ഓർമ്മ

ഓർമ്മകളുടെ നനവിലേക്ക്‌ വേരിറക്കി
വളരുന്ന ഒരു മരമുണ്ടാകും എല്ലാ മനസ്സിലും..

മഞ്ഞു കാലത്തിൽ
ഇലകൾ പൊഴിക്കുമ്പോൾ നഗ്നമാകുന്ന
ശരീരത്തിൽ ഓർമ്മകളുടെ എന്തൊക്കെ
അടയാളങ്ങളായിരിക്കും തെളിഞ്ഞു കാണുക ..

ഓരോ വേനലിലും അപ്പൂപ്പൻ താടി പോലെ
കുറേ ഓർമ്മ വിത്തുകൾ പൊട്ടിത്തെറിച്ച്‌
പറന്നു പോകും, നാടു ചുറ്റി
പിടി കിട്ടാത്ത അകലത്തിലേക്ക്‌..

ആദ്യ മഴയ്ക്കു തന്നെ വിത്തുകളെല്ലാം
പൊട്ടി മുളച്ച്‌ ഓർമ്മയുടെ കാടുകൾ
വളർന്നു വരാറുണ്ടൊ നിനക്കു ചുറ്റിലും..

അവസാനമായി കൈ ചേർത്തു പിടിച്ച
സായാഹ്നത്തിൽ പാലിക്കപ്പെടാതെ പോയ വാക്കും ഓർമ്മ വിത്തായി
അലയുന്നുണ്ടാവണം വായുവിലെവിടെയോ...


പിന്‍ കുറിപ്പ്  :

ഹലോ ..

ഓര്‍മ്മയിലുണ്ടോ
എന്റെ പേരെങ്കിലും ... 

ഫോട്ടൊ : © മാനസ സ്റ്റുഡിയോ പാടിയൊട്ടു ചാൽ

10 അഭിപ്രായങ്ങൾ:


 1. ചോദ്യം :-  ഹലോ ..

  ഓര്‍മ്മയിലുണ്ടോ
  എന്റെ പേരെങ്കിലും ...?
  ആദ്യ മഴയ്ക്കു തന്നെ വിത്തുകളെല്ലാം
  പൊട്ടി മുളച്ച്‌ ഓർമ്മയുടെ കാടുകൾ
  വളർന്നു വരാറുണ്ടൊ നിനക്കു ചുറ്റിലും..?


  ഉത്തരം:-

  ഹും...വല്ലപ്പോഴുമൊക്കെ
  ഓർക്കാൻ നീയ്യൊക്കെ എനിക്കാരായിരുന്നു..?
  എന്ന്,എപ്പോൾ,എവിടെ..?

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകളുടെ തുടര്‍ച്ചയല്ലേ ജീവിതം

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. അവസാനമായി കൈ ചേർത്തു പിടിച്ച
  സായാഹ്നത്തിൽ പാലിക്കപ്പെടാതെ പോയ വാക്കും ഓർമ്മ വിത്തായി
  അലയുന്നുണ്ടാവണം വായുവിലെവിടെയോ...

  മറുപടിഇല്ലാതാക്കൂ

 4. ഓർമ്മകളുടെ നനവിലേക്ക്‌ വേരിറക്കി
  വളരുന്ന ഒരു മരമുണ്ടാകും എല്ലാ മനസ്സിലും.........സത്യം

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍