പെണ്‍കുട്ടി




















ഗ്രാമോത്സവം കവിതാ രചന
വിഷയം പെണ്‍കുട്ടി

സബ്ജെക്റ്റ് തന്നെ തലക്കെട്ട്‌  കൊടുത്തു

മഷി പതിപ്പിക്കാതെ
ഒറ്റ വാക്ക് കൊണ്ട് പോലും കുത്തി നോവിക്കാതെ
അരികു ചുളിക്കാതെ, ഒന്ന് തൊടാതെ
ആ പേപ്പര്‍ അത് പോലെ
തിരികെ കൊടുത്തിട്ടുണ്ട് ...

ഇതിലധികം ഈ കാലത്ത്
വിഷയത്തോട്
എങ്ങനെ പ്രതികരിക്കാന്‍... ?



പിന്കുറിപ്പ് :

ആദ്യമയക്കുന്ന രണ്ടു മെസ്സെജിലാണത്രെ
പ്രണയത്തിന്റെ മൂല്യം ...
ബാക്കിയൊക്കെ ഫ്രീ ആണ് പോലും...
എത്ര നാളുകളായി നിന്റെ കണ്ണില്‍ എനിക്ക്  മൂല്യമില്ലാതായിട്ട് .. ?!!  :(

17 അഭിപ്രായങ്ങൾ:

  1. എത്ര നാളുകളായി നിന്റെ കണ്ണില്‍ എനിക്ക് മൂല്യമില്ലാതായിട്ട് .. ?!!

    മറുപടിഇല്ലാതാക്കൂ
  2. എത്ര നാളുകളായി """"നിന്റെ കണ്ണില്‍""""!!!

    മറുപടിഇല്ലാതാക്കൂ
  3. നല്ല കവിതകള്‍
    "ഇതിലധികം ഈ കാലത്ത്
    വിഷയത്തോട്
    എങ്ങനെ പ്രതികരിക്കാന്‍... ?"
    വളരെ ശരി.

    മറുപടിഇല്ലാതാക്കൂ
  4. പെണ്‍കുട്ടി എന്ന വിഷയം വെറും ശൂന്യതയല്ല. എഴുതാന്‍ വീണ്ടും വീണ്ടും പേപ്പര്‍ ചോദിക്കേണ്ടതായിരുന്നു. ഒരു വാക്ക് പോലും എഴുതാതെ തിരികെ നല്‍കിയത് ശരിയായില്ല.

    മറുപടിഇല്ലാതാക്കൂ
  5. ഇങ്ങിനെയും ചിന്തിക്കാം അല്ലേ?ഇത്രക്കേ മൂല്യമൊള്ളുവെന്നാണോ?

    മറുപടിഇല്ലാതാക്കൂ
  6. ആറ്റിക്കുറുക്കിയാല്‍ രുചി കൂടും, നന്നായി നാട്ടുകാരാ....

    മറുപടിഇല്ലാതാക്കൂ
  7. മനോഹരമായ ചില വാക്കുകളില്‍ പലതും കുറിച്ചിട്ടു.നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. മനോഹരം

    മഷി പതിപ്പിക്കാതെ
    ഒറ്റ വാക്ക് കൊണ്ട് പോലും കുത്തി നോവിക്കാതെ
    അരികു ചുളിക്കാതെ, ഒന്ന് തൊടാതെ
    ആ പേപ്പര്‍ അത് പോലെ
    തിരികെ കൊടുത്തിട്ടുണ്ട് ..

    മറുപടിഇല്ലാതാക്കൂ
  9. നല്ല സൃഷ്ടി പെണ്‍കുട്ടി

    @ തുമ്പീ, അത് ശൂന്യതയല്ല
    നിര്‍മലതയുടെ വെളുപ്പാണ് തിരിച്ചേല്പിച്ചത്...(കോറാ കാഗസ്)

    മറുപടിഇല്ലാതാക്കൂ
  10. മൌനം കൊണ്ട് പ്രതിഷേധം. ഒരുകാലത്തത് പ്രതിഷേധമായിരുന്നു.
    പുതിയ കാലം അങ്ങനെയാണോ?

    മറുപടിഇല്ലാതാക്കൂ
  11. പെണ്കുട്ടി

    ഉപരിതലം ശാന്തമാണെങ്കിലും
    ആഴത്തിലേക്ക്
    പോകുന്തോറും
    കുരുങ്ങിപോകുന്ന ചുഴി

    മറുപടിഇല്ലാതാക്കൂ
  12. ഞാനിപ്പോള്‍ സീരിയല്‍ കാണാറില്ല. എന്നാല്‍, വല്ലപ്പോഴും ടി.വി.ഓണ്‍ ചെയ്യുമ്പോള്‍ കാണുന്നത് ഭീകരമുഖമുള്ള സ്ത്രീകളെയാണ്. എന്തോ വെറുപ്പില്‍പ്പെട്ട് നടക്കുകയാണവര്‍. അങ്ങനെയൊന്നുമല്ല കേരളത്തിലെ സ്ത്രീകള്‍-ടി.വി.ചന്ദ്രന്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍