പതിയെ പതിയെ നമ്മൾ നിറം മാറിപ്പോകും

 


 

 

 

 

 

 

 

 

 

 

 

 

സ്നേഹത്തെപ്പോലെ
വെറുപ്പും ഒരു സഞ്ചിത നിക്ഷേപമാണ്

ഓരോ തുള്ളികൾ,
നിരുപദ്രവകരമായ ഓരോ തുള്ളികൾ..

പച്ച വെള്ളത്തിൽ ഇടയ്ക്കെപ്പോഴോ പതിക്കുന്ന നിറത്തുള്ളികളെപ്പോലെ..

വേരുകൾ മുറിച്ചു കളഞ്ഞാലും
കളർ വെള്ള കുപ്പിയിലെ
മഷിത്തണ്ട് ചെടിയെപ്പോലെ
മുറിവുകൾ ആ നിറങ്ങളെ
ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ടേയിരിക്കും

പതിയെ പതിയെ നമ്മൾ നിറം മാറിപ്പോകും

 

 

പരുക്കരാക്കുന്നു 

 


 

 

 

 

 

 

 

 

 

 

 

 

തെരെഞ്ഞെടുക്കപ്പെട്ട
ഓരോ" പളുങ്കു "പോലുള്ള
മനുഷ്യരെയും
മുറിവുകൾ
പരുക്കരാക്കുന്നു!!

 

 

 കണ്ണുകൾ കിണറുകളെന്ന പോലെപല വർണ്ണശീലകൾ കൊണ്ട്
പലതവണ മറക്കും.
കണ്ണുകൾ
കിണറുകളെന്ന പോലെ
ഏറ്റവുമുള്ളിലെ
മുറിവുകളെ കാട്ടും!!


 

 

 വാക്കറ്റം :

പകൽ ചൂടിൽ
ഉരുകും,
രാത്രി
വിഷാദത്തിന്റെ
പുതപ്പ്..!
2 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2023, മാർച്ച് 25 10:15 AM

  തെരെഞ്ഞെടുക്കപ്പെട്ട
  ഓരോ" പളുങ്കു "പോലുള്ള
  മനുഷ്യരെയും
  മുറിവുകൾ
  പരുക്കരാക്കുന്നു!!

  മറുപടിഇല്ലാതാക്കൂ
 2. തെരെഞ്ഞെടുക്കപ്പെട്ട
  ഓരോ" പളുങ്കു "പോലുള്ള
  മനുഷ്യരെയും
  മുറിവുകൾ
  പരുക്കരാക്കുന്നു!!

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍