ഒപ്പു കടലാസിൽ
പകർത്തി വെക്കുന്നു
ഓരോ യാത്രയേയും..
വിട്ടു പോകരുത്
നിന്നിലേക്കെത്തുന്ന
ഒരു ഇടവഴി പോലും..
ഓര്മ
ഒരു ഫോണകലത്തിൽ
നീ നനഞ്ഞതത്രയും
ഓർമകളുടെ മരം പെയ്ത്താണ്
മഴ നിലച്ചിട്ട് നേരമേത്രയായി !
പേര്
അരികിടിഞ്ഞ് വീതി കൂടുമ്പൊഴും
ആഴം കുറഞ്ഞു വരുന്നൊരു പുഴയെ
സൗഹൃദത്തിന്റെ പേരിലോർക്കുന്നു.
പരവതാനി പച്ച
തേടി വന്നപ്പോഴേ
വിരിച്ചു വെച്ചിട്ടുണ്ട്
ഞാൻ,
നിന്റെ
നടവഴി നിറയെ
പരവതാനി പച്ച !
വാക്കറ്റം :
ഏറ്റവുമൊടുവിൽ നിന്റെ പേര് കടം കൊടുത്തത്
കടലിലെത്തുന്നതിന് മുന്നേ
വറ്റി പോകുന്ന നദികൾക്കായിരുന്നു.
തേടി വന്നപ്പോഴേ
മറുപടിഇല്ലാതാക്കൂവിരിച്ചു വെച്ചിട്ടുണ്ട്
ഞാൻ,
നിന്റെ
നടവഴി നിറയെ
പരവതാനി പച്ച !
അരികിടിഞ്ഞ് വീതി കൂടുമ്പൊഴും
മറുപടിഇല്ലാതാക്കൂആഴം കുറഞ്ഞു വരുന്നൊരു പുഴയെ
സൗഹൃദത്തിന്റെ പേരിലോർക്കുന്നു.
ആശംസകൾ
ഒരു ഫോണകലത്തിൽ
മറുപടിഇല്ലാതാക്കൂനീ നനഞ്ഞതത്രയും
ഓർമകളുടെ മരം പെയ്ത്താണ്
മഴ നിലച്ചിട്ട് നേരമേത്രയായി !