ചായം തേച്ചു മറച്ച പോറലുകൾ..
കവിത കൊണ്ടു
പൊതിഞ്ഞു കെട്ടുന്നതാണ്
ഇനിയുമുണങ്ങാത്ത
മുറിവുകളെ..
ഒറ്റ നോട്ടത്തിൽ ആർക്കു മനസ്സിലാകാനാണ്
ചായം തേച്ചു മറച്ച പോറലുകൾ..വേദനകളെ പറ്റി  
 
വേദനകളെ പറ്റി
വേരുകളോട് ചോദിക്കണം
മുറിഞ്ഞിടത്ത്
ചില്ലകൾ തളിർക്കാതെ
പോകുന്നതിനെ പറ്റി
തീർച്ചയായും പറയാനുണ്ടാകും..  


#പ്രണയം 
ആവർത്തിച്ചെഴുതി
മനോഹരമാക്കിയതാണ്.
മറ്റൊന്നിനെയുമാവില്ല,
ചെറുവാക്കിൽ
ഇതു പോലെ പകർത്താൻ..


വാക്കറ്റം :
വേര് നീട്ടി തൊട്ടിട്ടുണ്ടാകണം
ആഴത്തിലെ ഓർമകളെ,
ചില്ലയിൽ പൂക്കൾ കൊണ്ട്
പേരെഴുതാൻ ശ്രമിക്കുന്നു.

3 അഭിപ്രായങ്ങൾ:

 1. ആവർത്തിച്ചെഴുതി
  മനോഹരമാക്കിയതാണ്.
  മറ്റൊന്നിനെയുമാവില്ല,
  ചെറുവാക്കിൽ
  ഇതു പോലെ പകർത്താൻ..

  മറുപടിഇല്ലാതാക്കൂ
 2. ചെറുവാക്കുകളിൽ ആവർത്തിച്ച്
  പറയാതെ തന്നെ വേദനകളാക്കുന്ന പോറലുകൾ

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍