ഒന്നു പിടഞ്ഞു പോലും നോക്കാതെ
സമാധിയാകുന്നു.
പ്രണയത്തിൽ നിന്ന് പുറത്തേക്ക് പിടിച്ചിട്ടൊരു
മത്സ്യ ജീവിതം.
വിഷാദം
തലയോ കാലോ പുറത്തു കാണുന്ന
നീളമെത്താത്ത പുതപ്പാണ് വിഷാദം.
എത്ര ചുരുണ്ടു കിടന്നിട്ടും
പുറത്തു ബാക്കിയാകുന്ന ഓർമകളാണ്
മഞ്ഞും വെയിലും മഴയും കൊണ്ടു
കരുത്തോടെ കൊഞ്ഞനം കുത്തുന്നത്.. !
പ്രകൃതി
വേനലെത്ര കരിച്ചാലും,
വിണ്ടു കീറിയ വിടവിലും
വിത്തൊളിപ്പിക്കാറുണ്ട്
പ്രകൃതി.
നനവരിച്ചെത്തുമ്പോൾ
ഭൂതകാലത്തെ മറന്നു
ചിരിച്ചു വളരുന്ന പച്ചപ്പുകൾ !
വാക്കറ്റം :
സ്വന്തമാക്കിയിട്ടും കീഴടക്കാനാവാത്ത
പല പല ആകാശങ്ങൾക്കപ്പുറമാണത്രേ
ജീവിച്ചു തുടങ്ങേണ്ട കണ്ടിട്ടു പോലുമില്ലാത്ത
ലോകങ്ങളത്രയും
വേനലെത്ര കരിച്ചാലും,
മറുപടിഇല്ലാതാക്കൂവിണ്ടു കീറിയ വിടവിലും
വിത്തൊളിപ്പിക്കാറുണ്ട്
പ്രകൃതി.
നനവരിച്ചെത്തുമ്പോൾ
ഭൂതകാലത്തെ മറന്നു
ചിരിച്ചു വളരുന്ന പച്ചപ്പുകൾ !
സ്വന്തമാക്കിയിട്ടും കീഴടക്കാനാവാത്ത
മറുപടിഇല്ലാതാക്കൂപല പല ആകാശങ്ങൾക്കപ്പുറമാണത്രേ
ജീവിച്ചു തുടങ്ങേണ്ട കണ്ടിട്ടു പോലുമില്ലാത്ത
ലോകങ്ങളത്രയും ...!