ഒരു പേരിലെന്തിരിക്കുന്നു ?

 
ഇടം 
 
ഒന്നുമില്ല
എഴുതാൻ , ചേർത്തുവെക്കാൻ
നീണ്ടു പോകുന്ന
പകൽയാത്രകൾ...
ഒരിടം
ഒത്തുചേർന്നിടം
ഒത്തുചേരുമെന്നോർത്തിടംഒരേ തോണിയിൽ
നമ്മുടെ പേരുറക്കെ വിളിക്കുമ്പോൾ
അവസാനിക്കുന്ന അൽഭുതമുണ്ട്,
ഒരേ തോണിയിൽ
ഒരുമിച്ചിരുന്ന്
ഇരുകരകളിലേക്ക്
തുഴഞ്ഞെത്തുന്നത്.. !ആത്മഹത്യ 
ജനിച്ചിട്ടിന്നേവരെ
കടല് കണ്ടിട്ടില്ലാത്തൊരു മീൻ
കടല് സ്വപ്നം കാണുന്നു
അക്വേറിയത്തിലെ വെള്ളത്തിൽ
കടൽ രുചികളെ പരതുന്നു
അവസാനത്തെ തുള്ളിയും രുചിച്ചു നോക്കി
കരയിലേക്കെടുത്ത് ചാടി
ആത്മഹത്യ വരെ ചെയ്യുന്നു.  


 
 മറവി 
ഉറങ്ങിയെണീറ്റിട്ടും,
മുറിഞ്ഞ സ്വപ്നത്തിൽ
നീ പറഞ്ഞതൊന്നും
മാഞ്ഞ്/ മറന്ന് പോകുന്നേയില്ല. !  #മഴപ്പാറ്റ
 
ബസിലെ വിൻഡോ സീറ്റിലിരുന്ന്
പ്രിയപ്പെട്ട പാട്ടിനൊപ്പം
ചിറകു നൽകി
പറത്തി വിട്ട എത്രയെത്ര
ചിന്തകൾ


 വാക്കറ്റം : 
ഒരു
പേരിലെന്തിരിക്കുന്നു ?
ഒന്നുമില്ല സാർ,
ഇന്ത്യൻ പൗരത്വം. !

2 അഭിപ്രായങ്ങൾ:

 1. ഒരു
  പേരിലെന്തിരിക്കുന്നു ?
  ഒന്നുമില്ല സാർ,
  ഇന്ത്യൻ പൗരത്വം. !

  മറുപടിഇല്ലാതാക്കൂ
 2. ഉറങ്ങിയെണീറ്റിട്ടും,
  മുറിഞ്ഞ സ്വപ്നത്തിൽ
  നീ പറഞ്ഞതൊന്നും
  മാഞ്ഞ്/ മറന്ന് പോകുന്നേയില്ല. !

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍