പ്രണയം

എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ 
ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ, 
വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ
ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്..കൊട്ടേഷൻനോക്കുമ്പോൾ എന്നും എന്റെയാകാശത്തിൽ 
ഒരേയകലത്തിൽ നോക്കി ചിരിക്കുന്നൊരു സ്വപ്നം.
പ്രദേശത്തിന്റെയും ദേശത്തിന്റെയും 
അതിർത്തികൾ കഴിഞ്ഞിട്ടും,
കൂടെയിറങ്ങി വരാത്തത്‌ കൊണ്ടാണ്‌ 
ഇറക്കി കൊണ്ട്‌ വരാൻ കൊട്ടേഷൻ കൊടുക്കേണ്ടി വന്നത്‌.
പുതിയ ജീവിതം.


ആർക്കും കയ്യെത്താത്ത 
ഉയരത്തിലാണെന്ന് കരുതി പുതുക്കാറെയില്ലയിരുന്നു.
ആരോ ഇളക്കികൊണ്ട്‌ പോയ വിടവിൽ 
പുതിയ ചായം തേച്ചു തുടങ്ങുന്നു,
ഏറെ നിറങ്ങൾ നിറഞ്ഞ പുതിയ ജീവിതം.
വാക്കറ്റം :

വാക്കുകൾ കൊണ്ട്‌ നീയൂതി വീർപ്പിക്കുന്ന 
കുമിളകൾക്കുള്ളിൽ ഞാനിങ്ങനെ 
വെയിലു തട്ടി തിളങ്ങുന്നു...

4 അഭിപ്രായങ്ങൾ:

 1. എല്ലാവർക്കും ഓടിക്കയറാൻ പാകത്തിൽ
  ചാഞ്ഞ ഒറ്റത്തടി മരമെന്നാൽ,
  വെളിച്ചമേ , നിന്നോടുള്ള പ്രണയത്താൽ
  ആ ജീവിതമിങ്ങനെ വളഞ്ഞു പോയതാണെന്ന്..

  മറുപടിഇല്ലാതാക്കൂ
 2. ഹൃദ്യമായ വരികളിലൂടെ വാക്കറ്റത്തെത്തി!
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. വാക്കുകൾ കൊണ്ട്‌ നീയൂതി വീർപ്പിക്കുന്ന
  കുമിളകൾക്കുള്ളിൽ ഞാനിങ്ങനെ
  വെയിലു തട്ടി തിളങ്ങുന്നു...!

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍