നൊസ്റ്റാള്‍ജിയ

അപ്പൂപ്പന്‍  താടി 
 


വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്‍ത്തുമ്പിലേക്ക്  പാറി വന്നു
സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, കാത്തു  വെച്ച ഒരേ   ഒരു  വിത്ത് സമ്മാനിച്ച്‌,
ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി
കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും 
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!


പല്ല് വേദനവന്നു കഴിഞ്ഞാല്‍ പിന്നെ
മറ്റൊന്നിനെ  കുറിച്ചും ചിന്തിക്കാന്‍
അവസരം തരാത്ത
കൂട്ടുകാരിയാണ്‌ നീ ...


പിന്കുറിപ്പ് :
തറവാട്ടു മുറ്റത്ത്‌ കുട്ടികള്‍ ഇപ്പോഴും കളിക്കുന്നുണ്ട് ,
ചെമ്പക പൂ കമ്മല്‍ ഉണ്ടാക്കി കൊടുക്കാത്തതിനാല്‍
അവരുടെ ഇടയില്‍
ആരും ഇത്രയും കാലം പിണങ്ങാറില്ല പോലും..!!

52 അഭിപ്രായങ്ങൾ:

 1. പല്ല് എടുത്ത കഴിഞ്ഞ ശേഷം ഡോക്റ്റര്‍ പറഞ്ഞു ഇനി ഈ സ്ഥാനത്തു നിനക്ക് ഒരു പല്ല് വരില്ല, റൂട്ട് കനാല്‍ നടത്തി ശേരിയാക്കിയാല്‍ മതിയായിരുന്നു എന്ന് , ശെരിയാണെന്ന് ഇപ്പൊ തോന്നുന്നു !! :-((

  മറുപടിഇല്ലാതാക്കൂ
 2. പോയ ബുദ്ധി ആന പിടിച്ചാല്‍ തിരിച്ചു വരുമോ ...കുഞ്ഞു ചിന്തകള്‍ നന്നായി :)

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ഏപ്രിൽ 29 1:05 PM

  മനോഹരം,ആര്‍ദ്രം..അപ്പൂപ്പന്‍ താടി കൂടുതല്‍ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 4. ഈ പ്രായത്തില്‍ പല്ല് പോയാല്‍ അത് നികത്താനാവാത്ത ഒരു വിടവ് സൃഷ്ടിക്കും :) നല്ല കവിതകള്‍

  മറുപടിഇല്ലാതാക്കൂ
 5. @ രമേശ്‌ അരൂര്‍ :
  അത് പോയ ബുദ്ധിയല്ല കളഞ്ഞ ബുദ്ധിയാ ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ....

  നന്ദി രമേശേട്ടാ ആദ്യത്തെ വരവിനും കമന്റിനും

  @ മഞ്ഞുതുള്ളി (priyadharsini):
  നന്ദി മഞ്ഞുതുള്ളീ വരവിനു , അപ്പൂപ്പന്‍ താടി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം !!

  മറുപടിഇല്ലാതാക്കൂ
 6. നരാ.. നീ എപ്പോ വന്നു എഴുതാന്‍ തുടങ്ങുമ്പോള്‍ കണ്ടില്ലല്ലോ ..?!! നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കല്ലേ ...വരവിനും കമന്റിനും നന്ദി !!

  മറുപടിഇല്ലാതാക്കൂ
 7. എല്ലാ നിഷ്കളങ്കതയെയും ഭൂമിയില്‍ നിര്‍ത്താതെ ഊതിപ്പറപ്പിക്കുകയാണല്ലൊ നമ്മള്‍!അതുകണ്ട് ചി
  രിക്കുന്നുണ്ടാവും പാവം അപ്പൂപ്പന്താടി.ഈ ബ്ലോ
  ഗില്‍ ആദ്യമാണെന്നു തോന്നുന്നു.പോസ്റ്റ് മൊത്തം
  വായിച്ചു.നന്നായിരിക്കുന്നു.പല്ലുവേദന നന്നായി.
  പക്ഷേ ചിത്രം ഏതോ ഒരു പരസ്യത്തെ ഓര്‍മ്മിപ്പി
  ക്കുമ്പോലെ!ബിംബാത്മകചിത്രങ്ങളല്ലേ നന്നാവുക?
  തുടര്‍ വായനയ്ക്ക് ഈ ബ്ലോഗ് ഫോളോ ചെയ്യുന്നു.
  ഒരെളിയ അഭിപ്രായം കൂടി-ഫോളോ ഗാഡ്ജറ്റില്‍
  ‘അനുയായികള്‍’എന്ന സാമ്പ്രദായികവാക്കിനുപകരം
  ചങ്ങാതിമാര്‍,കൂട്ടുകാര്‍,സുഹൃത്തുക്കള്‍...എന്നൊക്കെ
  ആവുന്നതല്ലേ നല്ലത്?ഇത് മറ്റു ബ്ലോഗര്‍മാരോടും-
  കൂടിയാണേ!ഒത്തിരി ആശംസകളോടെ.........

  മറുപടിഇല്ലാതാക്കൂ
 8. നല്ലൊരു അപ്പൂപ്പൻ താടി.

  പിന്നെ പല്ലുവേദനയ്ക്ക് റൂട്ട് കനാൽ ചികില്സ ചെയ്താലും പിന്നേം ചെലപ്പോ ആ വേദന വരും... വേദനകളൊക്കെ അങ്ങനെയാ, ചിലരുടെ ഒപ്പം സ്ഥിരായി വരും, ഇടക്കിടെ വരും മറ്റു ചിലരുടെ അടുത്ത്.... എന്തായാലും എവിടെയായാലും എങ്ങനെയായാലും വന്നിരിയ്ക്കും അത് തീർച്ചയാ....
  ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. ഊതിപ്പറത്തുന്നതിനു മുമ്പുള്ള ഒരേയൊരു ചുംബനം.
  ആ പ്രയോഗം ഇഷ്ടപ്പെട്ടു.
  പല തലങ്ങളിലേക്ക് പോകാവുന്ന ഒരു വഴിയുണ്ട് അതില്‍.

  മറുപടിഇല്ലാതാക്കൂ
 10. ഉമേഷ്‌ ചേട്ടന്റെ അപ്പുപ്പന്‍ താടിയും ,പല്ല് വേദനയും കൂടി വളരെ നല്ല ഒരു അനുഭവം തന്നു .
  ഇത്തരം അനുഭവങ്ങള്‍ ഇനിയും പ്രതീഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 11. @ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur :
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  @ ഹരി/സ്നേഹതീരം പോസ്റ്റ് :
  മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം ഹരിമാഷേ .. വിശദമായ കമന്റിനു നന്ദി. പറ്റിയ ഒരു ചിത്രം അപ്പോള്‍ കയ്യില്‍ ഉണ്ടായില്ല അതാ പറ്റിയെ, പിന്നെ അനുയായികള്‍ എന്നാ പേര് മാറ്റാന്‍ പഠിച്ച പണി ഏതാണ്ടൊക്കെ നോക്കി ഹെഡിംഗ് മാത്രമേ മാറുന്നുള്ളൂ സബ് ഹെഡിംഗ് മാറുന്നില്ല . :( ഇനിയും വരുമല്ലോ (ഫോളോ ചെയ്തിട്ട മാഷുടെ ചിത്രം അവിടെ കാണുന്നില്ലല്ലോ ?)

  @ Echmukutty :
  എച്മ്മു കുട്ടി പറഞ്ഞതാ ശെരി ,ചില വേദനകള്‍ കൊണ്ടേ പോകൂ ... താങ്ക്സ് ട്ടോ വരവിനും കമന്റിനും

  @ ജുവൈരിയ സലാം :
  ആശംസകള്‍ക്ക് താങ്ക്സ് ഉണ്ടേ

  @ ഒരില വെറുതെ :
  നന്ദി മാഷെ വരവിനും കമന്റിനും "ആ "പ്രയോഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 12. @ shahanasYes :

  എടാ ശഹനസേ നീ ബ്ലോഗും തുടങ്ങിയോ ? ഏതായാലും നല്ല കാര്യമാ അത് , പിന്നെ നിന്റെ വരവിനം കമന്റിനും താങ്ക്സ് കേട്ടോ ഇടയ്ക്കിടയ്ക്ക് വരുമല്ലോ

  മറുപടിഇല്ലാതാക്കൂ
 13. ഇതെനിക്ക് ആദ്യമേ അറിയാവുന്നത് കൊണ്ടും ഇതിപ്പോ വായിച്ചത് കൊണ്ടും ഞാന്‍ ഇനി റൂട്ട് കനാലേ ചെയ്യു ;)
  അപ്പുപ്പന്‍ താടി ഊതി പറപ്പിക്കുമ്പോള്‍ വേദനിക്കരുതല്ലോ! :)

  മറുപടിഇല്ലാതാക്കൂ
 14. ഉമേഷേ നീയെന്നെ സഹായിക്കണേ . എനിക്കീ ബ്ലോഗിനെ കുറിച്ച് ഒരു കൊടതാമാരേം അറിയില്ലടാ :(

  മറുപടിഇല്ലാതാക്കൂ
 15. എന്റെ പല്ലൊക്കെ പറിഞ്ഞപ്പോള്‍ വേറെ വന്നല്ലോ ചേട്ടാ..അതോണ്ട് ചേട്ടനൊരു പല്ല് വരാനായി ഞാന്‍ പ്രാര്‍ഥിക്കാം.

  മറുപടിഇല്ലാതാക്കൂ
 16. @ Sindhu ജോസ് :
  ആ പറഞ്ഞത് കാര്യം , എന്നാലും എന്റെ കാര്യം.. :( പാവം ഞാന്‍ വളരെ നന്ദി വരവിനും കമന്റിനും !!

  @ വിരോധാഭാസന്‍ :
  എടാ ഭയങ്കര പേര് ആണല്ലോ ഇത് ... ഇത് കലക്കി പിന്നെ ,എനിക്ക് അറിയുന്നത് ഞാന്‍ പഠിപ്പിച്ചു തരാം :)

  @ നേന സിദ്ധീഖ് :
  അല്ല ആരിത് നേനക്കുഞ്ഞോ കുറെ നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്, പ്രാര്‍ഥിച്ചു ഒരു പല്ല് വരുന്നത് മൂക്കില്‍ ആവാതിരുന്നാല്‍ ഭാഗ്യം !! :) നന്ദി നേന വരവിനും കമന്റിനും !!

  മറുപടിഇല്ലാതാക്കൂ
 17. പല്ലുവേദന ഉള്ളതുകൊണ്ട് അപ്പൂപ്പൻ താടിയെ ഊതി പറത്തിവിടുന്നു...വേദന മാറട്ടെ അപ്പോ വന്നാൽ മതി..ഞാൻ തറവാട്ടുമുറ്റത്തു കളിക്കുന്നുണ്ടാവും...

  മറുപടിഇല്ലാതാക്കൂ
 18. ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചൂട്ടോ അപ്പൂപ്പന്‍ താടി....

  (ഒരു പല്ലുപോയാലെന്താ? ബാക്കി മുപ്പത്തൊന്ന് പല്ലല്ലേ നമുക്കുള്ളത്? )

  മറുപടിഇല്ലാതാക്കൂ
 19. അജ്ഞാതന്‍2011, ഏപ്രിൽ 29 8:34 PM

  അപ്പൂപ്പൻ താടി പോലെ ആർദ്രമായ ഒരു പോസ്റ്റ് .. എന്റമ്മോ അതിനു താഴെ എന്തിനാ ഈ പല്ലു വേദന കൊണ്ടു പോയി കൊടുത്തത് മനുഷ്യന്റെ സമാധാനം കളയാൻ ഹല്ല പിന്നെ... ഫോട്ടോ കണ്ടപ്പോ ഞാൻ കരുതി ആരോ പോസ്റ്റ് വായിച്ച് ചെരിപ്പു കൊണ്ട് തലോടിയതാണെന്ന്.. ഹും ഞാൻ ഇവിടെ വന്നിട്ടില്ലാട്ടോ...

  മറുപടിഇല്ലാതാക്കൂ
 20. അപ്പൂപ്പന്‍ താടി കൂടുതല്‍ നന്നായി

  മറുപടിഇല്ലാതാക്കൂ
 21. അപ്പൂപ്പന്‍ താടി ഇഷ്ടമാണ്...
  പല്ല്‌വേദന ഇഷ്ടമല്ല...
  കുഞ്ഞന്‍ ഓര്‍മ്മകള്‍...!
  വലിയ ചിന്തകളിലേക്ക് വളരുന്ന മായാജാലമുണ്ടതില്‍..
  രണ്ടും ഇഷ്ടമായി..:)

  മറുപടിഇല്ലാതാക്കൂ
 22. @ നികു കേച്ചേരി :
  അപ്പൊ പറഞ്ഞ പോലെ അവിടെ കാണാം വായനയ്ക്ക് നന്ദി കമന്റിനും

  @ ajith :
  അതന്നെ മാഷേ എന്നാലും ....

  @ ജീവി കരിവെള്ളൂര്‍ :
  അത് ടോപ്‌ സീക്രെട്റ്റ്, പറയൂല മാഷെ...

  @ ഉമ്മു അമ്മാര്‍ :
  ഈശ്വരാ പോസ്റ്റ്‌ വായിച്ചാല്‍ തല്ലാന്‍ തോന്നുമോ ? ഡിലീറ്റ് ചെയ്യണോ ? തല്ലു കൊള്ളാന്‍ വയ്യ അല്ലാതെ തന്നെ ഒരു പല്ല് പോയി :(

  @ khader patteppadam :
  അപ്പൂപ്പന്‍ താടി ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

  @ ചെകുത്താന്‍ :
  ചെകുത്താനെ വരവിനും ചിരിക്കും നന്ദി ഉണ്ട് കേട്ടാ (നന്ദി മാത്രമേ ഉള്ളൂ )

  മറുപടിഇല്ലാതാക്കൂ
 23. @ ishaqh ഇസ്‌ഹാക് :
  പിന്നേം ആളെ മിസ്സ്‌ ആയോ ? ഇന്ന് കമ്പ്ലീറ്റ് ഇങ്ങനെ ആണല്ലോ ? നന്ദി മാഷെ വരവിനും കമന്റിനും പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം !!

  മറുപടിഇല്ലാതാക്കൂ
 24. അപ്പൂപ്പന്താടിയും മയില്‍പീലിയുമെല്ലാം ബാല്യകാലത്തെ കൌതുകങ്ങളും, സ്വപ്നങ്ങളുമായിരുന്നു.ഇന്നത്തെ ബാല്യകാലം അങ്ങനെയല്ലല്ലോ.
  നാലും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍, കമ്പ്യൂട്ടര്‍ കടയുടെ മുന്നില്‍ക്കൂടി നടന്നുപോയപ്പോള്‍ " അച്ഛാ അച്ഛാ ഒരു കമ്പ്യൂട്ടര്‍ മേടിക്കെന്നേ.." എന്ന് പറയുന്നത് ഞാന്‍ കേട്ടു.

  നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 25. "കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
  മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
  നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍"

  ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരപ്പൂപ്പന്‍ താടി എടുത്ത് ഫൂ..എന്നു ഊതിപ്പറപ്പിച്ചു കളിക്കാന്‍ കൊതിയായി!

  പിന്നെ പല്ലുവേദനയുടെ കാര്യം. എന്തിനാ കഷ്ടപ്പെട്ട് വേദന സഹിക്കണേ? സെറ്റ് പല്ലു വെച്ചാല്‍ പോരേ? :))

  മറുപടിഇല്ലാതാക്കൂ
 26. കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
  മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
  നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!

  മറുപടിഇല്ലാതാക്കൂ
 27. താടിയുള്ള അപ്പൂപ്പൻ നൊസ്റ്റാൽജിയ തന്നു
  പല്ലുള്ളത് കൊണ്ട് വേദനയും..വന്നു

  മറുപടിഇല്ലാതാക്കൂ
 28. ഇതു കൊള്ളാല്ലോ, പല്ല് വേദനയിലും കവിത!
  സമ്മതിച്ചൂട്ടോ... :)

  മറുപടിഇല്ലാതാക്കൂ
 29. കനം കുറഞ്ഞ് മൃദുലമായി കുഞ്ഞുമ്മകൾ പോലെ!

  മറുപടിഇല്ലാതാക്കൂ
 30. അപ്പുപ്പന്‍ താടി പോലെ..അപ്പുപ്പന്‍ താടിമാത്രം

  മറുപടിഇല്ലാതാക്കൂ
 31. വളരെ അകലത്തു നിന്നും നിഷ്കളങ്കതയുടെ വിരല്‍ത്തുമ്പിലേക്ക് പാറി വന്നു
  സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, കാത്തു വെച്ച ഒരേ ഒരു വിത്ത് സമ്മാനിച്ച്‌,
  ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി
  കണ്ണില്‍ സന്തോഷത്തിന്റെ പൂത്തിരിയും
  മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളും
  നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍ ..?!!
  superbbbbbbbbbbb

  മറുപടിഇല്ലാതാക്കൂ
 32. @ appachanozhakkal : അതന്നെ കാലം കൊറേ മാറി.. നന്ദി അപ്പച്ചോ ഈ വരവിനും കമന്റിനും

  @ Vayady :
  മിക്കവാറും വെക്കേണ്ടി വരും എന്നാ തോന്നുന്നേ അപ്പോപ്പന്‍ താടി വേണേല്‍ ഞാന്‍ തരാം വീട്ടിനടുത്ത് ഇത് കുറെ ഉണ്ട്

  @ moideen angadimugar :
  നന്ദി മാഷേ വരവിനും കമന്റിനും

  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.:
  നന്ദി മുകുന്ദേട്ടാ ...

  @ Lipi Ranju :
  വളരെ നന്ദി വരവിനും കമന്റിനും

  @ ശ്രീനാഥന്‍:
  ശ്രീ മാഷെ ഉമ്മകള്‍ കിട്ടി ബോധിച്ചു :)

  @ കുസുമം ആര്‍ പുന്നപ്ര :
  അതന്നെ അപ്പൂപ്പന്‍ താടി .... നന്ദി വരവിനും കമന്റിനും

  @ കിങ്ങിണിക്കുട്ടി :
  കവിത ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!

  മറുപടിഇല്ലാതാക്കൂ
 33. കവിയോ കവിതാ ആസ്വാദകനോ അല്ല ഞാന്‍. എങ്കിലും ഞാന്‍ പറയുന്നു, ഉമേഷ് മോന്‍ മികച്ച ഒരു കവിയായി മാറുമെന്ന്!

  മറുപടിഇല്ലാതാക്കൂ
 34. കവിതകള്‍ രസമുണ്ട്.
  പല്ലുവേദന എമ്മാതിരി വേദന ആണെന്ന് അത് സഹിച്ചവര്‍ക്കെ അറിയൂ.

  മറുപടിഇല്ലാതാക്കൂ
 35. ചിന്തകള്‍ വളരെ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 36. നന്നായിട്ടുണ്ട് മാഷെ........
  അപൂപ്പന്‍ താടി കൂടുതല്‍ ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 37. @ശങ്കരനാരായണന്‍ മലപ്പുറം :
  മാഷിന്റെ നാവു പൊന്നാവട്ടെ (പൊന്നിന് ഇപ്പൊ എന്താ വില ?!! :)) നന്ദി മാഷേ വരവിനും കമന്റിനും

  @ മനോജ്‌ വെങ്ങോല :
  അതന്നെ മാഷേ , ഇവിടെ ആദ്യമാണെന്ന് തോന്നുന്നു , ഇനി ഇടയ്ക്കിടയ്ക്ക് വരുമല്ലോ അല്ലെ ? താങ്ക്സ് ഉണ്ട്ട്ടോ വരവിനും കമന്റിനും !!!

  @ Shukoor :
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം , വരവിനും കമന്റിനും നന്ദി

  @ ismail chemmad :
  ഇസ്മായില്‍ മാഷേ .. അപ്പൂപ്പന്‍ താടി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം !! ഇനിയും കാണുമല്ലോ ?

  മറുപടിഇല്ലാതാക്കൂ
 38. ഞാനാ ബ്ലോഗുകള്ളനെ തിരയുന്ന തിരക്കിലായിരുന്നു...ഇനി ഇതും കൂടിയവന്‍ അടിച്ചോണ്ട് പോകുമോ ആവോ? എന്തായാലും പോയപല്ലിനു പകരം ഒരാനപ്പല്ലുതന്നെ മുളക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 39. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 40. അപ്പൂപ്പന്‍ താടി പോലെ

  പറക്കട്ടെ പല്ല് വേദന ..രണ്ടും ഇഷ്ട്ടപ്പെട്ടു .

  അഭിനന്ദനങ്ങള്‍ ..എങ്ങനാ പോസ്ടിനൊരു

  വേലി കെട്ടുക അല്ലെ ?നല്ല മുള കിട്ടിയാല്‍

  ബൂലോകത്ത് വിവരം തരണം കേട്ടോ!!

  മറുപടിഇല്ലാതാക്കൂ
 41. പിന്കുറിപ്പ് എന്നും പോലെ നന്നായി ..ആദ്യത്തെ കവിത "അപ്പൂപ്പന്‍ താടി'.അതിലെ 'ഊതി പറത്തുന്നതിനു മുന്പെയുള്ള ഒരു ചുംബനം മാത്രം തിരിച്ചു വാങ്ങി "ഈ ഒരു വരി കൊണ്ട് തന്നെ കവിത സമ്പന്നമാണ് ...

  മറുപടിഇല്ലാതാക്കൂ
 42. @ സിദ്ധീക്ക..:
  പോസ്റ്റ്‌ ഇതുവരെ കൊണ്ട് പോയില്ല ചെലപ്പം എടുക്കുമായിരിക്കാം , ആനപ്പല്ല് വേണ്ട അണപ്പല്ല് വന്നാമതി :)
  നന്ദി മാഷെ വരവിനും കമന്റിനും

  @ ente lokam :
  പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
  "മുള" കിട്ടിയാല്‍ ഒരപ്പയും വിവരം തരാം

  @ MyDreams :
  പിന്‍ കുറിപ്പും ആ വരിയും ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!

  മറുപടിഇല്ലാതാക്കൂ
 43. നന്‍മ നിറഞ്ഞൊരു കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന അപ്പൂപ്പന്‍ താടിയും,ഓര്‍മകളില്‍ പോലും ഭീതി നിറയ്ക്കുന്ന പല്ല് വേദനയും..
  സംഗതി കൊള്ളാം..

  മറുപടിഇല്ലാതാക്കൂ
 44. ലാളിത്യമാര്‍ന്ന വരികള്‍ ഒളിച്ചിരിക്കുന്ന ഇമ്മിണി വലിയ ചിന്തക്കളും സത്യങ്ങളും. കവിത ഒരുപ്പാട് ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 45. @ mayflowers :
  ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
  @ബിഗു :
  ബിഗു ഏട്ടാ ഇത്തിരി വൈകിപ്പോയല്ലോ , എന്ത് പറ്റി ഒറങ്ങിപ്പോയോ ?

  മറുപടിഇല്ലാതാക്കൂ
 46. പല്ല് വേദന മറ്റൊരു പോസ്റ്റില്‍ ഇടാമായിരുന്നു , അപ്പുപ്പന്‍ താടിയും ആ പിന്കുരിപ്പും മനോഹരം .... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 47. ലളിതവും സുന്ദരവുമായ നിരീക്ഷണങ്ങളാണ് , ഉമേഷിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്.
  ആശംസള്‍.

  മറുപടിഇല്ലാതാക്കൂ
 48. അല്ല..അറിയാന്‍ വയ്യാത്തോണ്ട് ചോദിക്ക്വാ..
  എന്നതാ ഇതൊക്കെ?

  കെറുവിക്കല്ലേ കൂട്ടുകാരാ..

  ഹാപ്പി ശുഭദിനംസ്..

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍