ആനുകാലികം

പുനരുദ്ധാരണം




















വായു കടക്കാത്ത
വാര്‍പ്പ് മുറിക്കകത്ത്
ശ്വാസം മുട്ടുന്നുണ്ടാവണം
ദൈവങ്ങള്‍ക്ക് ...

രൂപാന്തരണം


















സംഭവിക്കുകയാണെങ്കില്‍ ആമയായി മാറാനാണെനിക്കിഷ്ടം...
ഓട്ട മത്സരത്തില്‍ മുയലിനെ തോല്‍പ്പിച്ചത് കൊണ്ടല്ല !
പുറം ലോകത്തെ തീരെ ശ്രദ്ധിക്കാതെ
കൈയും തലയും പരമാവധി ഉള്ളിലേക്ക് വലിച്ചു
അങ്ങനെ കിടക്കാലോ..?!!


പിന്കുറിപ്പ് :
നിന്നെ കാത്തു നിന്ന വഴിയിലെ
കരിയിലകളെ പോലും ചിതലരിച്ചു തുടങ്ങി
വാഗ്ദാനം ചെയ്ത ഒരു ചുംബനം
ഒന്നിനും തികയാതെ വന്നേക്കും ...

44 അഭിപ്രായങ്ങൾ:

  1. ശ്വാസം മുട്ടുന്നുണ്ടാവണം
    ദൈവങ്ങള്‍ക്ക് ...

    മറുപടിഇല്ലാതാക്കൂ
  2. രൂപാന്തരണം കൂടുതലിഷ്ടമായി.
    :)

    മറുപടിഇല്ലാതാക്കൂ
  3. അതാണ് പറയുന്നത് വിഗ്രഹങ്ങൾ ………..
    അല്ലെങ്കിൽ വേണ്ടാ അത് പറയണ്ടാ.
    പിന്നെ, ആമയെ പോലെ ഒരിക്കലും ആവേണ്ട
    അങ്ങനെയെങ്കിൽ ഈ ലോകം പോലും ചുരുണ്ട്-ചുരുങ്ങി ആമതോടിനുള്ളീലേക്ക്
    നമുക്ക് പ്രതികരിക്കാം ഒരു ചീറ്റപുലിപോൽ (കുറഞ്ഞപക്ഷം ഒരു പൂച്ചയെ പോലെ)

    മറുപടിഇല്ലാതാക്കൂ
  4. ദൈവ മന്ദിരങ്ങൾ എല്ലാം ഇപ്പോൾ പുനരുദ്ധാരണ പാതയിൽ തന്നെ..അവർക്കും വേണ്ടേ ഒരു ചേയിഞ്ച് ഒക്കെ..

    ആമയിലൂടെ ഒളിച്ചോട്ടമാണോ ....

    നന്ദായിരിക്കുന്നു...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. ഈ രൂപാന്തരമാണ് ഈ കാലഘട്ടത്തില്‍ അഭികാമ്യം ..ഒന്നും കേള്‍ക്കണ്ട കാണണ്ട ..

    മറുപടിഇല്ലാതാക്കൂ
  6. രണ്ടും നന്നായിരിക്കുന്നു.
    രൂപാന്തരണം ഇപ്പോള്‍ നടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  7. ഇഷ്ടപെട്ടു ഉമേഷ്‌ ഭായ് ....

    മറുപടിഇല്ലാതാക്കൂ
  8. ആമാ..
    രണ്ടും രൂപാന്തരണവുമാണ് പുനരുദ്ധാരണവുമാണ്.!
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  9. രൂപാന്തരണം ഇഷ്ടമായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. നന്നായിരിക്കുന്നു..രണ്ടാമത്തെ കൂടുതലിഷ്ടം.

    മറുപടിഇല്ലാതാക്കൂ
  11. പ്രശസ്ത കവി ശ്രീ: മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പത്രാധിപത്യത്തില്‍ മലപ്പുറത്തു നിന്നു ഇറങ്ങുന്ന 'ഇന്ന്'ഇന്‍ലന്റ് മാസിക (മലപ്പുറം-676 505) വായിക്കാറുണ്ടോ? മോന്റെ രചനകള്‍ 'ഇന്ന്'മാസികയ്ക്ക് സ്വീകാര്യമാകും. 'ഇന്നി'ന്റെ വാര്‍ഷിക വരിസംഖ്യ 25 രൂപയാണ്.

    മറുപടിഇല്ലാതാക്കൂ
  12. കാണുന്നില്ല, കേള്‍ക്കുന്നില്ല, മിണ്ടുന്നില്ല

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ മുള്ളന്‍ പന്നി ആകാനാണ് എനിക്കിഷ്ടം ..ഒന്ന് തൊടുമ്പോള്‍ മുള്ളുകള്‍ പൊങ്ങി വരുന്ന മുള്ളന്‍ പന്നി ..കവിതകള്‍ ഇഷ്ടമായി ..

    മറുപടിഇല്ലാതാക്കൂ
  14. @ ബിഗു :
    നന്ദി ബിഗുലെട്ടാ ആദ്യത്തെ കമന്റിനു

    @ നന്ദു | naNdu | നന്ദു :
    നന്ദി കമന്റിനും വരവിനും

    @ sm sadique :
    പറഞ്ഞോ പറയാനുള്ളതെല്ലാം പറഞ്ഞോ എനിക്കൊരു പ്രശ്നവും ഇല്ല :-)
    പക്ഷെ മലയാളിക്ക് ഇപ്പൊ പ്രതികരിക്കാന്‍ താല്പ്പര്യമെയില്ല !!

    @ ManzoorAluvila :
    ഈ പുനരുദ്ധാരണക്കാരെ കൊണ്ട് തോറ്റു കഴിഞ്ഞ 6 മാസത്തിനകത്ത് നാട്ടില്‍ 13 ക്ഷേത്ര പുനരുദ്ധാരണം നടന്നു നാഗ പ്രതിഷ്ഠകള്‍ വേറെ dyfi യുടെ വാര്‍ത്ത ബോര്‍ഡ് മാത്രം ഉണ്ടായ കവലയില്‍ തറവാട് - ക്ഷേത്ര - ജോത്സ്യ ചൂണ്ടു പലകകള്‍ അനവധി .. ഇങ്ങനെ പോയാല്‍ നൂറു വിവേകാനന്ദന്‍ മാറും അത്രയന്നെ നാരായണ ഗുരുക്കന്മാരും വേണ്ടി വരും നാടിന്റെ പുനരുദ്ധാരണത്തിന് !!

    വരവിനും കമന്റിനും നൂറു നന്ദി

    @ സിദ്ധീക്ക.. :
    ഒന്നും കാണാതെയും കേള്‍ക്കാതെയും എത്ര കാലം നടക്കാന്‍ കഴിയും മാഷെ നമുക്ക് ?

    @ പട്ടേപ്പാടം റാംജി :
    നന്ദി മാഷെ വരവിനും കമന്റിനും

    @ SREEJIGAWEN :
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    @ ishaqh ഇസ്‌ഹാക് :
    ഹ..ഹ..!! ആ കണ്ടു പിടുത്തം കലക്കി !! നന്ദി

    @ Sabu M H :
    രൂപാന്തരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    @ junaith :
    വളരെ നന്ദി വരവിനും കമന്റിനും

    @ ശങ്കരനാരായണന്‍ മലപ്പുറം :
    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..
    ക്ഷമിക്കണം !! ഇന്ന് മാസിക യെ ഇതുവരെ വായിക്കാന്‍ പറ്റിയില്ല . (എന്റെ നാട്ടില്‍ അതിനു സര്‍ക്കുലേഷന്‍ ഇല്ല എന്ന് തോന്നുന്നു ) ഇനി ശ്രദ്ധിക്കാം പരിചയപ്പെടുത്തലിനു നന്ദി !!

    @ ajith :
    എന്തെങ്കിലും മിണ്ടീം പറഞ്ഞും പോകൂന്നെ.. നന്ദി മാഷെ വരവിന്..

    @ രമേശ്‌ അരൂര്‍ :
    ഹ ഹ അത് കലക്കി നന്ദി വരവിനും കമന്റിനും

    @ കുമാരന്‍ | kumaran :
    എല്ലാരും ഇപ്പൊ ആമകള്‍ ആവുന്നുണ്ടോ എന്നൊരു സംശയം ബാക്കിയുണ്ട് കുമാരേട്ടാ..

    മറുപടിഇല്ലാതാക്കൂ
  15. ഉമേഷ് തികച്ചും വ്യത്യസ്തം, ക്രാഫ്റ്റും ഇമേജും ഭദ്രം, സുന്ദരം!

    മറുപടിഇല്ലാതാക്കൂ
  16. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ഉമേഷിന്റെ ഈ വരികളുണ്ടല്ലോ എന്താ പറയാ.. വർണ്ണിക്കാൻ വാക്കുകളില്ല.

    മറുപടിഇല്ലാതാക്കൂ
  17. ശ്വാസം മുട്ടുന്ന ദൈവങ്ങൾക്കാണോ,ആമത്തോടിനുള്ളിലേക്ക് ഉൾവലിഞ്ഞ മനുഷ്യർക്കാണൊ വീർപ്പുമുട്ടൽ കൂടൂതൽ....?


    പിന്നെ വഗ്ദാനങ്ങൾ പാ‍ലിക്കപ്പേടേണ്ടതുതന്നേയാണ്...കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  18. @ Ranjith Chemmad / ചെമ്മാടന്‍ :
    വളരെ നന്ദി മഷേ വരവിനും ഈ കമന്റിനും

    @ moideen angadimugar :
    ചുമ്മാ പൊക്കി പറയല്ലേ അഹങ്കാരം കൂടും ... :-)
    നന്ദി മാഷെ

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. :
    അതന്നെയാ മാഷെ ഞാനും പറയുന്നേ പക്ഷെ പാലിക്കുന്നില്ലല്ലോ ? അതല്ലേ പ്രശ്നം !! നന്ദി ഈ വരവിനു

    മറുപടിഇല്ലാതാക്കൂ
  19. ദൈവങ്ങള്‍ക്ക് ശ്വാസ മുട്ടുന്ന ഭാഗം
    വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  20. നന്നായി കവിതകൾ. ദൈവങ്ങളെ കൂടു തുറന്നു വിടുക, സ്വന്തമായൊരു കൂടുണ്ടാവുക, അല്ലേ? കൊള്ളാം!

    മറുപടിഇല്ലാതാക്കൂ
  21. ഈ ലോകത്തിന്റെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ എനിക്ക് 'ഞണ്ട് 'ആവാനാണ് ഇഷ്ടം!

    മറുപടിഇല്ലാതാക്കൂ
  22. വായു കടക്കുന്ന ദൈവവിശ്വാസികളുടെ ഹൃദയത്തിലും കിടന്ന് ദൈവത്തിന്‍ ശ്വാസമുട്ടാന്‍ തുടങ്ങിയത് ഉമേഷ് അറിഞ്ഞില്ലെന്നുണ്ടോ !

    പിന്നെ ആമയായാല്‍ ആയുസ്സു കൂടും; ഹ ഹ ഹ .... ഞാന്‍ ഉദ്ദേശിച്ചത് ആമയ്ക്കു ആയുസ്സു കൂടുതലാണ് എന്നാണ്.. വീണ്ടും ഹ ഹ ഹ.

    മറുപടിഇല്ലാതാക്കൂ
  23. നന്നായി ,,,, വരികള്‍ ചിന്തകള്‍ക്ക് വഴിയൊരുക്കി...
    ആശംസകള്‍ .........

    മറുപടിഇല്ലാതാക്കൂ
  24. @ ചെകുത്താന്‍ :
    ചെകുത്താന്റെ ആ ചിരിക്കു നന്ദി

    @ the man to walk with :
    ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം !

    @ Fousia R :
    വളരെ നന്ദി കമന്റിനു

    @ ശ്രീനാഥന്‍:
    വഴി മറക്കാത്ത വന്നെത്തലിനു വീണ്ടും നന്ദി

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍) :
    ഹ ഹ ഹ !! അപ്പൊ ഇനി ഞണ്ട് ജന്മം !! നന്ദി മാഷെ വരവിനു

    @ യരലവ :
    ഈശ്വരാ അവിടേം ശ്വാസം മുട്ട് തൊടങ്ങിയോ മിക്കവാറും ഡാക്കിട്ടരെ കാണിക്കേണ്ടി വരും (ഹ ഹ ഹ ) :-)

    @ റാണിപ്രിയ :
    വളരെ നന്ദി വരവിനും കമന്റിനും

    @ ആചാര്യന്‍ :
    നന്ദി മാഷെ വീണ്ടും വരുമല്ലോ ..?

    മറുപടിഇല്ലാതാക്കൂ
  25. ഇപ്പോള്‍ ചില്ല് കൂട്ടിലെ ദൈവങ്ങള്‍ക്കാന്നു പ്രിയം. അതോണ്ട്, അവരവിടെ ഇരുന്നോട്ടെ.. ശല്ല്യം ചെയ്യണ്ട.. ആമ പോര, ചുരുങ്ങിയത് ഒരു പുലിയെങ്കിലും ആകണം... കവിതകളെ കുറിച്ചു കവിതയെഴുതാന്‍ അറിയുന്ന ആളോട് എഴുതാനറിയാത്ത ഞാന്‍ എന്ത് പറയാന്‍.. ശുഭാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  26. @ ആസാദ്‌ :
    വളരെ നന്ദി ആസാദ് ഭായ് ...ഈ വരവിനും കമന്റിനും...

    മറുപടിഇല്ലാതാക്കൂ
  27. പണ്ട് ഉറക്കെ പറഞ്ഞവര്‍ ഉശിരുള്ളുവര്‍.ഇന്ന് ആമത്തോടിനുള്ളിലെ ജീവിതമാണ് സുരക്ഷിതം.കവിതകള്‍ കൊള്ളാട്ടോ ഉമേഷ്‌ജി...

    മറുപടിഇല്ലാതാക്കൂ
  28. @ ചിതല്‍/chithal :
    ഈ വഴിക്കൊക്കെ കണ്ടിട്ട കുറേക്കാലമായല്ലോ..?!! വളരെ നന്ദി വരവിനും കമന്റിനും .

    @ Manoj Vengola
    കവിതകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ! ഇവിടെ ആദ്യമാണെന്ന് തോന്നുന്നു ഇടയ്ക്കിടയ്ക്ക് ഈ വഴിയൊക്കെ വാ ഓരോ കവിത വായിച്ചു പോകാം.!! വളരെ നന്ദി വരവിനും കമന്റിനും.

    മറുപടിഇല്ലാതാക്കൂ
  29. കവിത പോലെ തന്നെ ഇഷ്ട്ടായി ചിത്രവും .... sory for late

    മറുപടിഇല്ലാതാക്കൂ
  30. ആശംസകൾ.. എല്ലാം ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  31. ആ ചിത്രങ്ങള്‍ക്കും ഈ പോസ്റ്റില്‍ ഒരുപാടു പറയാനുണ്ടായിരുന്നു.
    ഇഷ്ടപെട്ടു.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  32. ഇത്ര ചുരുക്കം വരികളില്‍ ഇത്ര ജീവിതം.
    നല്ല ഒതുക്കമുണ്ട് ഈ വരികള്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  33. രണ്ടാമത്തേത് കൂടുതല്‍ നന്നായി

    മറുപടിഇല്ലാതാക്കൂ
  34. പിന്കുറിപ്പ് എന്നത്തേയും പോലെ മനോഹരം..ആമയായാല്‍ കൊള്ളാം അല്ലെ..

    മറുപടിഇല്ലാതാക്കൂ
  35. ഉമേഷ്‌ ..കുറെ നാളായി ഇതിലെ വന്നിട്ട്...
    മനോഹരമായി എഴുതിയിരിക്കുന്നു കേട്ടോ..
    ഒപ്പം കമന്റ് കോള ങ്ങളില്‍ സ്മൈലി ഇട്ടു പോവുന്ന പരിപാടി നിര്‍ത്തി എന്നരിഞ്ഞ്ഞ്ഞതിലും സന്തോഷം!

    മറുപടിഇല്ലാതാക്കൂ
  36. പുറം ലോകത്ത് എന്താണ്‌ നടക്കുന്നതെന്ന് അറിയാതെ സ്വന്തം കാര്യം മാത്രം നോക്കി ആമയെപോലെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. അടുത്ത ജന്മവും എനിക്ക് പെണ്ണായി ജനിച്ചാല്‍ മതി.

    രണ്ടു കുറിപ്പും ഇഷ്ടമായി. പിന്‍‌കുറിപ്പ്‌ അതിലേറെയിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍