ചേർന്നിരുന്നവരൊക്കെ
 

ചേർന്നിരുന്നവരൊക്കെ

കൊഴിഞ്ഞു പോകും

ഇലകൾ കൊണ്ട് മറച്ച

രഹസ്യങ്ങളൊക്കെ വെളിപ്പെടും

പതിയെ പതിയെ അരിച്ചിറങ്ങുന്ന

മഞ്ഞിനൊപ്പം പൊതിയുന്ന

ഏകാന്തതയോട് പൊരുതി തോക്കും

പിരിഞ്ഞു പോയവർ, ഓർമ്മകൾ

ഒക്കെയും കനലായെരിഞ്ഞു

മറ്റാരുടെയോ തണുപ്പകറ്റുന്നത്

അകലെയല്ലാതെ നോക്കി കാണും


ഓർമകൾ


പരിചിതമോ അല്ലാത്തതോ

ആയ വഴിയെന്നതൊന്നും

വിഷയമല്ല

വേഗത്തിലോടി പോകുമ്പോൾ

കണ്ണിൽപ്പെടുക കൂടിയില്ല


പശിമയുള്ള കണ്ണികളാൽ

വലിഞ്ഞു മുറുക്കി

നിന്നെ വലിച്ചൂറ്റി

വലിച്ചെറിയുന്നുണ്ടെന്നെ


ഓർമകൾ,

രക്ഷപ്പെട്ടു പോകലെളുപ്പമല്ലാത്ത

എട്ടുകാലി വലകളാകുന്നു.വാക്കറ്റംഅ വിഹിതം

ഇലമുളച്ചിട്ട്,

അധിക നാള് വേണമെന്നില്ല

മുറിഞ്ഞു വീണ്

മറ്റൊരിടത്തുയിർക്കാൻ

ഇലമുളച്ചിക്ക്!!


3 അഭിപ്രായങ്ങൾ:

 1. അ വിഹിതം

  ഇലമുളച്ചിട്ട്,

  അധിക നാള് വേണമെന്നില്ല

  മുറിഞ്ഞു വീണ്

  മറ്റൊരിടത്തുയിർക്കാൻ

  ഇലമുളച്ചിക്ക്!!

  മറുപടിഇല്ലാതാക്കൂ
 2. 'ഓർമകൾ,
  രക്ഷപ്പെട്ടു പോകലെളുപ്പമല്ലാത്ത
  എട്ടുകാലി വലകളാകുന്നു'.
  നല്ല വരികൾ
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. ചില ഓർമകൾ,

  രക്ഷപ്പെട്ടു പോകലെളുപ്പമല്ലാത്ത

  എട്ടുകാലി വലകൾ തന്നെയാണ് ..

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍