കൂടിയിരിക്കുന്നുവെന്നെയുള്ളൂ,
സൂക്ഷിച്ചു നോക്കിയാൽ കാണാം
ചേർന്നിരിക്കുന്നതിനിടയിലെ മതിലുകൾ.
അതിനുമകത്താണല്ലോ ജീവിതം.
ഒറ്റയാൾ നടത്തങ്ങൾ
കരുതലുകളില്ലാത്ത
ഒറ്റയാൾ നടത്തങ്ങൾ,
പകുത്തു നൽകാമെന്ന
മനസ്സുറപ്പ് മാത്രം
വേരുറച്ച് തണല് ചൊരിയുന്നുണ്ടിപ്പോൾ
ഒന്ന് നിൽക്കൂ, ഇതിന് ശേഷമെന്നൊരു
വാക്ക് കേട്ടിരിപ്പാണ്
വേരുറച്ച് തണല് ചൊരിയുന്നുണ്ടിപ്പോൾ !
അങ്ങനെയിരിക്കെ
അങ്ങനെയിരിക്കെ
ആരുമില്ലെന്നോർക്കും
മുറിഞ്ഞു വീണിട്ടും
നിറഞ്ഞിരിക്കുന്ന
നിന്നെ കണ്ട്
അൽഭുതപ്പെടും !
കാഴ്ച
ഓരോ പകലിലും
വെളിച്ചം വിളിച്ചു കാട്ടാറുണ്ട്
മുറിഞ്ഞു പോയതിന്റെ അടയാളങ്ങളെ..
പുതു മുകുളത്തിന്
വരും വസന്തത്തിലേക്ക് മാറ്റി വെച്ചതെന്ന്
വെറുതെ നിശ്വസിക്കും.
വാക്കറ്റം :
ചുട്ടു പൊള്ളിക്കുകയാണ്
ആൾതിരക്ക് കുറഞ്ഞ
ജീവിതത്തിന്റെ നട്ടുച്ചകൾ
ചുട്ടു പൊള്ളിക്കുകയാണ്
മറുപടിഇല്ലാതാക്കൂആൾതിരക്ക് കുറഞ്ഞ
ജീവിതത്തിന്റെ നട്ടുച്ചകൾ
കൂടിയിരിക്കുന്നുവെന്നെയുള്ളൂ,
മറുപടിഇല്ലാതാക്കൂസൂക്ഷിച്ചു നോക്കിയാൽ കാണാം
ചേർന്നിരിക്കുന്നതിനിടയിലെ മതിലുകൾ.
അതിനുമകത്താണല്ലോ ജീവിതം...