രണ്ടു കുറിപ്പുകള്‍

പച്ച മധുരാ, കപ്പേ, ചെനയാ,













പച്ച മധുരാ, കപ്പേ, ചെനയാ,
ഊമ്പിക്കുടിയാ, ഗോമാവേ...
നിങ്ങളുടെയെല്ലാം മാങ്ങ മണം ആണത്രേ
ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!


പൂട്ടും താക്കോലും









ഏതു ,
പാതി രാത്രിയിലോ
നടുച്ചയ്ക്കോ വന്നാലും
താക്കോലിട്ടു നന്നായൊന്നു
തിരിച്ചാല്‍ , ഒച്ചയുണ്ടാക്കാതെ
തുറന്നു കൊടുക്കണം എല്ലാം ...

വന്ന കാര്യം കഴിഞ്ഞു
തിരിച്ചു പോകുമ്പോഴും
അകത്തെ കുറിച്ച് പുറത്ത് അറിയിക്കാതെ
പൂട്ടി വെക്കണം എല്ലാം ...



പിന്കുറിപ്പ് :
രക്തത്തെയും വിയര്‍പ്പിനെയും
നന്നായറിഞ്ഞിട്ടും മനസ്സിനെ അറിയാതിരുന്ന
കൂട്ടുകാരീ
വെറുതെയല്ലല്ലോ നിന്നെ തൂവാല എന്ന് വിളിക്കുന്നെ !!

30 അഭിപ്രായങ്ങൾ:

  1. പച്ച മധുരാ, കപ്പേ, ചെനയാ,
    ഊമ്പിക്കുടിയാ, ഗോമാവേ...
    നിങ്ങളുടെയെല്ലാം മാങ്ങ മണം ആണത്രേ
    ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!

    മറുപടിഇല്ലാതാക്കൂ
  2. നന്നായി.
    ഫോണ്ട് സൈസ് വലുതാക്കൂ..
    അപ്പോള്‍ വായന സുഗമാവും.

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോള്‍
    എപ്പോ
    വന്നാലും
    താക്കോലില്ലാതെ തുറന്നെടുക്കും.

    പൂട്ടി വെച്ചാലും
    എല്ലാം
    പുറത്തറിയാം
    എന്നുവന്നിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  4. തൂവാലയ്ക്കും മനസ്സുവരണ്ടേ. സൌത്ത് പാര്ക്ക് സ്റ്റുഡിയോയില്ക്കയറി കാര്ട്ട്മാനോട് ചോദിച്ചാല് മതി

    മറുപടിഇല്ലാതാക്കൂ
  5. അങ്ങിനെ ഒരു നൊസ്റ്റാള്‍ജിയ കൂടി ഉണ്ടല്ലോ - മാങ്ങ മണം

    പൂട്ട് ഇന്ന് വെറുതെയാകുന്നു റാംജി പറഞ്ഞപോലെ

    മനസ്സിനെ അറിയുന്നവളെയല്ലെ കൂട്ടുകാരി എന്നു വിളിക്കൂ .തൂവാല എന്നും തൂവാലമാത്രം ...

    മറുപടിഇല്ലാതാക്കൂ
  6. താക്കോലില്ലാ എങ്കില്‍ അടിച്ചു പൊട്ടിക്കും.!! ക്ഷമ ഒട്ടും ഇല്ല.!! മാങ്ങാ പിന്നെ ഊമ്പിക്കുടിയാ,!!

    മറുപടിഇല്ലാതാക്കൂ
  7. മാങ്ങയുടെ മണം ഓര്‍ത്തപ്പോള്‍ ശരിക്കും നൊസ്റ്റാള്‍ജിയ.
    മാവില്‍ നിക്കുമ്പോള്‍ ഒരു മണം
    പൊട്ടിച്ചു അതിന്റെ കറയ്ക്ക് വേറെ മണം
    പച്ചയ്ക്ക് കടിച്ചാല്‍ മണം
    ഉപ്പു ചേര്‍ത്ത് കടിച്ചാല്‍ വേറെ
    പെട്ടിയില്‍ പഴുക്കാന്‍ വച്ചാല്‍ പിന്നൊരു മണം
    പഴുത്ത മാങ്ങ ഈമ്പിക്കുടിച്ചാല്‍ ചാറിനു വേറൊരു മണം
    പൂളിത്തിന്നാല്‍ വേറെ
    എന്തിനാ ഉമേഷേ എന്നെ ഇങ്ങനെ കൊതിപ്പിച്ചേ?

    മറുപടിഇല്ലാതാക്കൂ
  8. എന്റെ മാവിന്‍ മനസ്സില്‍ ആകെ ഇത്തിളാണ് ; അതെല്ലാം ഒന്ന് വെട്ടി വ്രത്തിയാക്കി വെക്കണം . പൂട്ടില്ലാതെ തുറന്നു നോക്കാനും എന്ത് വേണേലും എടുത്തു കൊണ്ടുപോവാനും കഴിയുന്ന തരത്തില്‍ മനസ്സിനെയും വെടിപ്പാക്കണം . കവിതയില്‍ മാവിന്‍മണം.

    മറുപടിഇല്ലാതാക്കൂ
  9. പൂട്ടും താക്കോലും ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  10. 1,ഇക്കൊല്ലത്തെ മാങ്ങ മാങ്ങീട്ടില്ല.
    2, പൂട്ടി വെച്ചാലും ചിലത് പുറത്ത് നിന്നും കാണും.
    # സര്‍ഫ് എക്സെല്‍ !

    മറുപടിഇല്ലാതാക്കൂ
  11. ഉമേഷേ പിന്‍കുറിപ്പും, പൂട്ടും താക്കോലും കലക്കി.

    മറുപടിഇല്ലാതാക്കൂ
  12. കവിതക്ക്
    നാട്ടു മാങ്ങയുടെ മണം..

    നല്ല വരികള്‍..
    വരികള്‍ക്കിടയില്‍
    കവിത...

    'രണ്ടു കുറിപ്പുകള്‍'
    എന്ന തല്‍ക്കെട്ടൊരു സുഖം തോന്നിയില്ല..

    മറുപടിഇല്ലാതാക്കൂ
  13. ലോകം എപ്പോഴും. ലളിതമാണ്. പക്ഷേ എത്ര നിഗൂഡമാണതിന്റെ വഴികള്‍. നാം എത്ര കളങ്കിതരും.

    മറുപടിഇല്ലാതാക്കൂ
  14. ലളിതമായ, ഒരു കൊച്ചു.... സ്വാദുള്ള കവിത!! ആസ്വദിച്ചു. :)

    മറുപടിഇല്ലാതാക്കൂ
  15. മാഷേ... മാങ്ങ കാണിച്ചു കൊതിപ്പിക്കല്ലേ.

    മറുപടിഇല്ലാതാക്കൂ
  16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  17. ഒരു മാമ്പഴക്കാലം കൂടി....

    എല്ലാ നുറുങ്ങുകവിതകളും നന്നായി.

    മറുപടിഇല്ലാതാക്കൂ
  18. ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!

    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  19. വേനല്‍ക്കാല നൊസ്റ്റാള്‍ജിയ സൂപ്പര്‍.

    മറുപടിഇല്ലാതാക്കൂ
  20. പ്രണയമേ നിന്നെ തൂവാ‍ല എന്നു വിളിക്കട്ടെ

    പിന്നെ എല്ലാം പൂട്ടിക്കെട്ടി വയ്ക്കുകയല്ലെ കാലം

    ആര്‍ക്കും തുറന്നു കൊടുക്കും

    ആരെയും പുറത്തുമാക്കും.

    മാതുലാ പൊറുത്താലും തീര്‍ന്നൂ മാമ്പഴക്കാലം എന്നു സച്ചിദാനന്ദന്‍

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2010, മേയ് 11 12:00 PM

    മാങ്ങയുടെ മണം വിട്ടു പോകുന്നില്ലല്ലൊ... ഇന്നു ഒന്നും പൂട്ടി വെച്ചിട്ടു കാര്യമില്ല മാഷെ ... എവിടെയെങ്കിലും ഉണ്ടാകും എന്തെങ്കിലും പഴുത്.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  22. രക്തത്തിനേയും വിയർപ്പിനേയും അറിയുന്ന “കൂട്ടുകാരി” മനസ്സിനെ അറിയാൻ ശ്രമിക്കില്ല.
    (എന്റെ പുതിയ കവിത വായിച്ചില്ലേ ?)

    മറുപടിഇല്ലാതാക്കൂ
  23. പച്ച മധുരാ, കപ്പേ, ചെനയാ,
    ഊമ്പിക്കുടിയാ, ഗോമാവേ...
    നിങ്ങളുടെയെല്ലാം മാങ്ങ മണം ആണത്രേ
    ഈ വേനല്‍ കാല നൊസ്റ്റാള്‍ജിയ !!!
    .....
    മനോഹരം...

    മറുപടിഇല്ലാതാക്കൂ
  24. ചിന്തകളുടെ, ആശയങ്ങളുടെ ശക്തിയുണ്ട്‌ നിന്റെ കവിതക്ക്‌. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  25. കുറഞ്ഞ വാകുകളിലെ കൂടുതല്‍ കാര്യങ്ങള്‍...നന്നായി എഴുതി .

    മറുപടിഇല്ലാതാക്കൂ
  26. ഇവിടെ വരികയും വായിച്ചു അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍