വെറുതെ ചിലത്




സുരക്ഷ 























സുരക്ഷിതത്ത്വത്തിന്റെ സ്വപ്നങ്ങൾ
അത്തിമരക്കൊമ്പിലെ 
ഹൃദയത്തിനൊപ്പമെത്രെ..
വിശ്വാസത്തിന്റെ മുതലക്കൂട്ടത്തിനൊപ്പം
തടാകത്തണുപ്പിലേക്ക്‌.. 
മരക്കൊമ്പിലെ ജീവിതത്തിലേക്ക്‌..






രാധ 






പതിനാറായിരത്തെട്ട്‌ രുചികളിലെ ആദ്യ തേൻ കണം
ശരീരവും മനസ്സും കൊടുത്തിട്ടും 
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ..
പ്രണയത്തിന്റെ ആദ്യ രക്തസാക്ഷി !!




പ്രണയം 























ഏതു വേവലാതി കാട്ടിനുള്ളിൽ നിന്നും

ഉത്തരവാദിത്ത്വത്തിന്റെ കുന്നിൻ മുകളിൽ നിന്നും 

ഏറ്റവും അടുത്ത ഇടവഴി നീളുന്നത്‌ 
തീർച്ചയായും
അത്‌
പ്രണയത്തിലേക്ക്‌ തന്നെയാണ്‌.,



വാക്കറ്റം :

വിഷാദത്തിന്റെ കട്ടുറുമ്പ്‌.. 
എത്ര ആഴത്തിൽ നിന്നാണ്‌ വേദനകളെ വിളിച്ചുയർത്തുന്നത്‌..

3 അഭിപ്രായങ്ങൾ:

  1. വിഷാദത്തിന്റെ കട്ടുറുമ്പ്‌..
    എത്ര ആഴത്തിൽ നിന്നാണ്‌ വേദനകളെ വിളിച്ചുയർത്തുന്നത്‌.

    മറുപടിഇല്ലാതാക്കൂ

  2. ഏതു വേവലാതി കാട്ടിനുള്ളിൽ നിന്നും

    ഉത്തരവാദിത്ത്വത്തിന്റെ കുന്നിൻ മുകളിൽ നിന്നും

    ഏറ്റവും അടുത്ത ഇടവഴി നീളുന്നത്‌
    തീർച്ചയായും അത്‌
    പ്രണയത്തിലേക്ക്‌ തന്നെയാണ്‌.,

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍