ആത്മഗതങ്ങള്‍

തിരക്ക് 
 
സഖാവേ , ജീവിതം പൊതുവേ തിരക്കിലാണെന്നും
റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍
എനിക്ക് സമയമില്ല എന്നും നിനക്കറിയാമല്ലോ ..?

ആനുകാലിക പ്രശ്നങ്ങള്‍ക്കെതിരെയെല്ലാം
' ഓണ്‍ലൈന്‍' മാധ്യമങ്ങളില്‍ ശക്തമായിത്തന്നെ
പ്രതികരിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ..
നിരവധി കമന്റുകള്‍ അതിനു കിട്ടുന്നുമുണ്ട്.

പിന്നെയും എന്തിനാണ് നിങ്ങള്‍
എന്റെ അടച്ചിട്ട വാതിലില്‍ മുട്ടുന്നത് ..?!!!വിശ്വാസം


കുറിയുടെയും ലോണിന്റെയും പണമടക്കേണ്ട
അവധി കഴിഞ്ഞ് നാളേറെയായി
ബാങ്കുകാരനും പലചരക്ക് കടക്കാരനും
വീട്ടില്‍ വന്നു അന്വേഷിച്ചു എന്നാ ഭാര്യ  പറഞ്ഞത്.
ദൈവമേ..,  കഴിഞ്ഞ സംക്രമത്തിനു
അമ്പലത്തിലെ ചില്ല്  ഭണ്ടാരത്തില്‍
100 ന്റെ നോട്ടിട്ടത് നീ കണ്ടില്ലെന്നുണ്ടോ ..?!!പിന്കുറിപ്പ് :


ആ പഴയ ഓട്ടൊഗ്രാഫ്  പുസ്തകത്തിലെ
പേജുകളെല്ലാം പൊടിഞ്ഞു പോയിട്ടും
വടിവില്ലാത്ത അക്ഷരത്തില്‍ നീ എഴുതി വെച്ച
വാക്കുകള്‍ ഇപ്പോഴും 'മോണോലിസ ചിരി' ചിരിക്കുന്നുണ്ട്..

44 അഭിപ്രായങ്ങൾ:

 1. പിന്നെയും എന്തിനാണ് നിങ്ങള്‍
  എന്റെ അടച്ചിട്ട വാതിലില്‍ മുട്ടുന്നത് ..?!!!

  മറുപടിഇല്ലാതാക്കൂ
 2. പിന്കുറിപ്പ് ആണ് ഇപ്പോഴും മികച്ചത്

  മറുപടിഇല്ലാതാക്കൂ
 3. "ശംക്രമം" എന്ന് പറഞ്ഞാല്‍ എന്താ? സംക്രമം ആണോ ഉദ്ദ്യേശിച്ചത്?

  ദൈവം നിന്നെക്കാള്‍ busy ആണെന്ന് ഭക്താ, നീ അറിയുക ....

  മറുപടിഇല്ലാതാക്കൂ
 4. മൂന്നു കുറുങ്കവിതകളും അസ്സലായിട്ടുണ്ട്. എല്ലാ തവണയും പോലെ പിന്‍കുറിപ്പ് മുന്നിട്ടു നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. റോഡില്‍ ഇറങ്ങിയുള്ള സമരവും ഓണ്‍ ലൈനിലോ അല്ലാതെയോ ഉള്ള പ്രതികരണവും ചില പ്രത്യേക തരത്തിലുള്ള ജീവിത ശൈലിയുമെല്ലാം പല വഴികളിലുള്ള
  വിപ്ലവ പ്രവര്‍ത്തനം തന്നെയാണ് ..ബുദ്ധി ജീവികളും സാധാരണ തൊഴിലാളികളും ഒരേ പോലെയല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും ആരുടേയും പങ്കു ചെറുതായി കാണുന്നത് ശരിയല്ല...അത് കൊണ്ട് തന്നെ ഇടതു പക്ഷ ആശയക്കാരനായ ഉമേഷ്‌ തന്റെ ആശയത്തോട് നീതിപുലര്‍ത്താതെ എഴുതിയ ആദ്യ കവിതയിലെ ആശയത്തോട് എനിക്ക് യോജിപ്പില്ല . കവിത എന്ന സാഹിത്യ രൂപം എന്ന അര്‍ത്ഥത്തില്‍ കൊള്ളാം .
  രണ്ടാമത്തെ കവിതയിലെ വൈരുധ്യം അതിലെ ആക്ഷേപം എനിക്കിഷ്ടപ്പെട്ടു..പിന്കുറിപ്പും ..

  മറുപടിഇല്ലാതാക്കൂ
 6. മറ്റു രണ്ടു രചനകളുമായി ബന്ധമൊന്നുമില്ലങ്കിലും, പിൻകുറിപ്പ്‌ മെച്ചപ്പെട്ടു നിൽക്കുന്നു.

  പിന്നെ, വിശ്വാസം..അതൊരു പെൻഡുലമാണ്‌. ഒരറ്റം വരെ പോയാൽ അതിനു തിരിച്ചു വന്നെ പറ്റൂ.

  മറുപടിഇല്ലാതാക്കൂ
 7. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ചില പഴയതുകളെ അതേപടി നിലനിര്‍ത്തണം എന്ന വാശി പുതിയതിനെ തീരെ സ്വീകരിക്കാന്‍ കഴിയാത്ത മനസ്സിന്റെ വെണ്ടയ്ക തന്നെയാണ് കാരണം. ഉള്‍ക്കൊള്ളലിലെ ഉള്വലിയാല്‍, പഴിക്ക്‌ മാത്രം സമയം കണ്ടെത്തുന്ന മനുഷ്യന്റെ ന്യായം.
  കവിത വലുതാക്കി തുടങ്ങിയിരിക്കുന്നല്ലോ ഉമേഷ്‌.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. രണ്ടാമത്തെ കവിത നല്ലോണം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. @ MyDreams :
  നന്ദി ആദ്യത്തെ വരവിനും കമന്റിനും പിന്കുറിപ്പ് ഇപ്രാവശ്യവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  @ ദിവാരേട്ടn :
  ദിവാരേട്ടാ ആ സംഭവം തന്നെ, അക്ഷര പിശാചാ (മാറ്റിയിട്ടുണ്ട് ) നന്ദി വരവിനും കമന്റിനും

  @ ബിഗു :
  നന്ദി ബിഗു ഏട്ടാ ...

  @ രമേശ്‌അരൂര്‍ :
  ബുദ്ധി ജീവികളും സാധാരണ തൊഴിലാളികളും ഒരേ പോലെയല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും ആരുടേയും പങ്കു ചെറുതായി കാണുന്നത് ശരിയല്ല...

  ഈ പറഞ്ഞത് വളരെ ശെരിയാണ് എല്ലാവര്ക്കും അവരവരുടേതായ രീതിയും ശൈലിയും ഉണ്ട് . പക്ഷെ സമൂഹത്തില്‍ ഇറങ്ങിച്ചെന്നു പ്രവര്തിക്കേണ്ടുന്ന പല അവസരങ്ങളിലും , (തൊട്ടരികെ )കയ്യും കെട്ടി നോക്കി നിന്ന് നാളെ അതിനെ കുറിച്ച് ബ്ലോഗിലും ഫേസ് ബുക്ക്‌ ഇലും ഘോര ഘോരം വിമര്‍ശിക്കുകയും ചെയ്യുന്ന ആധുനിക വിപ്ലവ സിങ്കങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു .
  വളരെ നന്ദി രമേശേട്ടാ വരവിനും കമന്റിനും

  @ Salam :
  നന്ദി സലാം ഭായി വരവിനു

  @ Sabu M H :
  പിന്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  @ പട്ടേപ്പാടം റാംജി :
  റാംജിയെട്ടനുള്ള മറുപടിയും രമേശേട്ടന്റെ മറുപടിയില്‍ പരനജ്ത് തന്നെയാണ് ..
  പെട്ടെന്ന് എഴുതിയത് കൊണ്ട് വലുതായതാ അടുത്ത പ്രാവശ്യം നന്നാക്കാം (പിന്നെ എനിക്കങ്ങനെ വാശിയൊന്നും ഇല്ല . ഒരു കാര്യം പറയാന്‍ എത്ര വരി വേണോ അത്രയും വരികള്‍ അത്രയെന്നെ :-) )

  @ Echmukutty:
  രണ്ടാമത്തെ കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 10. ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ .......ഫലം കിട്ടും...:)

  മറുപടിഇല്ലാതാക്കൂ
 11. ദൈവമേ.., കഴിഞ്ഞ സംക്രമത്തിനു
  അമ്പലത്തിലെ ചില്ല് ഭണ്ടാരത്തില്‍
  100 ന്റെ നോട്ടിട്ടത് നീ കണ്ടില്ലെന്നുണ്ടോ .

  അത് കലക്കി...

  മറുപടിഇല്ലാതാക്കൂ
 12. കഴിഞ്ഞ സംക്രമത്തിനു
  അമ്പലത്തിലെ ചില്ല് ഭണ്ടാരത്തില്‍
  100 ന്റെ നോട്ടിട്ടത് നീ കണ്ടില്ലെന്നുണ്ടോ ..

  മൂന്നു കവിതകളും നന്നായി.
  രമേശേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ഉമേഷ്.

  മറുപടിഇല്ലാതാക്കൂ
 13. @ പ്രയാണ്‍ :
  വളരെ നന്ദി വരവിനും കമന്റിനും

  @ khader patteppadam :
  വായിച്ചു രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

  @ Reema Ajoy
  റീമ ചേച്ചി.. വളരെ നന്ദി ആ കലക്കലിനു !!

  @ moideen angadimugar :
  നന്ദി മാഷെ വരവിനും കമന്റിനും

  മറുപടിഇല്ലാതാക്കൂ
 14. ഈ സഖാക്കളെല്ലാം എന്നാണിനി നമ്മടെ തിരക്ക് മനസ്സിലാക്കുക അല്ലേ....?
  കൊടൂക്കുന്ന എല്ലാ ഡൊണേഷനുകളും ഇത്തരം ചില്ലുഭണ്ഡാരത്തിൽ കൂടി കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..!


  പിന്നെ ആ പിങ്കുറിപ്പുകളാണല്ലോ
  എന്നും ശരിക്ക് കുറിക്ക് കൊള്ളുക!

  മറുപടിഇല്ലാതാക്കൂ
 15. കുഞ്ഞിക്കവിതകളിലെ ആക്ഷേപം കൊള്ളാം ഉമേഷ്. പിന്‍കുറിപ്പ് മുന്‍കുറിപ്പാക്കിയാല്‍ തെറ്റില്ല.

  മറുപടിഇല്ലാതാക്കൂ
 16. ദൈവത്തെ ശല്യപ്പെടുത്തല്ലേ ഉമേഷ്‌... ആ ഭണ്ഡാരപ്പെട്ടിയിലെ നൂറിന്റെ നോട്ടുകള്‍ ഒന്ന് എണ്ണിക്കോട്ടെ...

  മറുപടിഇല്ലാതാക്കൂ
 17. ബ്ലോഗുകളില്‍ ഒളിക്കാതെ പുതിയ ആകസങ്ങളിക്ക് പറക്കൂ ..........എ.ജി

  മറുപടിഇല്ലാതാക്കൂ
 18. നല്ല കൊച്ചു കവിതകള്‍.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. പലചരക്ക് കടയിലെപറ്റ് വെള്ളംചേർത്തപാലിന്റെ കടം കൂട്ടുപലിശയുടെ പെരുകിയ കണക്കു ഇതൊന്നും ദൈവം കാണില്ലന്നുള്ള പുതിയ ഓഡർ കണ്ടില്ല അല്ലേ

  മറുപടിഇല്ലാതാക്കൂ
 20. മൂന്നു കവിതകളും ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 21. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 22. പിന്കുറിപ്പ് അതിമനോഹരം.ഭണ്ടാരത്തില്‍ ഇട്ട നൂറു രൂപ നോട്ടു ഓര്‍മിപ്പിച്ചതും അസ്സലായി.

  മറുപടിഇല്ലാതാക്കൂ
 23. വന്നു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 24. ഭണ്ഡാരത്തില്‍ നമ്മള്‍ നൂറിട്ടാല്‍
  ആയിരങ്ങളിട്ടു ദൈവത്തെ മോഹിപ്പിക്കുന്ന
  വരുടെ നാടാണിത്. ചെറു കവിതകള്‍
  കൊള്ളാം എന്നാല്‍ എപ്പോഴും കവിത
  ചെറുതാക്കുന്നത് കവിതയെ ചെറുതാക്കുന്നതു
  പോലെയാണു്.

  മറുപടിഇല്ലാതാക്കൂ
 25. 'മോണോലിസ ചിരി' ചിരിക്കുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 26. മുട്ടുവിൻ തുറക്കപ്പെടുമെന്ന
  വിശ്വാസമാണെന്നെ മതം
  ........
  അറിഞ്ഞില്ലയോ മകനേ
  100നും 150നും തുട്ടായത്
  വെറും ചില്ലറയെറിഞ്ഞാലൊന്നും
  ഇനി കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടണ്‌

  മറുപടിഇല്ലാതാക്കൂ
 27. ഉമേഷ്‌,
  ആത്മഗതങ്ങള്‍ 99,100,101 എന്ന റേറ്റിംഗില്‍ തന്നെ കൊടുത്തിരിയ്ക്കുന്നുവെന്ന്‌ തോന്നി.
  മൂന്നാമന്‍ തന്നെയാണ്‌ മുന്‍പന്‍.

  മറുപടിഇല്ലാതാക്കൂ
 28. ആദ്യ കവിത ഇഷ്ടമായി.
  രണ്ടാമത്തേത് ഇഷ്ടമായി.
  പിന്‍കുറിപ്പും ഇഷ്ടമായി.
  ആകെ
  പിലിക്കൊടിന്റെ എഴുത്ത് ഇഷ്ടമായി!

  മറുപടിഇല്ലാതാക്കൂ
 29. കുറുംകവിതകൾ കൊള്ളാം.

  “ബ്ലോഗിലും ഫേസ് ബുക്ക്‌ ഇലും ഘോര ഘോരം വിമര്‍ശിക്കുകയും ചെയ്യുന്ന ആധുനിക വിപ്ലവ സിങ്കങ്ങളെ” വിമർശിച്ചത് ഇഷ്ടപ്പെട്ടു.

  (ഒരു പണിയും ചെയ്യാതെ നോക്കു കൂലി വാങ്ങുന്ന സിങ്കങ്ങളെയും കൂടി ആ ഗനത്തിൽ പെടുത്തിയാൽ കൂടുതൽ സന്തോഷം!)

  മറുപടിഇല്ലാതാക്കൂ
 30. പിന്നെയും എന്തിനാണ് നിങ്ങള്‍
  എന്റെ അടച്ചിട്ട വാതിലില്‍ മുട്ടുന്നത് ..?!!!
  നല്ലൊരു ചോദ്യം ഉമേഷ്‌ ..
  എല്ലാം ഇഷ്ടമായി ..

  മറുപടിഇല്ലാതാക്കൂ
 31. ഇഷ്ടപ്പെട്ടു....നന്നായി...ആശംസകള്‍ .......

  മറുപടിഇല്ലാതാക്കൂ
 32. കവിത വലുതായപ്പോള്‍ ഒന്നും കൂടെ നന്നായി ട്ടോ :)

  മറുപടിഇല്ലാതാക്കൂ
 33. രണ്ടു കവിതയും നന്നായി...
  രണ്ടാമത്തേതാ കൂടുതലിഷ്ടായത്...

  മറുപടിഇല്ലാതാക്കൂ
 34. ഹത് കൊള്ളാം. ദൈവത്തിനു വേറെ പണിയുണ്ട്..ഹല്ല പിന്നേ..

  നന്നായി കവിതകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍