ചേർത്തു വെക്കുന്തോറും
പിളർന്നു മാറുന്നു,
രണ്ടായി മുറിച്ചാൽ
ഉണങ്ങി പോകുമെന്നുറപ്പുള്ള
പ്രണയ ശാഖികൾ..
രണ്ട് ഒറ്റകൾ
ആൾക്കൂട്ടത്തിൽ നമ്മൾ കണ്ടുമുട്ടുന്നു
നൂറ്റാണ്ടുകളുടെ അകൽച്ചയ്ക്കു ശേഷമെന്ന പോലെ
പരസ്പരം പുഞ്ചിരിക്കുന്നു.
ആൾക്കൂട്ടത്തിന്റെ തന്നെ മറവിൽ കൈ ചേർക്കുന്നു.
ചേർന്നു ചേർന്നു നിൽക്കെ നമ്മുടെ തന്നെ
സ്വപ്നങ്ങളിൽ തട്ടി
ആൾക്കൂട്ടത്തിലേക്ക് ചിതറി പോകുന്നു..
വാക്കറ്റം :
എത്രയടുത്ത് ചേർത്ത് വെച്ചിട്ടും
ഇമ്മിണി വല്യ ഒന്നാകാത്ത
രണ്ട്
ഒറ്റകൾ..
എത്രയടുത്ത് ചേർത്ത് വെച്ചിട്ടും
മറുപടിഇല്ലാതാക്കൂഇമ്മിണി വല്യ ഒന്നാകാത്ത
രണ്ട്
ഒറ്റകൾ.
ഏച്ചുകെട്ടിയാലും..............
മറുപടിഇല്ലാതാക്കൂആശംസകള്
ചേർത്തു വെക്കുന്തോറും
മറുപടിഇല്ലാതാക്കൂപിളർന്നു മാറുന്നു,
രണ്ടായി മുറിച്ചാൽ
ഉണങ്ങി പോകുമെന്നുറപ്പുള്ള
പ്രണയ ശാഖികൾ..