മേശ വലിപ്പിലെ അവസാന വെടിയുണ്ടതലവേദനയുടെ ഗുളിക കാണുന്നില്ല,
ഈയിടെയായി മറവി കൂടുകയാണ്.
ഗാന്ധിയെ ഗോഡ്‌സെ കൊന്നെന്നാണോ കൊന്നില്ലെന്നാണോ അവർ വിളിച്ചു പറയുന്നുണ്ടായിരുന്നത് ?
മറന്നെങ്കിൽ പോട്ടെ
ഗാന്ധിയെ പണ്ടാരു കൊന്നെങ്കിലെന്താ
ഞാൻ പണിക്ക് പോയാലല്ലേ
എനിക്ക് ജീവിക്കാനാകൂ..
മേശ വലിപ്പിൽ മൂന്നു വെടിയുണ്ടകൾ !
ഒന്നെടുത്തു വിഴുങ്ങി വെളളം കുടിച്ചു.
തല വേദനയുടെ ഗുളിക എവിടെ ഇരിക്കുന്നുവെന്തോ
അഖ്‌ലാക്കിന്റെ വീട്ടിൽ
ആട്ടിറച്ചി ആയിരുന്നു എന്നാണോ
അല്ലെന്നാണോ അവർ പറഞ്ഞത്?
എന്തായാലെന്താ
ഹോട്ടലിൽ പോയാൽ ഇഷ്ടം പോലെ കിട്ടില്ലേ
ഇവിടെ വല്ല പ്രശ്നവും ഉണ്ടോ?
മേശവലിപ്പിൽ രണ്ടു വെടിയുണ്ടകൾ !
ഭക്ഷണത്തിനു മുൻപ് കഴിക്കണം എന്നാണോ ശേഷം എന്നാണോ?
നശിച്ച തലവേദന മാറുന്നില്ലല്ലോ !
നാളെ മുതൽ
പണിക്ക് വരേണ്ടെന്നാണോ
ഓഫീസ് വിറ്റെന്നാണോ അവർ പറഞ്ഞത്?
ഈയിടെയായി മറവി കൂടിയത് ഭാഗ്യമാണ്!
മേശവലിപ്പിൽ ഒറ്റ വെടിയുണ്ട!
അവസാനത്തെ അവസരമാണ്
കൊണ്ടു ചാകാനായാലും തിരിച്ചടിക്കാനായാലും.വാക്കറ്റം :

ഉള്ളിലടുപ്പമില്ലാത്തത് കൊണ്ടാകും
വാക്കുകൾ കൊണ്ടിത്രയേറെ
സ്നേഹിക്കാനാകുന്നത്...
കൊഴിഞ്ഞ ഇലകളെന്നാൽ
വളർന്ന പടവുകളെന്നു
മരം പഠിപ്പിക്കുന്നു. 2 അഭിപ്രായങ്ങൾ:

 1. കൊഴിഞ്ഞ ഇലകളെന്നാൽ
  വളർന്ന പടവുകളെന്നു
  മരം പഠിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഉള്ളിലടുപ്പമില്ലാത്തത് കൊണ്ടാകും
  വാക്കുകൾ കൊണ്ടിത്രയേറെ
  സ്നേഹിക്കാനാകുന്നത്...

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍