കൊതി



















വരി മുറിച്ചെഴുതി
നാലു വരികളിൽ ഒതുക്കുന്ന
മാന്ത്രികത കാട്ടാമെന്നു
കടലിനെ കൊതിപ്പിക്കുന്നു
തെറിച്ചു പോയൊരു
കടൽച്ചീളിൽ
കവിയൊഴുകി പോകുന്നു


ഏകാന്തത

നീ വരച്ചയച്ച നിന്റെ ആകാശത്തെ
ഡൗണ്ലോഡ് ചെയ്തെടുക്കുന്നു.
അതിലെ ഒറ്റ നക്ഷത്രത്തിനു കീഴെ
നിനക്കൊപ്പം ഏകാന്തത പുതയ്ക്കുന്നു.


വഴി

ഓർമകളെ പറ്റിയല്ലാതെ
വർത്തമാനത്തെ പറ്റി എഴുതിക്കൂടെ
നിങ്ങൾക്ക് ?
വയറു നിറഞ്ഞിരിക്കുന്നയാൾക്ക്
വിശപ്പിനെ ഓർത്തെഴുതുകയല്ലാതെ
മറ്റെന്തു വഴിയാണ് !!


തീർച്ച

അത്രമേലടുത്തിരുന്നത് കൊണ്ടാണ്.
മറ്റൊന്നുമല്ല ,
കീറിപ്പോയ ആ കടലാസുകളിൽ
തന്നെയായിരിക്കും
നമ്മളെ
അടയാളപ്പെടുത്തിയിരിക്കുന്നത്, തീർച്ച.


അക്കരപ്പച്ച 

ഇരട്ട മുഖമുള്ളവരുടെ ലോകത്തിൽ
നിന്നു ഇറങ്ങി നടന്നിട്ടും
ചലനങ്ങളിൽ, ശരീരം കൊണ്ട് കളവു പറയുന്നവരുടെ
കടലും കടന്നിട്ടാണത്രേ
അക്കരപ്പച്ച 


പൊരുത്തം 

ആൾക്കൂട്ട ബഹളത്തിനിടയിലും
കൈവിട്ടു പോയ കുഞ്ഞിന്റെ വിളി തിരിച്ചറിയുന്ന 
അമ്മയുടെ മാന്ത്രികത പോലെ,
എത്രപേരു കണ്ടാലും
ആ 'ഒരാൾക്ക്' മാത്രം
മനസ്സിലാകുന്ന വാട്ട്‌സ്ആപ്പ്
സ്റ്റാറ്റസുകൾ !


വാക്കറ്റം :
ഇരുട്ട് നിലാവിനെ ചേർത്തു പിടിക്കുന്നതാണത്രേ സ്നേഹം
പകലിൽ മുഖം മൂടിയും അഭിനയവുമാണെന്ന്.

2 അഭിപ്രായങ്ങൾ:

  1. കുത്തിക്കുറിച്ചുകൊണ്ടിരുന്നാൽ അത്താഴമൂണിനെന്തുച്ചെയ്യും.....
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വയറു നിറഞ്ഞിരിക്കുന്നയാൾക്ക്
    വിശപ്പിനെ ഓർത്തെഴുതുകയല്ലാതെ മറ്റെന്തു വഴിയാണ് !!

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍