വിരഹ ദശകം
പ്രണയ ബലൂണ്‍

പേരും നുണകള്‍ കൊണ്ട് ഊതി വീര്‍പ്പിച്ചതാണെന്ന്
അറിയാ..
എങ്കിലും
ഒരു മൊട്ടു സൂചി കൊണ്ട് പോലും ചികഞ്ഞു നോക്കാത്തത്
ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ
ഒരു കവിള്‍ കാറ്റെങ്കിലും
ഉണ്ടാകുമെന്ന
വിശ്വാസത്തിലാണ് ..!!പ്രണയം

വെയിലു വന്നു മുഖത്തടിച്ചിട്ടും
പൊട്ടി തീരാന്‍ ബാക്കിയുള്ള
ഉറക്കത്തിന്റെ കുമിളകള്‍..!!സ്വപ്നം

പല തവണ കണ്ടിട്ടും,
പൂര്‍ത്തിയാകാതെയും
ഒട്ടും പിടി തരാതെയും പോകുന്ന
സ്വപ്നങ്ങളില്‍
ഒന്നാണ് നീ..!!


ലാഭം

പ്രണയത്തിന്‍റെ പേരില്‍
നിന്നോട് ഇരന്നു വാങ്ങുന്ന ഫോണ്‍ വിളിയുടെ നിമിഷങ്ങള്‍..
വിളിക്കാത്ത ദിവസങ്ങളില്‍
നിന്നെ ഓര്‍ത്ത്‌ കഴിയുന്ന 24 മണിക്കൂര്‍....
വേണ്ട,  നിന്നെ വിളിക്കുന്നത്‌ തന്നെയാണ്
ലാഭ..!!

വേനല്‍ മഴ

എല്ലാം പറഞ്ഞു തീര്‍ന്നതിന്റെ ശൂന്യത..
ഒരു വരി കവിത പോലും
വന്നു നിറയുന്നില്ല
ഉറവകള്‍ വറ്റി പോയിരിക്കണം
ഒരു വേനല്‍ മഴയ്ക്ക്‌ സാധ്യത ഉണ്ടോ..?


കലണ്ടര്‍

പുതിയ മാസത്തിലേക്ക് തുറക്കുന്ന
കലണ്ടറുകളിലെ ചുവന്ന അക്ഷരങ്ങള്‍
നിന്നെ വിളിക്കുന്നതിനെ ഓര്‍മ്മിപ്പിക്കും..
മറച്ചു വെക്കുമ്പോള്‍
വിളിക്കാന്‍ വിട്ടു പോയ
തിരക്കുകളെയും..!!പേന

നിനക്കെഴുതാന്‍ തുടങ്ങുമ്പോള്‍
നിറഞ്ഞൊഴുകുന്ന മഷി തന്നെയാണ്
പ്രണയത്തെ നിനക്ക് വായിക്കാന്‍ കഴിയാത്തവണ്ണം
വികൃതമാക്കുന്നതും..!!


പുല്ലു മുട്ടായി

ചില പ്രണയങ്ങളുണ്ട്,
പുല്ലു മുട്ടായി പോലെ
തുറന്നു (പറഞ്ഞു ) കഴിഞ്ഞാല്‍
വായുവില്‍ അലിഞ്ഞു
പോകുന്നവ..!!


മൌനം

പ്രണയത്തിന്‍റെ കുമ്പസാരം
അറിഞ്ഞതിന്റെ പിറ്റേ നാള്‍
മുതലാണ്‌ തുടങ്ങിയത്
എന്നാണറിവ്...!!


തിരിച്ചറിവ്

സന്തോഷത്തിന്‍റെ ഒരു നിമിഷത്തിലും
നിന്റെ ഓര്‍മ്മകളില്‍ കൂടി
ഞാനില്ല എന്ന അറിവ് തന്നതില്‍
സന്തോഷം..
തിരിച്ചറിവുകളുടെ വിറകു മുട്ടികള്‍
കൊണ്ട് പ്രണയത്തിന്‍റെ
ചിതയൊരുക്കട്ടെ ഞാന്‍..!!പിന്കുറിപ്പ് :

നെറ്റ് വര്‍ക്കുകളുടെ വിലക്കയറ്റം കാരണം 
പ്രണയമിപ്പോള്‍ APL ആണ്..
ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചുവെങ്കിലും 
ഇടക്കാല ആശ്വാസത്തിന്
സബ്സിഡി അനുവദിച്ചാല്‍ മതിയായിരുന്നു..!!

7 അഭിപ്രായങ്ങൾ:

 1. നെറ്റ് വര്‍ക്കുകളുടെ വിലക്കയറ്റം കാരണം
  പ്രണയമിപ്പോള്‍ APL ആണ്..
  ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചുവെങ്കിലും
  ഇടക്കാല ആശ്വാസത്തിന്
  സബ്സിഡി അനുവദിച്ചാല്‍ മതിയായിരുന്നു..!!

  മറുപടിഇല്ലാതാക്കൂ
 2. ചില പ്രണയങ്ങളുണ്ട്,
  പുല്ലു മുട്ടായി പോലെ
  തുറന്നു (പറഞ്ഞു ) കഴിഞ്ഞാല്‍
  വായുവില്‍ അലിഞ്ഞു
  പോകുന്നവ..!!

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം നന്നായിട്ടുണ്ട്...

  [ചില അക്ഷരത്തെറ്റുകള്‍ വന്നു പോയോ?

  പേരും നുണകള്‍? പെരും നുണകളാണോ ഉദ്ദേശ്ശിച്ചത്?

  അറിയാ - അറിയാം , ലാഭ..!! - ലാഭം ]

  മറുപടിഇല്ലാതാക്കൂ
 4. പ്രണയമിപ്പോള്‍ APL ആണ്..
  ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ചുവെങ്കിലും
  ഇടക്കാല ആശ്വാസത്തിന്
  സബ്സിഡി അനുവദിച്ചാല്‍ മതിയായിരുന്നു..!!

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍