ഒറ്റയ്ക്കാവുമ്പോൾ
കഥകൾ, സ്വപ്‌നങ്ങൾ ഒക്കെയും നിന്റെ പേരിൽ
കടലാസിലെഴുതി ഉയരത്തിലേക്ക് പറത്തുന്നു.
കാതങ്ങൾക്കപ്പുറത്ത്
നിഴലില്ലാത്ത നിലാവെന്ന്
തുറന്നിട്ട ജനാലകൾ വഴി
ആകാശം വീടിനകത്തേക്ക്
ഒലിച്ചിറങ്ങുന്നു.
കണ്ണെത്താത്ത ദൂരത്തു നിന്നുമുള്ള
നിന്റെ കണ്ണിറുക്കി കാണിക്കലിനെ
നക്ഷത്ര കുഞ്ഞുങ്ങൾ
മുറിവുകൾ പോറലുകൾ
ചിന്തകളുടെ അഴുക്കു ഭാണ്ഡങ്ങൾ ഒക്കെയും ചുമന്നെത്തി
ഉടലാഴങ്ങളിലേക്കൂഴിയിട്ടിറങ്ങുന്നു,
മുങ്ങി നിവർന്നു പുതുക്കപ്പെടുന്നു.
അകം പുറമുണക്കുന്ന
വാക്കറ്റം :
പെയ്തു തീരാത്ത ഒരു മേഘത്തെ ആകാശത്തൊരു കോണിൽ ഉണങ്ങാനിട്ടതു കാണുന്നു.
കരഞ്ഞു തീരാത്തപ്പോൾ ജീവിതത്തെയെന്ന പോൽ.
നിന്റെ അഭാവത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!