഗസിന്റെ അറുന്നൂറു കോപ്പി യും
വിതരണം ചെയ്തു തീർത്ത എഡിറ്റർ സുഹൃത്തെ
നീ മിടുക്കനാ,
വാ പിളർന്നുറങ്ങുന്ന ഒരുത്തന്റെ സ്വപ്നത്തിലേക്ക്
എത്ര സമർഥമായിട്ടാ നീ അവളെ കയറ്റി വിട്ടത്.
പെണ്ണേ ,
നീ ഇറങ്ങി വന്ന കോളേജ് മാഗസിനിലെ
ഇരുപത്തിയാറാം പേജിലെ പതിമൂന്നാമത്തെ വരി
നിന്നെ നന്നായി മിസ്സ് ചെയ്യുന്നുണ്ടാവണം
എങ്കിലും നീ ധൈര്യമായിട്ട് വാ , പെണ്ണെന്ന
ഒറ്റ വരി കവിതയിലിരുത്താം നിന്നെ ..
പിന്കുറിപ്പ് :
നീ ഇറങ്ങി പോയ ഒഴിവിലേക്കാണ്
വിഷാദം കയറി വന്നത്
വിഷു കഴിഞ്ഞതും , കൂട്ടുകാരനെ പാമ്പ് കടിച്ചതും
ഒന്നും അറിഞ്ഞിട്ടേ ഇല്ല ഇതുവരെ
നിന്നെക്കാളും കൂട്ടു ചേർന്നു പോയി..
പാറക്കെട്ടുകൾക്കിടയിലെ , ഗുഹയിലെ ഇരുട്ടിൽ
മറുപടിഇല്ലാതാക്കൂനക്ഷത്ര ആമകളെയും കട്ടിയുള്ള പുറന്തോടോടുകൂടിയ ഞണ്ടുകളെയും
പേടിച്ച് പതുങ്ങിയിരിക്കുന്ന ഒരു സ്വപ്നത്തിലേക്ക്
ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവൾ കയറി വന്നത് .
മുന്നറിയിപ്പില്ലാതെ കടന്നുവരുന്നവള്‍ അത്ര ശരിയല്ല.
മറുപടിഇല്ലാതാക്കൂമുട്ടിയിട്ട് വരണം
പെണ്ണെന്ന
മറുപടിഇല്ലാതാക്കൂഒറ്റ വരി കവിതയിലിരുത്താം നിന്നെ ..
കാര്യങ്ങള്‍
മാദ്ധ്യമങ്ങള്‍ക്ക് എല്ലാം വാര്‍ത്തയാണ്
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂ>> നീ ഇറങ്ങി പോയ ഒഴിവിലേക്കാണ്
മറുപടിഇല്ലാതാക്കൂവിഷാദം കയറി വന്നത്<<
GREAT !!
:)
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂടി വി ചാനലുകളും പത്രങ്ങളും പലവുരു ചവച്ചു തുപ്പിയതിനാൽ
കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നു സാംസ്കാരികനും ,
യഥാർത്ഥത്തിൽ ആറു പേരും ഫെസ്ബൂക്കിലൂടെ പതിനാറായിരത്തിലേറെ പ്പേരും
പീഡിപ്പിച്ചതിനാൽ, സ്കോപ്പില്ല എന്ന് പറഞ്ഞു പുതിയ മാഗസിൻ എഡിറ്റർ മാരും
കയ്യൊഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് സത്യം .
നിന്നെ കാണിക്കാതെ വിഷാദത്തെ മനസ്സില്‍ ഒളിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് ...
മറുപടിഇല്ലാതാക്കൂപൊള്ളുന്നു.....
മറുപടിഇല്ലാതാക്കൂ