എഴുത്തിലെ വേനൽക്കാലം


നിന്നെ പറ്റി മാത്രം കുറിക്കുമ്പോൾ
തുടങ്ങുന്നതാണ്
എഴുത്തിലെ വേനൽക്കാലം.
ഇലകൾ കൊഴിച്ചിട്ട
മറ്റ് മരങ്ങൾക്കിടയിൽ
വാക ചുവന്നു പൂക്കുന്ന കാലം..!!കുഴിയാനക്കുഴി
ചെറുതല്ലേ എളുപ്പത്തിൽ
രക്ഷപ്പെട്ടു കളയാം എന്നൊക്കെ,
നിസ്സാരമായി കരുതും,
എങ്കിലും ഓരോ കാൽവെയ്പ്പിലും
വഴുതി വീഴുന്ന
കുഴിയാനക്കുഴിയാണ്
ചില ഓർമകൾ


 വേനൽമരമാണ് ഞാൻ
ഫുട്‌ബോൾ മൈതാനികളിൽ
പുസ്തകശാലകളിൽ
അതുമല്ലെങ്കിൽ
കൂട്ടുകാരോത്ത് ചായ കുടിക്കുമ്പോൾ
അവരുടെ കൂടെയല്ല ഞാനെന്ന്
അവർക്ക് പോലും മനസ്സിലാകാൻ ഇടയില്ല.

ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം
മുറിഞ്ഞു പോയ ശിഖിരങ്ങൾ
കിളിർത്തു വരുന്ന, പേരറിയാത്ത
വേനൽമരമാണ് ഞാൻ.. ഇന്ത്യ
അന്ന്,
വൈകിപ്പോയ
പ്രാർത്ഥനയെ
ഒറ്റ വെടിയുണ്ട കൊണ്ടാണ്
തീർത്തു കളഞ്ഞത്..
ഇന്ന്,
തോക്ക് താഴ്ത്താത്ത
പ്രത്യയശാസ്ത്ര ത്തിന് മുന്നിൽ
ഇട നെഞ്ചു കാട്ടി
നിവർന്നു നിൽക്കുന്നു ഇന്ത്യ !   ഗാന്ധി
സാധ്യമായ ഇടങ്ങളിൽ
നിന്നെല്ലാം മായ്ച്ചു കളയു കയാണവർ,
അവർ തന്നെ
മൂന്ന് തുളയിട്ട്‌ അവസാനിപ്പിച്ച
ഗാന്ധിയെ,
ശൈത്യ നിദ്രയിൽ നിന്നും ചരിത്രത്തെ വിളിച്ചുണർത്തി
ഓരോ തവണയും വരച്ച് ചേർക്കുന്നു
വീണ്ടും മറ്റു ചിലർ
 വാക്കറ്റം 
കവിതയിപ്പോൾ
പഴയ പുഴകളെ പോലെ
നീണ്ടു പരന്നൊഴുകാറില്ല,
കിണറുകുത്തി കുഴിച്ചെടുക്കും പോലെ
ചെറിയ വട്ടത്തിൽ
സ്വന്തമാവശ്യത്തിനു
കോരിയെടുക്കുന്നു 
 

2 അഭിപ്രായങ്ങൾ:

 1. നിന്നെ പറ്റി മാത്രം കുറിക്കുമ്പോൾ
  തുടങ്ങുന്നതാണ്
  എഴുത്തിലെ വേനൽക്കാലം.
  ഇലകൾ കൊഴിച്ചിട്ട
  മറ്റ് മരങ്ങൾക്കിടയിൽ
  വാക ചുവന്നു പൂക്കുന്ന കാലം..!!

  മറുപടിഇല്ലാതാക്കൂ
 2. കവിതയിപ്പോൾ
  പഴയ പുഴകളെ പോലെ
  നീണ്ടു പരന്നൊഴുകാറില്ല,
  കിണറുകുത്തി കുഴിച്ചെടുക്കും പോലെ
  ചെറിയ വട്ടത്തിൽ
  സ്വന്തമാവശ്യത്തിനു
  കോരിയെടുക്കുന്നു

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍