ആമയും മുയലും

























പണ്ട്,
ഓട്ട മത്സരത്തിൽ തോറ്റ 
വെളുമ്പൻ മുയലിന്റെ കൊച്ചു  മകളും 
ജയിച്ച  കറുമ്പൻ ആമയുടെ കൊച്ചു മകനും 
ഇന്നലെ ടൌണിൽ വെച്ച്  കണ്ടുമുട്ടി. 

തോറ്റതിന്റെ  പക തീരാതെ മരിച്ച മുയലിന്റെയും 
ജയിച്ച ആഹ്ലാദത്തിൽ 
ഹാർട്ട് അറ്റാക്ക് വന്നു മരിച്ച ആമയുടെയും 
ആത്മാക്കളടക്കം കവലയിലെ സകലമാന പേരും 
കടകളിൽ നിന്നും പുറത്തിറങ്ങി നോക്കി ..

ന്യൂ ജനറേഷൻ പിള്ളേരുടെ പുതിയ മത്സരം എന്തായിരിക്കും ..?!!

ആഗോളവൽകരണം, അഴിമതി , രാസായുധം ...
മനസ്സിൽ പലതുമുണ്ടായിട്ടും 
മഞ്ഞ പല്ല് മൊത്തം പുറത്തു കാണത്തക്ക വിധം 
'വെളുക്കനെ ' ചിരിച്ച് അഞ്ചു തവണ  കൈ പിടിച്ച് 
കുലുക്കി രണ്ടു പേരും  എതിർദിശയിലേക്ക്  നീങ്ങി..


അല്ല മാഷേ.. ഇത്രേ ഉള്ളൂ.
നിങ്ങളോടാരാ കൂടുതൽ ആലോചിക്കാനൊക്കെ  പറഞ്ഞത് ?



പിന്കുറിപ്പ് :
നമുക്കിടയിൽ 
ഇത്രയും ഉറപ്പുള്ള ഒരു കണ്ണാടി മതിൽ 
ഉണ്ടായിരുന്നെന്ന് ഇന്നലെ 
തട്ടി വീണപ്പോഴാ അറിഞ്ഞത് ..
എന്തു നന്നായി കണ്ടതാണു നാം പരസ്പരം ..!!

8 അഭിപ്രായങ്ങൾ:

  1. നമുക്കിടയിൽ
    ഇത്രയും ഉറപ്പുള്ള ഒരു കണ്ണാടി മതിൽ
    ഉണ്ടായിരുന്നെന്ന് ഇന്നലെ
    തട്ടി വീണപ്പോഴാ അറിഞ്ഞത് ..
    എന്തു നന്നായി കണ്ടതാണു നാം പരസ്പരം ..!!

    മറുപടിഇല്ലാതാക്കൂ
  2. ആമയുടേയും മുയലിന്റെയും ഇടയില്‍ ഒരു കണ്ണാടി മതില്‍ വന്നതെങ്ങനെയെന്ന് മാത്രം ആലോചിക്കാം

    മറുപടിഇല്ലാതാക്കൂ
  3. ഋഷി രാജ് സിംഗ് പറയുന്നതിന് എത്രയോ കാലം മുമ്പ് ആമ അത് ചെയ്തു വേഗ പൂട്ട്‌ ഘടിപ്പിച്ചു മുയലിപ്പോഴും നിയമലഘനം തുടരുന്നു വെളുത്ത നിറത്തിന്റെ അഹങ്കാരം

    മറുപടിഇല്ലാതാക്കൂ
  4. ഇത്രേയുള്ളൂ കാര്യം...
    കണ്ണാടി മതിലുണ്ട്‌....സൂക്ഷിക്കുക

    മറുപടിഇല്ലാതാക്കൂ
  5. ആദ്യം നാം നമ്മളെത്തന്നെ ഒന്നു വിലയിരുത്തട്ടെ. എന്നിട്ടാവാം മത്സരവും മറ്റും...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍