നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ

നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ



























പാലിക്കാമായിരുന്നിട്ടും 
നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ, 
വാക്കിന്റെ കണ്ണികൾ ചേർത്തു കെട്ടി
എന്നാണ്‌ നീയിനി തേടി വരിക..!!


വാചാല

സ്നേഹം അതിരുകെട്ടുന്ന 
സന്തോഷങ്ങളുടെ ആകാശത്തെ 
ഓർമ്മിപ്പിക്കുമ്പോൾ
തകർക്കാനാവാത്ത 
കല്ലു കോട്ടയ്ക്കകത്തെ 
വ്യകതി സ്വാതന്ത്ര്യത്തെ പറ്റി
വാചാലയാകുന്നു നീ.




വിരഹവെയിലിൽ 

ഉള്ള്‌ നിറച്ച്‌ നീയൊഴുകിയ
ഓർമ്മയിലുരുകുന്നു
വിരഹവെയിലിൽ
നീണ്ടു പോകുന്ന സ്വന്തം നിഴലാണ്‌ കൂട്ട്‌




ചിലര്‍ 

ചിലരങ്ങനെയാണ്‌
കടൽ ജീവിതത്തിലേക്ക്‌
ചാലു കീറി കൊടുത്തിട്ടും
വറ്റിയ കുളത്തിലേക്ക്‌
ഇഴഞ്ഞെത്തി ആത്മഹത്യ ചെയ്യുന്നവർ..



വാക്കറ്റം :

നീണ്ട കാലം പ്രണയ ചൂടിൽ അടയിരുന്ന്
വിരിഞ്ഞു വരാൻ നിമിഷങ്ങൾ ശേഷിക്കെ,
നീ തകർത്തെറിഞ്ഞു പോയതിന്റെ നിസ്സാരതയിൽ,
ചിറകു മുറിക്കപ്പെട്ടവനാകുന്നു ഞാൻ..!!

3 അഭിപ്രായങ്ങൾ:

  1. പാലിക്കാമായിരുന്നിട്ടും
    നീ തകർത്തെറിഞ്ഞ വാഗ്ദാനങ്ങൾ,
    വാക്കിന്റെ കണ്ണികൾ ചേർത്തു കെട്ടി
    എന്നാണ്‌ നീയിനി തേടി വരിക..!!

    മറുപടിഇല്ലാതാക്കൂ
  2. ചിലരങ്ങനെയാണ്‌
    കടൽ ജീവിതത്തിലേക്ക്‌
    ചാലു കീറി കൊടുത്തിട്ടും
    വറ്റിയ കുളത്തിലേക്ക്‌
    ഇഴഞ്ഞെത്തി ആത്മഹത്യ ചെയ്യുന്നവർ..

    മറുപടിഇല്ലാതാക്കൂ
  3. ആര്‍ദ്രമായ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍