നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?
എന്നെ കടിച്ചിട്ടുണ്ട് ഒരു കട്ടുറുമ്പ്
ആദ്യം അല്പം നീട്ടലുണ്ടാകും ,ചെറിയ ഒരു വീക്കവും
കാഴച്ചയ്ക്ക് ചെറിയ പ്രശ്നം തോന്നും
രണ്ടു നാള് കഴിഞ്ഞാല് ശരിയാകുകയും ചെയ്യും
അപ്പോഴും
അമ്മയെയും പെങ്ങളെയും അവരായിത്തന്നെ കാണും
ഇടതിനെ ഇടതായും വലതിനെ വലതായും തന്നെ തോന്നും
വീര്തതായി തോന്നിയിട്ടില്ല വാര്ത്തകളെ
പക്ഷെ എനിക്കിപ്പോള് മനസ്സിലാകാത്തത്
ദിവസമെത്ര കഴിഞ്ഞാലും
കാഴ്ചകളെ മറച്ചും, പെരുപ്പിച്ചും കാണിച്ച്
നിങ്ങളുടെ കണ്ണുകളില് കടിച്ചു തൂങ്ങിയിരിക്കുന്നത്
എന്താണെന്നതാണ് ..........?
നിങ്ങളുടെ കണ്പോലകളില് ഉറുമ്പ് കടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും ?
മറുപടിഇല്ലാതാക്കൂശരിയാണ് മാഷെ കണുകളില്‍ ഉറുമ്പ് കടിച്ചാലും ,
മറുപടിഇല്ലാതാക്കൂഅമ്മയെയും പെങ്ങളെയും അവരായിത്തന്നെ കാണും
ഇടതിനെ ഇടതായും വലതിനെ വലതായും തന്നെ തോന്നും
ഉറുമ്പ് കടിച്ചില്ലെങ്കിലും ഉറുമ്പ് കടിച്ചിരിക്കുന്നവരെപ്പോലെയാണ് പലരും, കണ്ണ് തുറക്കാന്‍ കഴിയാത്തവര്‍. നല്ല ആശയം.
മറുപടിഇല്ലാതാക്കൂഉമേഷ്.....എന്തൊരു എഴുത്താടോ ഇത്. അസൂയ തോന്നുന്നു മോനെ.രമണനു ശേഷം ഉള്ളതെല്ലാം ദേ ഇപ്പോള്‍ വായിച്ചു. എല്ലാ വരികളും മനസ്സില്‍ തട്ടി. ഹൃദയത്തിനു ഓട്ട ഇട്ടതു വായിച്ചപ്പോള്‍.....ചിരിച്ചു പിന്നെ കരഞ്ഞു..
മറുപടിഇല്ലാതാക്കൂ“കാഴ്ചകളെ മറച്ചും, പെരുപ്പിച്ചും കാണിച്ച്
നിങ്ങളുടെ കണ്ണുകളില് കടിച്ചു തൂങ്ങിയിരിക്കുന്നത്
എന്താണെന്നതാണ് ..........? “
ഉമേഷ് പിലിക്കൊട്(ഹി..ഹി) എന്നെ ഒരു ബ്ലോഗര്‍ എഴുതി കട്ടുറുമ്പും നീയും ഒരു പോലെ ശ്രദ്ധിച്ചില്ലങ്കില്‍ നീറ്റല്‍ എടുപ്പിക്കും എന്നു..അതു പോലെ ചില ഉറുമ്പുകള്‍ കണ്‍പോളകളില്‍ ചിലപ്പോഴെങ്കിലും കടിച്ചു തൂങ്ങും.
ആശംസകള്‍
അത്, മന:പൂര്‍വ്വം വേണംന്നും വച്ച് കടിപ്പിക്കുന്ന കൃത്രിമകട്ടുറുമ്പാ...
മറുപടിഇല്ലാതാക്കൂഅത് കടിച്ചാ ഇങ്ങന്യാ......
ഹ ഹ ഹാ..ഇതിനുത്തരം പറയണമെങ്കില്‍ പാംബ് കടിക്കണം!
മറുപടിഇല്ലാതാക്കൂനല്ല ചോദ്യം. സമൂഹത്തോട് കടപ്പാടുള്ള ഒരു മാതൃകാ പൌരനായിതീരട്ടെ എന്നാശംസിക്കുന്നു.
തേള് ... ഇമ്മിണി ബലിയൊരു തേള് ... :-)
മറുപടിഇല്ലാതാക്കൂഉറുമ്പ് കടിച്ചിട്ടുണ്ട്;ഇന്നലെകളില്‍,ഇന്ന്‍.നാളെകളിലും...അതിന്റെ ചൊറിച്ചിലും നീറ്റലും തുടര്‍ന്ന്‍ കൊണ്ടേയിരിക്കും....
മറുപടിഇല്ലാതാക്കൂഈ കട്ടുറുബ് കടിക്കേണ്ടിടത്തു തന്നെ കടിച്ചു
മറുപടിഇല്ലാതാക്കൂI can not see wath it is on your picture HEHE
മറുപടിഇല്ലാതാക്കൂ:-)
Maybe a funny spider !!!
"അമ്മയെയും പെങ്ങളെയും അവരായിത്തന്നെ കാണും "
മറുപടിഇല്ലാതാക്കൂ:) കൊള്ളാം.
:) kollatto
മറുപടിഇല്ലാതാക്കൂഅഭി :
മറുപടിഇല്ലാതാക്കൂവളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും
pattepadamramji :
അവര്‍ എപ്പോഴാ മാഷെ ഇനിയൊന്നു മാറുക
ഉഷശ്രീ (കിലുക്കാംപെട്ടി) :
ടീച്ചറെ അഭിപ്രായത്തിനു നൂറു നന്ദി (ചുമ്മാ കൊതിപ്പിക്കല്ലേ )
ഗീത :
ഇനിയാരെയും കടിക്കരുതെന്ന് ആശിക്കാം അല്ലെ ടീച്ചറെ
Clipped.in - Latest and greatest Indian ബ്ലോഗ്സ് :
ചിലപ്പോള്‍ ആയിരിക്കാം മാഷെ
ഭായി :
പാമ്പ് കടിക്കട്ടെ മാഷെ അല്ലാതെന്താ ചെയ്യുക
വരവൂരാൻ :
വളരെ നന്ദി ആഭിപ്രയത്തിന്
Anya :
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി
വശംവദൻ :
വളരെ നന്ദി മാഷെ
the man to walk with :
നന്നിയുണ്ട് മാഷെ വന്നതിനും അഭിപ്രായം പറഞ്ഞതിനും
കവിതകള്‍ വായിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും ഒരായിരം നന്ദി (നന്ദി മാത്രമേ ഉള്ളൂ ....!!!!)
സ്നേഹ പൂര്‍വ്വം
ഉമേഷ്
ഉറുമ്പിനെ വില്ലനാക്കണ്ട. വില്ലന്‍ നമ്മള്‍ തന്നെയാണ്.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. എന്റെ ഭാവുകങ്ങള്‍ .
കട്ടുറുമ്പല്ല, കാന്താരി കണ്ണില്‍ കേറിയിട്ടുണ്ടായിരുന്നു. അതിന്റെ എരിവ് തുടങ്ങിയപ്പോഴേക്കും കഴുകിത്തുടച്ച് കളഞ്ഞു.
മറുപടിഇല്ലാതാക്കൂകാഴകളെ മറച്ചും പെരുപ്പിച്ചും കാണിക്കുന്നവരുടെ കണ്ണിലല്ല,മനസ്സിലാണ് കടിക്കുന്നത് ഉന്മേഷ്.
മറുപടിഇല്ലാതാക്കൂഅര്ഥവത്തായ കവിത...അഭിനന്ദനങ്ങള്‍
wow well said... all the best
മറുപടിഇല്ലാതാക്കൂ