കവിതയാവാൻ വരി തികയാത്തവയിൽ ചിലത്

ജീവിതം 



  









തലയ്ക്ക്‌ തീപ്പിടിച്ച ഗുൽമോഹറിനു കീഴെ
ബസ്‌ കാത്തു നിൽക്കുന്ന തീക്കുട്ടീ...
ഇത്രയും ' കുത്തു' നോട്ടങ്ങളെ പ്രതിരോധിക്കാൻ
ഹോർലിക്സ്‌ വുമൻ പ്ലസിനാകില്ലെന്നുറപ്പുണ്ട്‌

നട്ടുച്ച പോലും തോറ്റു പോകുന്ന ജീവിത പൊള്ളലിൽ
തന്റേടത്തിന്റെ പാഠങ്ങളുടെ പ്രാക്റ്റിക്കലുകൾ...





ഒറ്റ


















അവസാനത്തെ, 


 

ഒറ്റ നക്ഷത്രത്തെയും
എറിഞ്ഞിട്ട
ഇരുട്ടാണു ജീവിതത്തിൽ..

ചുറ്റുമുണ്ടായിട്ടും കൂടെ ഇല്ലാത്ത
ചില്ലു കൂട്ടിനപ്പുറത്തെ ആൾക്കൂട്ടവും..!!



 കൂട്ട്‌
 


  


















 വേണം എനിക്കു നിന്നെ പോലൊരു കൂട്ട്‌...
ഇത്ര സാകൂതം എന്നെ കേൾക്കുവാൻ..

ഒരു ചക്രവാളം ഉയിർത്തു വരും നമുക്കു ചുറ്റും..

പുറം തിരക്കിനെ നിശ്വാസത്തിലൂടെ പറത്തി വിട്ട്‌
പരസ്പര പ്രേമത്തിന്റെ ഒരു ശ്വാസമായി
ഇരുവരുടെയും ഉള്ളിലേക്ക്‌... ഉള്ളിലേക്ക്‌..!!



കാത്തിരിപ്പ് 















ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ
എനിക്കുറപ്പുണ്ട്‌
ഇടിമിന്നലൊരുക്കി പെയ്യുന്ന
ഏതോ
ഓർമ്മയുടെ മഴ നനഞ്ഞ്‌
വിറച്ച്‌ ഇരിക്കുകയാണു
നീയെന്ന്..

മൗനത്തിന്റെ ഓരൊ മുറിയിലും
ആരൊക്കെയാണു നമ്മെ കാത്തിരിക്കുന്നത്‌..



 ഓർമ്മ

















കൈ ചേർത്തു പിടിച്ച, നിശബ്ദതയിൽ
എത്ര ഉത്തരങ്ങളാണു മുങ്ങി മരിച്ചത്‌..
നനഞ്ഞ മഴയുടെ അവസാനത്തെ തുള്ളിക്കു വരെ നിന്റെ മണം..




 പിന്കുറിപ്പ് :

'പറഞ്ഞു' പറ്റിച്ചതിനേക്കാൾ സങ്കടമാണു നീ
പറയാതെ പറ്റിച്ചപ്പോൾ..
 



14 അഭിപ്രായങ്ങൾ:

  1. 'പറഞ്ഞു' പറ്റിച്ചതിനേക്കാൾ സങ്കടമാണു നീ
    പറയാതെ പറ്റിച്ചപ്പോൾ.

    മറുപടിഇല്ലാതാക്കൂ
  2. 'പറഞ്ഞു' പറ്റിച്ചതിനേക്കാൾ സങ്കടമാണു നീ
    പറയാതെ പറ്റിച്ചപ്പോൾ..
    <3

    മറുപടിഇല്ലാതാക്കൂ
  3. പറയാതെ പറയാന്‍ വെമ്പുന്ന നൊമ്പരങ്ങള്‍!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പലതും ഏറെചിന്തിപ്പിക്കുന്ന അര്‍ത്ഥവത്തായ വരികള്‍..

    "ചുറ്റുമുണ്ടായിട്ടും കൂടെ ഇല്ലാത്ത
    ചില്ലു കൂട്ടിനപ്പുറത്തെ ആൾക്കൂട്ടവും..!!"

    മറുപടിഇല്ലാതാക്കൂ
  5. വളരെ ഹൃംദ്യമായി തോന്നി....
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഒട്ടും പറ്റിച്ചില്ല
    എല്ലാം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. അർത്ഥമുള്ളവ ഭംഗിയുള്ളവ അർത്ഥഗര്ഭം

    മറുപടിഇല്ലാതാക്കൂ
  8. എല്ലാം ഒന്നിനൊന്നു കേമം..

    മറുപടിഇല്ലാതാക്കൂ
  9. വേണം എനിക്കു നിന്നെ പോലൊരു കൂട്ട്‌...

    ഇത്ര സാകൂതം എല്ലാമിതുപോൽ മിനിയേച്ചറായി
    ഇവയൊക്കെ കേൾക്കുവാൻ..

    മറുപടിഇല്ലാതാക്കൂ
  10. എല്ലാം നന്നായിരിക്കുന്നു

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍