പിറന്നാള്‍






ജൂലൈ 31 നു മഷിത്തണ്ടിന്റെ രണ്ടാം പിറന്നാള്‍ നാളിതു  വരെ  മഷിത്തണ്ട്  വായിക്കുകയും അഭിപ്രായങ്ങള്‍  പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഔപചാരികതയ്ക്കപ്പുരത്തെ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു . തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ... എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു !!

പിറന്നാള്‍ പ്രമാണിച്ച്  കഴിഞ്ഞ പിറന്നാള്‍ മുതലുള്ള, മഷിത്തണ്ടില്‍ എന്നും ചര്ച്ചയാകാറുള്ള  പിന്കുരിപ്പുകള്‍  ഒരുമിച്ചു  പോസ്റ്റുന്നു !!




വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...  



































45 അഭിപ്രായങ്ങൾ:

  1. അടിസ്ഥാന പരമായി പാര്‍ട്ടി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എതിരാണ് എന്നാലും ...

    കള്ള കര്‍ക്കിടകത്തില്‍ ആരും ചെലവു ചോദിക്കല്ലേ ... വല്ലാത്ത ബുദ്ധിമുട്ടാ .. :))

    മറുപടിഇല്ലാതാക്കൂ
  2. മഷിത്തണ്ടിന് പിറന്നാള്‍ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ..എന്നാണ് ഇതൊരു പുസ്തകമാവുന്നത്? ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. നന്നായി. ഒന്നുകൂടി ഓര്‍മ്മിക്കാന്‍ കഴിഞ്ഞു, പലതും.
    ചെലവ് കര്‍ക്കടകം കഴിഞ്ഞു മതി. കാത്തിരിക്കാന്‍ തയ്യാര്‍.

    മറുപടിഇല്ലാതാക്കൂ
  5. മഷിത്തണ്ടിന് ജന്മം നല്‍കിയ അച്ഛന് ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. ആശംസകള്‍.ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  7. മഷിത്തണ്ടിന് പിറന്നാള്‍ ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  8. അടിസ്ഥാനപരമായി പിറന്നാള്‍ ആശംസകളൊക്കെ ബൂര്‍ഷ്വാ ആചാരങ്ങള്‍ ആണെങ്കിലും...

    ഈ മഷിത്തണ്ട് എഴുതിയും വായിപ്പിച്ചും മുന്നേറാന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. തണ്ടില്‍ മഷി ഉണങ്ങാതിരിക്കട്ടെ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. പാർടി ഈ നല്ല വരികളാൽ പ്രസാദിച്ചിരിക്കുന്നു, പിറന്നാളാഘോഷം മാപ്പാക്കിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ചിങ്ങം ഉടനെ എത്തുന്നുണ്ടല്ലോ! ചിലവ് അപ്പോഴാകാമല്ലോ?
    എന്തായാലും ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  12. ഉമേഷ്‌ കവിതയില്‍ തന്റേതായ ശൈലി സ്ഥാപിച്ചു കഴിഞ്ഞു. രണ്ടാമത്തെ പിറന്നാള്‍ ആയില്ലേ? ഇനി ഒന്ന് മാറ്റി പിടിക്കാം എന്നാണ് എന്റെ അഭിപ്റായം. അവനവനെ തന്നെ അനുകരിക്കുന്നത് നല്ല പ്രവണതയല്ല. പുതിയ താളത്തില്‍ പുതിയ ഗര്ജ്ജനങ്ങളുമായി അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  13. @ ഭാനു : ഗര്‍ജ്ജിക്കാന്‍ ഇവിടെ പുലികളും കടുവകളുമുണ്ട്. മഷിത്തണ്ടില്‍ നിന്ന് ഗര്‍ജ്ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അവിടെ മഷിത്തണ്ടോളം നിഷ്കളങ്കതയുള്ള വരികളും അതില്‍ ഒളിച്ചുകളിക്കുന്ന വലിയ ആശയങ്ങളും മാത്രമുണ്ടായാല്‍ പോരേ...?

    മറുപടിഇല്ലാതാക്കൂ
  14. ട്രീറ്റ്‌ ഇല്ലേ ?? ഒരു കേക്ക് എങ്കിലും ..:)))

    മറുപടിഇല്ലാതാക്കൂ
  15. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ...!!പിറന്നാൾ ആശംസകൾ ....!!

    മറുപടിഇല്ലാതാക്കൂ
  16. മഷിത്തണ്ടിന് പിറന്നാള്‍ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  17. പിറന്നാള്‍ ആശംസകള്‍!! പക്ഷെ, ഈ ബ്ലോഗിലെ കളറുകള്‍ ഒക്കെയോന്ന് ശരിയാക്കിയിരുന്നെങ്കില്‍ കണ്ണിന് കുറച്ച് പണി കൊടുത്താല്‍ മതിയായിരുന്നു. :-)

    മറുപടിഇല്ലാതാക്കൂ
  18. പ്രിയപ്പെട്ട ഉമേഷ്‌,
    പിറന്നാള്‍ ആശംസകള്‍!
    എല്ലാം തകര്‍ത്ത ആ ഒറ്റ വാക്ക് ഏതാണെന്ന് ചോദിക്കുന്നില്ല...മഴിതണ്ട് എടുത്തു അത് മായ്ച്ചു കളയു!:)
    പ്രണയിക്കു...ജീവിതത്തെ....ഈ ജീവിതം എത്ര മനോഹരം!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  19. ഈ മഷി തണ്ടില്‍ ഇനിയും വിവിധ വര്‍ണങ്ങളില്‍ ഉള്ള മഷി നിറയട്ടെ

    മറുപടിഇല്ലാതാക്കൂ
  20. അടിസ്ഥാന പരമായി പാര്‍ട്ടി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എതിരാണ് എന്നാലും ... ഹഹഹ. അത് കലക്കി.

    പിറന്നാൾ ആശംസകൾ...!

    മറുപടിഇല്ലാതാക്കൂ
  21. ഉമേഷിനെ എവിടെയും കാണാതെ തേടി വന്നതാണ്.
    എന്തു പറ്റി? പുതിയ കവിതകള്‍ ഒന്നും ഇല്ലേ?

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍