ചില്ലുകൾ തകർന്നുപോയ
ജാലകങ്ങളിൽ വെയിലെത്തി നോക്കി
നിന്നെ അന്വേഷിക്കുന്നു
നീയില്ലെന്നറിഞ്ഞിട്ടും
നിന്റെ മണമല്ലേയെന്ന് കാറ്റ് മണത്ത് നോക്കുന്നു
തകർന്ന് പോയെന്ന് ധൈര്യത്തിലാകണം
ഓർമ്മകൾ ഓരോ പോക്കിലും വന്നെത്തി നോക്കുന്നത്..
എത്ര നേരം
നിന്നെ ധ്യാനിച്ചിരുന്നിട്ടാണ്
ഒരു വാക്കു കൊത്തി പറക്കുന്നത്..
നിന്നെ ധ്യാനിച്ചിരുന്നിട്ടാണ്
ഒരു വാക്കു കൊത്തി പറക്കുന്നത്..
ഗന്ധം
മുല്ലകൾക്കൊപ്പം നീയും പൂത്തിരിക്കുന്നു
തേൻ നുകരാനൊന്നു ചേർത്തു പിടിച്ചിട്ടു പോലുമില്ല
ഒരു കൈത്തലോടലിൽ നിന്റെ ഗന്ധം
വണ്ടിനൊപ്പം കാടിറങ്ങിപ്പോകുന്നു...
തേൻ നുകരാനൊന്നു ചേർത്തു പിടിച്ചിട്ടു പോലുമില്ല
ഒരു കൈത്തലോടലിൽ നിന്റെ ഗന്ധം
വണ്ടിനൊപ്പം കാടിറങ്ങിപ്പോകുന്നു...
ബോൺസായ്
ചില്ലകൾ കുടപിടിച്ച
തണലിലാണ് വേരുകൾ ഉറങ്ങുന്നത്
ആഴത്തിലേക്ക് വിടാതെ മുറിച്ച് കളയപ്പെട്ട വേരുകളുള്ള ബോൺസായ്
ഞാനുമൊരു മരമാണെന്ന് ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു...
തണലിലാണ് വേരുകൾ ഉറങ്ങുന്നത്
ആഴത്തിലേക്ക് വിടാതെ മുറിച്ച് കളയപ്പെട്ട വേരുകളുള്ള ബോൺസായ്
ഞാനുമൊരു മരമാണെന്ന് ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു...
വാക്കറ്റം :
നിനക്കയച്ച പ്രേമലേഖനങ്ങൾ
പൊടിഞ്ഞു തീർന്നിട്ടും
നിന്നെയിപ്പോഴും ' ഇന്നലെ' കണ്ട പോലെ..
പൊടിഞ്ഞു തീർന്നിട്ടും
നിന്നെയിപ്പോഴും ' ഇന്നലെ' കണ്ട പോലെ..
എത്ര നേരം
മറുപടിഇല്ലാതാക്കൂനിന്നെ ധ്യാനിച്ചിരുന്നിട്ടാണ്
ഒരു വാക്കു കൊത്തി പറക്കുന്നത്..
ചില്ലകൾ കുടപിടിച്ച
മറുപടിഇല്ലാതാക്കൂതണലിലാണ് വേരുകൾ ഉറങ്ങുന്നത്
ആഴത്തിലേക്ക് വിടാതെ മുറിച്ച് കളയപ്പെട്ട വേരുകളുള്ള ബോൺസായ്
ഞാനുമൊരു മരമാണെന്ന് ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു...
വിഷാദഗന്ധം....
മറുപടിഇല്ലാതാക്കൂആശംസകള്