നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?
റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...


* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

വര്‍ത്തമാനം ആഴ്ച പതിപ്പില്‍ അച്ചടിച്ച്‌ വന്നത്

54 അഭിപ്രായങ്ങൾ:

 1. എന്‍ഡോസള്‍ഫാന്‍ വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിട , കാസര്‍ഗോഡ്‌ വീണ്ടും കശുവണ്ടി വിളവെടുപ്പ് തുടങ്ങി

  മറുപടിഇല്ലാതാക്കൂ
 2. ങേ .. എനിക്കും മുന്‍പേ സ്മൈലിയുമായെത്തിയോ..?!!

  നന്ദി സുഹൃത്തേ ... !!

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം ..എന്നും പറയുമ്പോലെ പിന്കുറിപ്പ് സൂപ്പര്‍ ......

  മറുപടിഇല്ലാതാക്കൂ
 4. ബടുക്കൂസേ ഇത് കലക്കീട്ടോ..
  എന്ടോസള്‍ഫാന്‍ കുട്ടികളിനി കൊരട്ട കളിക്കട്ടെ...
  അല്ല കോയാ ഇത് കാസര്‍കോടന്‍ ഭാഷയാണോ..
  എങ്കില്‍ കസറന്‍...

  മറുപടിഇല്ലാതാക്കൂ
 5. കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
  കീശേല് കൃത്യായിട്ട് 23 കൊരട്ട പിടിക്കും.
  ഔ കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
  അത് കൂട്ടി വെച്ചിട്ട് വേണം
  വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!

  ഓർമ്മകളെ ഒത്തിരി പിന്നോട്ട് കൊണ്ടുപോയി ഉമേഷിന്റെ വരികൾ.

  മറുപടിഇല്ലാതാക്കൂ
 6. അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 7. കവിത ? ഇഷ്ടമായില്ല.
  പിൻ കുറിപ്പ്‌ കൊള്ളാം.

  കഥ എഴുതൂ

  മറുപടിഇല്ലാതാക്കൂ
 8. അങിനെ എന്തൊക്കെ നാടൻ ഭാഷകൾ!! :)

  മറുപടിഇല്ലാതാക്കൂ
 9. പതിവുപോലെ പിന്കുറിപ്പ് നന്നായി...

  മറുപടിഇല്ലാതാക്കൂ
 10. നല്ല പരിജയമുള്ള ഭാഷ, ഇപ്പോഴും ഇങ്ങനെയുള്ള ചില wordsഉപയോഗിക്കാറുണ്ട് നമ്മള്‍

  മറുപടിഇല്ലാതാക്കൂ
 11. നാടന്‍ ഭാഷയെ നാടുകടന്നറിയച്ചതിനു പ്രത്യേകം അഭിനന്ദിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 12. അർത്ഥമറിയാനും വായിക്കാനുമായി മൌസ് താഴോട്ടും മുകളിലോട്ടും ഓടിച്ചു വശം കെട്ടെങ്കിലും സംഭവം രസകരമായി! അഭിനന്ദനം, കൂടെ ഒരു കൂട കൊരട്ടയും!

  മറുപടിഇല്ലാതാക്കൂ
 13. ശ്രീമാഷിന്റെ കമന്റ്‌ നു താഴെ ഒപ്പ്.വാക്കുകളുടെ അര്‍ഥം നോക്കി ക്ഷീണിച്ചു..പിന്കുറിപ്പും അതി മനോഹരം കേട്ടോ

  മറുപടിഇല്ലാതാക്കൂ
 14. ആ ഭാഷയുമായിട്ട്, എനിക്കു
  പൊരുത്തപ്പെടാന്‍ പറ്റാഞ്ഞിട്ടായിരിക്കും!
  പിന്‍ കുറിപ്പ് നന്നായിട്ടിഷ്ടപ്പെട്ടു.
  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 15. @ MyDreams :
  വളരെ നന്ദി പിന്കുറിപ്പ് ഇഷ്ടമായി എന്നറിയിച്ചതില്‍

  @ »¦മുഖ്‌താര്‍¦udarampoyil¦« :
  തനി കാസരഗോടന്‍ സ്ലാന്ഗ് തന്നെയാണ് കോയാ .. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

  @ moideen angadimugar :
  നന്ദി സുഹൃത്തേ ഈ വരവിനും കമന്റിനും

  @ ബിഗു :
  ബിഗുലെട്ടാ ഒരു അസ്സല്‍ നന്ദി ;-)

  @ Sabu M H :
  പിന്കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം കഥയാക്കാംആയിരുന്നു അല്ലെ
  ശ്രമിക്കാം

  @ ഭായി :
  അതന്നെ ഭായീ എത്രയെത്ര ഭാഷകള്‍, നന്ദി വരവിനു

  @ the man to walk with :
  ഇഷ്ടായിന്നരിഞ്ഞത്‌ ഇഷ്ടായി

  @ വീ കെ
  ആശംസകള്‍ക്ക് നന്ദി

  @ ദിവാരേട്ടn :
  പിന്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  @ അനീസ :
  എന്നെ വിട്ടു പോകാറെയില്ല, ഈ ഭാഷ. പലപ്പോഴും കൂടെയുള്ളവര്‍ കളിയക്കാരും ഉണ്ട്

  @ ലീല എം ചന്ദ്രന്‍.. :
  നന്ദി ഞാനും അറിയിക്കുന്നു ഇവിടെ വന്നു കമന്റിയതിനു .. :-)

  @ ശ്രീനാഥന്‍ :
  ഒത്തിരി ബുദ്ധിമുട്ടി വായിച്ചു, കമന്റ്‌ ഇടാന്‍ കാട്ടിയ നല്ല മനസ്സിനു നൂറു നന്ദി ( കൊരട്ട കിട്ടി ബോധിച്ചു )

  @ ശ്രീദേവി :
  ക്ഷീണിച്ചോ എന്നാല്‍ ഒരു പെര്‍ക്ക് കഴിച്ചൂടെ ?!! :-)
  പിന്കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം വളരെ നന്ദി ഈ കമന്റിനു

  @ appachanozhakkal :
  വളരെ നന്ദി അപ്പച്ചാ ഈ വരവിനും കമന്റിനും

  മറുപടിഇല്ലാതാക്കൂ
 16. അങ്ങനെ കവിതയുടെ അലകും പിടിയും മാറട്ടെ. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 17. അലകും പിടീം മാറി അവസാനം എന്നെത്തന്നെ മാറോ എന്നാണ് എന്റെ പേടി :-)
  നന്ദി ഭാനു ഏട്ടാ ഈ വരവിനും കമന്റിനും..

  മറുപടിഇല്ലാതാക്കൂ
 18. എന്റൊസല്ഫാനോക്കെ പോയി അല്ലെ..
  എന്നാല്‍ ഇനി കൊരട്ട കൊണ്ട് ഒരു കളി അല്ലെ.
  ചില പച്ച കൊരട്ട കരണ്ട് തിന്നാം. ചൊണ ഉണ്ടാവില്ല

  മറുപടിഇല്ലാതാക്കൂ
 19. @ പട്ടേപ്പാടം റാംജി :

  പച്ച കൊരട്ട തോക്കത്തി* കൊണ്ട് പിളര്‍ന്നു തിന്നാം അതാ എളുപ്പം

  *അരിവാള് പോലെ വളഞ്ഞ ഒരു തരം കത്തി, അറിവാളിനെക്കള്‍ കടുപ്പം കൂടിയതായിരിക്കും
  വളരെ നന്ദി ഈ വരവിനു

  മറുപടിഇല്ലാതാക്കൂ
 20. കാസര്‍ഗോഡ് ഖാദര്‍ ഭായ് അര്‍ത്ഥം പറഞ്ഞത് നന്നായി. അല്ലെങ്കില്‍ കുഴഞ്ഞുപോയേനെ.

  മറുപടിഇല്ലാതാക്കൂ
 21. കശുവണ്ടിയാണ് കൊരട്ടയുന്ന് പിന്നീടാ മനസ്സിലായത്
  ബാല്യകളികളുടെ തുടുപ്പുകൾ മുഴുവൻ തുടിച്ചു നിന്ന വരികൾ...

  മറുപടിഇല്ലാതാക്കൂ
 22. @ ajith :
  ഹ ഹ ഹ !! അതിന മുന്‍‌കൂര്‍ ജാമ്യം എടുത്തേ

  @ രമേശ്‌അരൂര്‍ :
  ആശംസയ്ക്ക് നന്ദി മാഷെ

  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.:
  നന്ദി മുരളിയേട്ടാ ഈ വരവിനും കമന്റിനും

  @ Salam :
  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 23. മിനി കഥയാണു അല്ലേ ...നാട്ടുഭാഷയുടെ പരിചയപെടുത്തൽ നല്ലതാണ്. കവിതക്കു ഈ ഭാഷചേരില്ല എന്നല്ല ചേരണമെങ്കിൽ അല്പം ശ്രദ്ധകൂടി വേണം

  മറുപടിഇല്ലാതാക്കൂ
 24. രസമുള്ള കുട്ടിക്കാലം... കാസര്‍കോടന്‍ ഭാഷ പരിചയപ്പെടുത്തിയതിനു നന്ദി....

  മറുപടിഇല്ലാതാക്കൂ
 25. വിട വിവാദങ്ങള്‍ക്കു മാത്രം.
  മരണവും രോഗവും അതേപടി.
  കാസര്‍ഗോട്ടെ കശുവണ്ടി എന്നുകേള്‍ക്കുമ്പോള്‍
  കശുവണ്ടി പോലെ തലയുള്ള
  ആ കുഞ്ഞുമക്കളെ തന്നെ ഓര്‍മ്മവരുന്നു.

  മറുപടിഇല്ലാതാക്കൂ
 26. വളരെ ഇഷ്ടപ്പെട്ടു. പിന്‍ കുറിയും.

  മറുപടിഇല്ലാതാക്കൂ
 27. @ പാവപ്പെട്ടവന്‍ :
  ശെരിയാണ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നുന്നു അടുത്ത പ്രാവശ്യം ശെരിയാക്കാം.. നന്ദി വരവിനും കമന്റിനും

  @ zephyr zia :
  കുട്ടിക്കാലം എന്നും രസമേറിയതാണ്.... കമന്റിനു നന്ദി , വായനയ്ക്കും

  @ ഒരില വെറുതെ :
  വളരെ ശെരിയാണ് വിവാദങ്ങള്‍ മാത്രമേ തീര്ന്നുള്ളൂ സത്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് , (അനുഭവിച്ചു അനുഭവിച്ചു ശീലമായി മാഷെ എല്ലാര്ക്കും , 10 -15 കൊല്ലമായില്ലേ, :-( )

  @ Shukoor :
  പിന്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 28. ''ഒറ്റയ്ക്കിരിക്കുമ്പോള്‍
  മഴ നനഞ്ഞ ആമ്പലിന്റെ
  മണമുള്ള നിന്റെ ഓര്‍മകളുമായി
  ഒരു നിശാ കാറ്റ് ഇടയ്ക്കിടെ
  വന്നു പോകാറുണ്ട്...''
  ഈ പിൻകുറിപ്പിൽ കവിതയുണ്ട്.
  മറ്റേത്... നാട്ടുഭാഷകൾ / വാക്കുകൾ കോർത്തിണക്കിയ ഒരോർമ്മയും..

  മറുപടിഇല്ലാതാക്കൂ
 29. പണിക്കരാശാനേ....
  കുറേക്കാലമായല്ലോ കണ്ടിട്ട് എവിടെയായിരുന്നു ?

  വിലയിരുത്തലിനു ബഹുത് നന്ദി !!
  :-)

  മറുപടിഇല്ലാതാക്കൂ
 30. വന്നു, വായിച്ചു. സമയമില്ലാത്തതിനാൽ വിശദമായി പിന്നീട്

  മറുപടിഇല്ലാതാക്കൂ
 31. @ എന്‍.ബി.സുരേഷ് :
  വന്നു കണ്ടു വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

  @ Jishad Cronic :
  നന്ദി ജിഷാദ് വരവിനും വായനയ്ക്കും

  മറുപടിഇല്ലാതാക്കൂ
 32. കഥയായാലും കവിതയായാലും ഇഷ്ടപ്പെട്ടു. ഒരിക്കൽ കാസർകോട് പോയപ്പോൾ അവിടെയുള്ളോർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാൻ പറ്റാതെ വലഞ്ഞത് ഓർത്തു. ബൈച്ചാ ബൈച്ചാ എന്ന് ഒരു സ്ത്രീ ചോദിച്ചത് ഇന്നും ഓർമ്മയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 33. ബാല്ല്യകാല സ്മരണകൾ ഉൾകൊണ്ട ഗ്രമീണമായ. രചന..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 34. എന്തരാണെന്നു വായിച്ച് വായിച്ച്
  അപ്പി പിന്നെ പിടി കിട്ടി
  പിന്നെ ഗോട്ടിയെടുത്തു
  ചുരുട്ടിയ കൈമുട്ടില്‍ കമന്റിട്ടു
  കൊള്ളാം,കൊള്ളാം,കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 35. ഇതെന്തരു ഭാഷ !...
  എങ്കിലും ഒരു വിധം മനസ്സിലാക്കി എടുത്തു ..
  പിന്‍ കുറിപ്പും ബഹു കേമം ..
  ഇനിയും പോരട്ടെ മാഷേ ..

  മറുപടിഇല്ലാതാക്കൂ
 36. @ ഗീത :
  ബൈച്ചാ ബൈച്ചാ എന്നതിന് മുന്‍പേ വല്ലതും ഉണ്ടായിരുന്നോ ചോറ് എന്നോ മറ്റോ ? ചോറ് ബൈച്ചാ എന്നാല്‍ ചോറുണ്ടോ ? ഉണ്ണുന്നോ ? എന്ന അര്‍ഥം നല്‍കാം ... നന്ദി ഈ വരവിനു !!

  @ ManzoorAluvila :
  നന്ദി മാഷേ ഈ കമന്റിനു

  @ ജയിംസ് സണ്ണി പാറ്റൂര്‍ :
  അപ്പൊ ചെല്ലക്കിളീ പണ്ട് ഗോലികളി ഗളിച്ചായിരുന്നു അല്ലെ ..? ഇത് കൈമുട്ടിനു ഗോലി കൊണ്ട് അടിക്കുന്ന ആ കളിയല്ല ഒരു തരാം ചൂതാട്ടം പോലുല്ലതാണ് ഒരു വൃത്തത്തിനുള്ളില്‍ ഗോലിയിടും , നിശ്ചിത ദൂരതിനിപ്പറത്തു നിന്ന് കൊണ്ട് വേറൊരു ഗോലി കൊണ്ട് എറിഞ്ഞു വൃത്തത്തിനുള്ളിലെ ഗോലി പുറതെത്തിക്കണം അപ്പോള്‍ ആ വൃത്തത്തിനുള്ളിലെ ഗോലിയെല്ലാം അയാള്‍ക്ക് സ്വന്തം . നല്ല ഉന്നമുള്ള ആള്‍ക്കാര്‍ ഒറ്റയേരില്‍ തന്നെ കളി ജയിക്കും !!
  കമന്റിനു നന്ദി

  @ സിദ്ധീക്ക.. :
  നന്ദി മാഷെ ബുദ്ധിമുട്ടി വായിച്ചു കമന്റിട്ടതിന്

  @ nikukechery :
  ഹ ഹ ഹ !! ഇതിനു ഒന്നും മിണ്ടുന്നില്ലെങ്കില്‍ കാസര്ഗോഡ് ഭാഷയെ പരിചയപ്പെടുത്തുന്ന ഒരു വലിയ പോസ്റ്റ്‌ ഇടുന്നുണ്ട് അപ്പോള്‍ കാണാം

  @ബെഞ്ചാലി :
  നന്ദി സുഹൃത്തേ വരവിനും കമന്റിനും ഇവിടം ആദ്യമാണെന്ന് തോന്നുന്നു .. ഇടയ്ക്കിടയ്ക്ക് വാ ഓരോ കവിത വായിച്ചു പോകാം :-)

  @ സുജിത് കയ്യൂര്‍
  നന്ദി സുജിത്തേട്ടാ, സുജിത്തെട്ടനു പിന്നെ ഭാഷ പ്രശ്നമായിരിക്കില്ലല്ലോ ?!!

  മറുപടിഇല്ലാതാക്കൂ
 37. പത്തില്‍ എട്ടു മാര്‍ക്ക്‌....

  മറുപടിഇല്ലാതാക്കൂ
 38. വളരെ ഇഷ്ട്ടായി പണ്ടു കാലത്ത് ഇങ്ങനെയൊക്കെ നടന്നതു പോലെ... ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 39. @ അജ്ഞാത :
  എട്ടു മാര്‍ക്ക് തന്നു എലിമിനേഷന്‍ റൌണ്ട് പാസ്സാക്കിയ അജ്ഞാത സുഹൃത്തിനു നന്ദി അടുത്ത വരവിലെങ്കിലും ഒരു പേര് വെച്ച് പോകാന്‍ അപേക്ഷ

  @ ഉമ്മു അമ്മാര്‍ :
  ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം !! കമന്റിനു നന്ദി !!

  മറുപടിഇല്ലാതാക്കൂ
 40. ഗോട്ടി ഞങ്ങള്‍ക്ക് കോട്ടിയാണ്.
  വൈന്നേരവും,കണ്ടവും ഒക്കെ ഇവിടെയും സുപരിചിതം..
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 41. കൊരട്ട മാട്ടാന്‍ പൂ‍ ഉമ്പോ..രാക്കുണ്ടേ പൊയ്ക്കോ..
  ന്നാ മാപ്ലണ്ടാകൂല.. കാസര്‍ഗോഡ് പീലിക്കോട് ഭായീ..
  നാടന്‍ പ്രയോഗങ്ങളുടെ അര്‍ത്ഥമെഴുതിയത് നന്നായി.
  ആസ്വദിച്ചു..,അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 42. അജ്ഞാതന്‍2011, മാർച്ച് 2 8:12 AM

  ഇഞ്ഞി എയ്ത്യെന്റെ അര്‍ത്തം ഞാക്ക് മനസ്സിലായി കുഞ്ഞിമ്മോനെ ... അന്ട്യാട ഇങ്ങന്യാ പറയ്യാ ല്ലേ?
  കോയിക്കൊട്ടൊക്കെ കശുമാങ്ങക്ക് പറങ്ക്യാങ്ങ ന്നാ മോനെ പറയ്യാ.
  കോട്ടി എന്നാ ഗോട്ടി . ഇനീം മേണം ഈറ്റാല് ട്ടാ. ഞാള് കേക്കട്ടപ്പാ .

  മറുപടിഇല്ലാതാക്കൂ
 43. വീട്ടു മുറ്റത്തെ മാവിലെ കരിചി മാങ്ങ മുഴുവനും കുട്ടികള്‍ മാട്ടി.
  എന്ത് ചെയ്യാന്‍ ??
  സ്കൂളിന്റെ മുമ്പിലാ വീടെയ്‌!

  മറുപടിഇല്ലാതാക്കൂ
 44. 'നിശാ കാറ്റ്' പ്രയോഗം ആ സുഖം തരുന്നില്ല. ബാക്കിയെല്ലാം തകര്‍ത്തൂ..

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍