കാത്തിരിപ്പ്


പുതിയ പാര്‍ക്കര്‍ പെന്നും പിടിച്ചു ഒന്നര മണിക്കൂര്‍ ഇരുന്നിട്ടും
കവിത വരാത്തത് കൊണ്ട്  അതിന്റെ നിബ്ബ് ഒടിച്ച്  കളഞ്ഞു !!
അപ്പോഴാ പാര്‍ക്കിലേക്ക് വരണമെന്ന് പറഞ്ഞു നീ വിളിച്ചത്  ...

എന്റെ പൊന്നേ.. നീ ഒന്ന് വേഗം വന്നേക്കണേ;
ഞാനിവിടെ നിന്നെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
അര മണിക്കൂര്‍ കഴിഞ്ഞു !!!


പിന്കുറിപ്പ് :
മഴ ചതിച്ചില്ല ;
ഇത്തവണയും റോഡിലെ
ടാറിംഗ് കൃഷി നൂറുമേനി കൊയ്യും !!!

19 അഭിപ്രായങ്ങൾ:

 1. എന്റെ പൊന്നേ.. നീ ഒന്ന് വേഗം വന്നേക്കണേ......

  മറുപടിഇല്ലാതാക്കൂ
 2. നിബ്ബ് ഒടിഞാലെന്താ, അവൾ വിളിച്ചില്ലേ.......

  മറുപടിഇല്ലാതാക്കൂ
 3. വരുമായിരിക്കും അല്ലെ........

  മറുപടിഇല്ലാതാക്കൂ
 4. മഴ ചതിച്ചില്ല ;
  ഇത്തവണയും റോഡിലെ
  ടാറിംഗ് കൃഷി നൂറുമേനി കൊയ്യും !!!

  അപ്പൊ കൊയ്ത്തു കഴിഞ്ഞു അടുത്ത പുഞ്ചയ്ക്കു ഇനിയും വിളവിറക്കണം.

  മറുപടിഇല്ലാതാക്കൂ
 5. ഭായി :
  അത് ശെരിയാണല്ലോ ഫായി !!!

  ഹംസ :
  വരണ്ടേ ഹംസക്ക ??

  വഷളന്‍ ജേക്കെ ★ Wash Allen JK:
  അതന്നെ !!!

  വരവിനും കമന്റിനും നൂറു നന്ദി എല്ലാര്ക്കും

  മറുപടിഇല്ലാതാക്കൂ
 6. ഇത്തവണയും ടാറിംഗ് കൃഷി നൂറ് മേനി കൊയ്യും എന്നതില്‍ സംശയം ഇല്ല.

  മറുപടിഇല്ലാതാക്കൂ
 7. ഗട്ടറിൽ വീണ്… വീണ്…
  ഞാൻ ഒടുക്കം നിന്നടുത്ത് ഓടിയെത്തി
  അവസാനം………,
  നമ്മൾ രണ്ടാളും കൂടി കുഴിയിൽ വീണു.
  ഒടുക്കലത്തെ ഒരു റോഡ്
  നിബ്ബ് കൊണ്ട് കുത്തി ചാവാൻ തോന്നുന്നു……..

  മറുപടിഇല്ലാതാക്കൂ
 8. പട്ടേപ്പാടം റാംജി :

  sm sadique :

  ★ശ്രീജിത്ത്‌●sгєєJเ†ђ :

  വരവിനും വായനയ്ക്കും കമന്റിനും മൂന്ന് പേര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 9. ÐIV▲RΣTT▲∩ / ദിവാരേട്ടന്‍:

  ഒരിക്കലുമല്ല ദിവാരേട്ടാ ഒരിക്കലുമല്ല
  നന്ദി കമന്റിനു , വായനയ്ക്ക് (
  കമന്റ്‌ ഇടുമ്പോള്‍ കണ്ടില്ലല്ലോ)

  മറുപടിഇല്ലാതാക്കൂ
 10. എന്നിട്ട് വന്നോ? അതോ,പാര്‍ക്കില്‍ പോയിട്ട് ഒറ്റയ്ക്ക് ഊഞ്ഞാലാടി തിരിച്ചു പോന്നോ?

  മറുപടിഇല്ലാതാക്കൂ
 11. ഹരീഷ് തൊടുപുഴ:
  the man to walk with:
  Thommy :
  smitha adharsh :


  പ്രോത്സാഹനത്തിനു നിറഞ്ഞ നന്ദി

  മറുപടിഇല്ലാതാക്കൂ
 12. കൊള്ളാം നിബ്ബൊടിച്ചാൻ കവിത :)

  ഓ.ടോ :

  സ്മിതാ ആദർശ് ചോദിച്ചത് കേട്ടില്ലേ ..ഹി. ഹി

  മറുപടിഇല്ലാതാക്കൂ
 13. "മഴ ചതിച്ചില്ല ;
  ഇത്തവണയും റോഡിലെ
  ടാറിംഗ് കൃഷി നൂറുമേനി കൊയ്യും!"

  വെറുതെ കാക്കണ്ട. ഈ റോഡീക്കൂടെ അവളവിടെ എത്തുമ്പോഴേയ്ക്കും പാര്‍ക്ക് അടച്ചിട്ടുണ്ടാകും. :)

  മറുപടിഇല്ലാതാക്കൂ
 14. വളരെ നന്നായിട്ടുണ്ട് താങ്കളുടെ കവിതകള്‍. നല്ല ചിന്താധാര... മഷിത്തണ്ട് എന്തെന്ന് അറിയാത്ത തലമുറയ്ക്ക് മനസ്സില്‍ കവിതയുടെ കയ്യൊപ്പ് എഴുതി ചേര്‍ക്കാന്‍ താങ്കളുടെ ഈ 'മഷിതണ്ടിനു' കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍