മൂന്നു കുറിപ്പുകള്‍

സൂചി  

 


നീ കൂടെയുണ്ടെങ്കില്‍
കത്രിക എങ്ങനെ മുറിച്ചാലും
പ്രശ്നമില്ല ;
നിന്നെയൊഴിച്ചു !!ടോര്‍ച്ച് 

വഴി കാണാനല്ല ;
വഴി നടക്കുന്നവനെ കാണാന്‍ !!
 നൊസ്റ്റാള്‍ജിയ 
മുക്കാലും തേഞ്ഞ
ഹവായി ചെരുപ്പ് തന്നെയാണ്
ഇപ്പോഴും എന്റെ
നൊസ്റ്റാള്‍ജിയ !!!
പിന്കുറിപ്പ് :
നിന്റെ ഹൃദയം
ഒരിക്കലും തുറക്കുന്നില്ലെങ്കില്‍ ,
വാതിലിനു പകരം ചുമര് വെച്ച് തന്നെ
പണിതാല്‍ മതിയായിരുന്നു ........

20 അഭിപ്രായങ്ങൾ:

 1. വാതിലിനു പകരം ചുമര് വെച്ച് തന്നെ
  പണിതാല്‍ മതിയായിരുന്നു ........

  മറുപടിഇല്ലാതാക്കൂ
 2. വഴിയും വഴികേടും കാണാന്‍ . ചെറുതിലെ വലിയ സത്യം .

  മറുപടിഇല്ലാതാക്കൂ
 3. മുക്കാലും തേഞ്ഞ
  ഹവായി ചെരുപ്പ് തന്നെയാണ്
  ഇപ്പോഴും എന്റെ ... headache!

  മറുപടിഇല്ലാതാക്കൂ
 4. വരികളില്‍ ഒളിഞ്ഞിരിക്കുന്ന കഥകള്‍ സുചി കുത്തിയിറക്കിയത് പോലെ മനസ്സില്‍ തുളഞ്ഞു കയറുന്നുണ്ട്.
  നന്നായ്‌ ഉമേഷ്‌.

  മറുപടിഇല്ലാതാക്കൂ
 5. "നിന്റെ ഹൃദയം
  ഒരിക്കലും തുറക്കുന്നില്ലെങ്കില്‍ ,
  വാതിലിനു പകരം ചുമര് വെച്ച് തന്നെ
  പണിതാല്‍ മതിയായിരുന്നു ........"


  മതിയായിരുന്നു....
  നല്ല കൊച്ചു കവിത. ആശംസകള്‍.
  ഇനിയും എഴുതൂ..വായിക്കാനായി ഈ വഴി വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
 6. sm sadique :
  അ ആ അങ്ങനെ പോരട്ടെ :-)

  ഒഴാക്കന്‍. :
  ആശാനെ അങ്ങനെ പറയരുത് :-)

  പട്ടേപ്പാടം റാംജി :
  മാഷെ സൂചി കയറ്റുന്നത് ഒക്കെ കൊള്ളാം അവസാനം കുഴപ്പമാവരുത് ഞാനെല്‍ക്കില്ല :-)

  Vayady :
  പറഞ്ഞു പറ്റിക്കല്ലേ .......:-)

  വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരു നൂറു നന്ദി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. നിന്റെ ഹൃദയം
  ഒരിക്കലും തുറക്കുന്നില്ലെങ്കില്‍ ,
  വാതിലിനു പകരം ചുമര് വെച്ച് തന്നെ
  പണിതാല്‍ മതിയായിരുന്നു ........

  മതിയായിരുന്നു എന്നാല്‍ തുറന്നില്ല എന്ന പരാതി ഉണ്ടാവുമായിരുന്നില്ല.

  മുക്കാലും തേഞ്ഞ ഹവായ് ചെരിപ്പ് തന്നെ നൊസ്റ്റാള്‍ജിയ ..

  കുഞ്ഞു കവിതകള്‍ രസമായി

  മറുപടിഇല്ലാതാക്കൂ
 8. കവിത കൊള്ളാട്ടോ ......ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 9. കുഞ്ഞുണ്ണിമാഷെഴുതുന്നപോലെയുള്ള
  ഈ കുഞ്ഞു കവിതകൾക്കാണ് ഞാനപ്പം ഉമ്മ തന്നത്..കേട്ടൊ ഉമേഷ്

  മറുപടിഇല്ലാതാക്കൂ
 10. ഇഷ്ടായി ഈ കുഞ്ഞുകവിതകള്‍. അതെ, ഒരിക്കലും തുറക്കുന്നില്ലെങ്കില്‍, ചുമരു തന്നെ മതിയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 11. ഈ കുഞ്ഞുവരികൾ വലിയ കാര്യങ്ങൾ പറയുന്നു

  നന്നായി :-)

  മറുപടിഇല്ലാതാക്കൂ
 12. "നിന്റെ ഹൃദയം
  ഒരിക്കലും തുറക്കുന്നില്ലെങ്കില്‍ ,
  വാതിലിനു പകരം ചുമര് വെച്ച് തന്നെ
  പണിതാല്‍ മതിയായിരുന്നു ........"

  കുഞ്ഞു വരികള്‍, വലിയ ആശയം... പദങ്ങളുടെ സാന്ദ്രത ഏറെ ഇഷ്ടമായി...... അസ്സലായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 13. ഹംസ :
  ഹംസക്ക വന്നതിനും കമ്മന്റിയതിനും നൂറു നന്ദി

  ബിഗു:
  ബിഗു ഏട്ടാ വഴി മറക്കാതെ സാന്നിധ്യം അറിയിച്ചതിനു ഇപ്രാവശ്യവും നന്ദി

  കുട്ടന്‍:
  കുട്ടേട്ടാ ഇടയ്ക്കിടയ്ക്കൊക്കെ വാ ഒരു ചായ കുടിച്ചു സോറി ഒരു കവിത വായിച്ചിട്ട് പോകാം

  ബിലാത്തിപട്ടണം / Bilatthipattanam :
  ഉമ്മ എല്ലാം ലോക്കറില്‍ വെച്ചിട്ടുണ്ട് കുഞ്ഞുണ്ണി മാഷുടെ അയലത് എത്തൂല ഇതെന്ന് അറിയാം ഉപമിച്ചതിനു ചക്കരയുമ്മ സ്പെഷ്യല്‍

  Typist | എഴുത്തുകാരി :
  അത് തന്നെയാ ഞാനും ചോദിച്ചേ പക്ഷെ എന്താ ചെയ്യാ :-(
  ചേച്ചീ വന്നതിനും അഭിപ്രായം പറഞ്ഞതിനും നൂറു നന്ദി

  ജീവി കരിവെള്ളൂര്‍ :
  വീണ്ടും ഈ വഴി വന്നു അഭിപ്രായം പറയാന്‍ കാണിച്ച സന്മനസ്സിന് നന്ദി

  വഷളന്‍ (Vashalan):
  അപ്പൊ ആശാനെ അങ്ങനെ തന്നെ ആശംസയ്ക്ക് നൂറു നന്ദി

  അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 14. ഇങ്ങനെ എത്ര ചെരുതുകള്‍ ചേര്‍ത്തു വച്ചാല്‍
  ഒരു വലിയ ജീവിതത്തെ കൊത്താന്‍ കഴിയും.
  ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌.
  വലുതിനെ വരയ്ക്കുന്ന ചെറുതുകള്‍.
  (കെ.ജീ. എസ്സിനോട് കടപ്പാട്.)

  മറുപടിഇല്ലാതാക്കൂ
 15. മഹദ് വചനങ്ങളില്‍ പെടുത്താമിനി..

  മറുപടിഇല്ലാതാക്കൂ
 16. n.b.suresh :
  OAB/ഒഎബി :
  Jishad Cronic™ :
  ആശാനെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നൂറു നന്ദി

  മറുപടിഇല്ലാതാക്കൂ
 17. കുഞ്ഞുവായില്‍ വലിയ കാര്യങ്ങള്‍ എന്ന് പറയുന്നതുപോലെ കൊച്ചു കവിതയില്‍ വലിയ കാര്യങ്ങള്‍...
  നന്നായി പരിശ്രമം...
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 18. ഇഷ്ട്ടമായി കുഞ്ഞു കവിതകൾ അല്ലേലും ഇവിടെ വൻ ഹിറ്റാ .

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍