മഴ നനയല്‍
മഴ നനയണം ;
നനയുമ്പോള്‍,
ഇടിമുഴക്കത്തില്‍ ഒരു ചുമരെങ്കിലും
വിണ്ടു കീറണം!
മിന്നലെറിയുമ്പോള്‍ ഒരു നിമിഷമെങ്കിലും
കാഴ്ച പോകണം!!
കാറ്റത്ത് ഒരു മരമെങ്കിലും പിഴുതെറിയണം!!!
അല്ലെങ്കില്‍ പിന്നെ
എന്നെത്തെയും പോലെ
ഷവറിലെ കുളി മാത്രമാവും ഈ
മഴക്കാലവും.!!!
പിന്‍ കുറിപ്പ് :
പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അല്ലെങ്കില്‍ പിന്നെ
മറുപടിഇല്ലാതാക്കൂഎന്നെത്തെയും പോലെ
ഷവറിലെ കുളി മാത്രമാവും ഈ
മഴക്കാലവും.!!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപ്രേമം പലപ്പോഴും കാരമുള്ള് പോലയും ചെറുതാകാറുണ്ട് കേട്ടോ
മറുപടിഇല്ലാതാക്കൂമഴ നനഞ്ഞപോലെ, കുതിര്ന്നുപോയി
മറുപടിഇല്ലാതാക്കൂമഴ മഴ പോലെയും
മറുപടിഇല്ലാതാക്കൂമഴക്കാലം മഴക്കാലം പോലെയും ആകട്ടെ.
"പ്രണയമേ ,
മറുപടിഇല്ലാതാക്കൂഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!"
ഇഷ്ടപ്പെട്ടു...
ഉമേഷേ, പ്രണയം ഇപ്പോൾ മൾട്ടി സിം ഇടാൻ പറ്റുന്ന മൊബൈൽ പോലെയാ..
മറുപടിഇല്ലാതാക്കൂ:)
കവിത ഇഷ്ടപ്പെട്ടു .. :)
മറുപടിഇല്ലാതാക്കൂഇന്നും നനഞ്ഞു തന്നെയാ വന്നത് പക്ഷേ ഇടിമുഴക്കമൊന്നുമുണ്ടായില്ല .
മറുപടിഇല്ലാതാക്കൂ(അക്ഷര പിശാചിനെ ശ്രദ്ധിച്ചില്ലേ-“കീരണം”)
എല്ലാം ചെറുതാകുന്നതില്‍ സൌകര്യം കണ്ടത്തുന്ന കാലത്ത് പ്രണയത്തിനും ചെറുതാകേണ്ടിയിരിക്കുന്നു.
കവിത കുളിരുന്നു.
മറുപടിഇല്ലാതാക്കൂഒരു മല്ല മഴക്കാലം തന്നെ കൊതിയാവുന്നു.
മറുപടിഇല്ലാതാക്കൂമഴ നനഞ്ഞും
മറുപടിഇല്ലാതാക്കൂമിന്നലെറിഞ്ഞും
ഇടിമുഴക്കത്തോടെ
ഞാൻ,
പ്രണയ കാലത്തിലേക്ക്......
“പ്രണയം ഒരു സിം കാർഡിനേക്കാൽ ചുരുങ്ങി... ചുരുങ്ങി
ഈ ലോകവിശാലതയിലേക്ക്.............
ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ നല്ലൊരു മഴയ്ക്കായി മനസ്സു കൊതിക്കുന്നു..
മറുപടിഇല്ലാതാക്കൂ"പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!"
ഈ വരികള്‍ നന്നായിട്ടുണ്ട്.
:)
മറുപടിഇല്ലാതാക്കൂശരിയാ.. അല്ലെങ്കില്‍ പിന്നെന്തോന്നു മഴ..
മറുപടിഇല്ലാതാക്കൂഉമേഷ്..ആദ്യ കവിത വായിച്ചപ്പോള്‍ അറിയാതെ തന്നെ
മറുപടിഇല്ലാതാക്കൂപഴയ ഒട്ടുമുക്കാലും കവിതകള്‍ വായിച്ചു പോയി..
കവിതയില്‍ മഴയുടെ കുളിരും നനവും മാത്രമല്ല
പുതുമണ്ണിന്റെ ഗൃഹാതുരമുണര്‍ത്തുന്ന ഗന്ധവുമുണ്ട്..
വരികളുടെ പ്രയോഗവും ശൈലിയും നന്നായി ഇഷടപ്പെട്ടു..
എന്തിന്..മഷിത്തണ്ട് എന്നബ്ലോഗ്ഗ് ടൈറ്റ്ല്‍ ഡിസൈനടക്കം
ബ്ലോഗ്ഗിന്റെ രൂപകല്പനയിലും ചിത്രങ്ങള്‍ തെരെഞ്ഞടുക്കുന്നതിലും
കവിത്വപൂര്‍ണ്ണമായ ലാളിത്യം പുലര്‍ത്തിയിരിക്കുന്നു..
എന്റെ അഭിനന്ദനം ...
ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയും..!
" കവീ..നീ ഒരു ക്രൂരനാണു..
കാരണം നീ നിന്റെ ഹൃദയഭാരം
എന്നിലേക്കിറക്കി വെച്ചു നീ നടന്നകന്നു..
ഞാനോ..
നീ തന്ന കവിതയുടെ ഭാരവുമായി
ജീവിതം മുഴുക്കെ
അശാന്തനായ് അലയാന്‍ വിധിക്കപ്പെട്ടു.."
ആശംസകളോടെ..
ഇവിടുത്തെ മഴ കൊള്ളാം കേട്ടോ
മറുപടിഇല്ലാതാക്കൂbest post. ഒരുപാടിഷ്ട്ടായി.. ഇനിയും വരാംട്ടോ..
മറുപടിഇല്ലാതാക്കൂമഴയെന്നാല് ആര്‍ത്തലച്ച് പെയ്യണം അല്ലേ? കവിത വളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂവായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂആ പിന്നാം ചോദ്യം ഇഷ്ട്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂപ്രണയമേ ,
മറുപടിഇല്ലാതാക്കൂഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!
ee varikal manassil ninnu pokunnilla.
entha ippo parayande..
varikalile kaalpanikatha vardhichu varunnu..!!
കുറേ മഴക്കവിതകള്‍ വായിച്ചിട്ടുണ്ട് . ഈ കവിത അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്
മറുപടിഇല്ലാതാക്കൂഅരേ വ്വാ..!!
മറുപടിഇല്ലാതാക്കൂ