ഓന്തുകള്‍ഉച്ചവെയിലില്‍ കുപ്പായമിടാതെ
കളിക്കാനോടുമ്പോള്‍ മുത്തശ്ശി പറയും,
ചെമ്പക ചോട്ടിലെ ഓന്ത്
പൊക്കിളില്‍ നോക്കി ചോര കുടിക്കും എന്ന്.
ചെമ്പക ചോട്ടില്‍ ഓന്തിനെ കാണുമ്പോള്‍
അതിന്റെ ചുവന്ന കഴുത്ത് കാണുമ്പോള്‍
പൊക്കിളും പൊത്തി നിന്നിട്ടുണ്ട് പല തവണ...!!

ചെമ്പകവും മുത്തശ്ശിയും ഉച്ചവെയിലിലെ കളിയും;
എല്ലാം മറഞ്ഞെങ്കിലും ...
ഓന്തുകള്‍ ഇപ്പോഴുമുണ്ട് ...!!

ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
ഇടവഴിയിലുമെല്ലാം ...
ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!
 
 

പിന്കുറിപ്പ്  :

അരിയുടെയും പെട്രോളിന്റെയും വില കൂടിയതല്ല
എനിക്കിപ്പോ പ്രശ്നം,
മണി അഞ്ചു ആയിട്ടും  നിന്റെ മിസ്സ്‌ കാള്‍ വരാത്തതാണ് ...!!!

35 അഭിപ്രായങ്ങൾ:

 1. ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
  നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 2. ഉമേഷേ നന്നായിരിക്കുന്നു. പിന്‍കുറിപ്പും തകര്‍ത്തു,

  മറുപടിഇല്ലാതാക്കൂ
 3. ഉഗ്രൻ! ഇത്ര പ്രതീക്ഷിച്ചില്ല!

  മറുപടിഇല്ലാതാക്കൂ
 4. ഓന്തുകള്‍..ഓന്തുകള്‍.
  ഓരോര്‍ത്തര്‍ക്കുമുള്ളിലും
  പേരില്ലാത്തൊരോന്തുണ്ട്..
  രക്തം കുടിക്കുന്ന
  നിറം മാറുന്ന
  വിരലീട്ട് മാന്തുന്ന
  അപരനെ നോക്കി
  ഇളിക്കുന്ന
  തരമൊക്കുകില്‍ കുപ്പായം തന്നെ മാറ്റുന്ന...

  മറുപടിഇല്ലാതാക്കൂ
 5. ബിഗു :
  ബിഗുലെട്ടാ ആദ്യത്തെ കമന്റിനു നന്ദി

  ചിതല്‍/chithal :
  ചുമ്മാ കൊതിപ്പിക്കല്ലേ ചിതലേ

  നൗഷാദ് അകമ്പാടം :
  വഴി മറക്കതെയുള്ള ഈ സഞ്ചാരത്തിനു നൂറു നന്ദി നൌഷാദ് ഭായി

  umesh :
  മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം ഉമേഷേട്ടാ ഇടയ്ക്കൊക്കെ വാ ഓരോ കവിത വായിച്ചു പോകാം

  ഒഴാക്കന്‍.:
  ഒഴാക്കാന്‍ ബോസ്സ് ... നന്ദി ആ കലക്കലിനു !!! :-)

  മറുപടിഇല്ലാതാക്കൂ
 6. :) എനിക്കിഷ്ടായതു പിൻ‌കുറിപ്പാണു .. കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 7. ഉമേഷേ നന്നായിരിക്കുന്നു.......

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2010, ജൂലൈ 5 12:40 PM

  nannaayi...ellaavarilum undu niram maaraathe ee ondhu...!!!

  മറുപടിഇല്ലാതാക്കൂ
 9. ഞാൻ ഒരു ഓന്തായപ്പോൾ …..
  മനസ്സിൽ നിന്നും മനുഷ്യൻ ഇറങ്ങി ഓടി….
  ഓന്ത് പിന്നെ ചോര അന്വേഷിച്ചു…..
  മനുഷ്യൻ തിരികെ മനസ്സിലേക്ക് കടന്നപ്പോൾ
  ഞാൻ ,
  കുറെ ചോദ്യചിഹ്നവുമായി ഓന്തുകൾക്കിടയിലേക്ക്

  മറുപടിഇല്ലാതാക്കൂ
 10. ഓന്ത്‌ അന്നും ഇന്നും ഉണ്ട് എല്ലായിടത്തും ....
  അത് തുറിച്ചുനോക്കുന്നുമുണ്ട്
  പക്ഷെ നാം പൊക്കിള്‍ പൊത്തിപ്പിടിക്കുന്നില്ല ,
  രക്തം ഊറ്റിക്കുടിക്കുന്നതിനെ ഭയക്കുന്നില്ല.
  അടുത്ത പടി ഓന്തിനെ നാം ഇഷ്ടപ്പെടുകയാണ്.

  മറുപടിഇല്ലാതാക്കൂ
 11. മുത്തശ്ശിക്കഥകളിലല്ലാതെ ഓന്തുകള്‍ ചോരകുടിക്കാറുണ്ടോ ? പാവം ഓന്തിന്‍റെ പേരിലാണല്ലോ ഇന്നത്തെ സകല പോക്രികളും നടക്കുന്നത് .ചോരയൂറ്റി നിറം മാറി അങ്ങനങ്ങനെ ...

  ആ പിങ്കുറിപ്പ് ഒരു പാടിഷ്ടായി ...

  മറുപടിഇല്ലാതാക്കൂ
 12. പ്രവീണ്‍ വട്ടപ്പറമ്പത്ത് :
  ആശാനെ വരവിനും കമന്റിനും നന്നിയുണ്ട്

  Jishad Cronic™:
  നിഷാദിനെ കുറച്ചു കാലമായല്ലോ ഈ വഴി കണ്ടിട്ട് എന്ത് പറ്റി പിണക്കമായിരുന്നോ

  അജ്ഞാത:
  അജ്ഞാത സുഹൃത്തേ വരവിനും കമന്റിനും നന്ദി

  sm sadique:
  ആശാനെ അത് കലക്കി

  ഇസ്മായില്‍ കുറുമ്പടി ( തണല്‍) :
  ശെരിയാ ഓന്തിനെ ഇപ്പൊ നാം ഇഷ്ടപ്പെട്ടു തുടങ്ങി

  കുമാരന്‍ | kumaran :
  കുമാരേട്ടോ വളരെ വളരെ നന്ദി യുണ്ട്

  ജീവി കരിവെള്ളൂര്‍ :
  വഴിമറക്കാത്ത സാനിധ്യത്തിനു നൂറു നന്ദി

  പട്ടേപ്പാടം റാംജി :
  റാംജി സര്‍ വളരെ നന്ദി കമന്റിനു

  മറുപടിഇല്ലാതാക്കൂ
 13. 'ബസ്സിനുള്ളിലും, നാല്‍ക്കവലകളിലും
  ഇടവഴിയിലുമെല്ലാം ...
  ഒരല്പം ചോരയുള്ള ശരീരം കണ്ടാല്‍
  നോക്കി നോക്കി ചോര വലിച്ചൂറ്റുന്ന ഓന്തുകള്‍ !!!'

  ആക്ഷേപഹാസ്യം ഉള്‍ക്കൊള്ളുന്ന കവിത. നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 14. വംശനാശം വരാതെ തലമുറകളായി രൂപമാറ്റം വന്നും പരകായപ്രവേശം നടത്തിയും അതിജീവിക്കുന്ന ചില ഇനങ്ങൾ ഉണ്ട്. നന്മകൾ വേഗ്ഗം കൊഴിഞ്ഞുപോവും. survival of the fittest എന്നത് ഓന്തു പോലെ ഉള്ള വർഗ്ഗങ്ങൾക്ക് ആണ് ചേരുന്നത്. നല്ല സറ്റയർ.

  മറുപടിഇല്ലാതാക്കൂ
 15. പിന്‍കുറിപ്പ് കൂടി കണ്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ വയ്യെന്നായി. നന്നായിരിക്കുന്നു രണ്ടും [കവിതയും, പിന്‍കുറിപ്പും]

  മറുപടിഇല്ലാതാക്കൂ
 16. പഥികന്‍ :
  മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം വളരെ നന്ദി വരവിനും കമന്റിനും

  എന്‍.ബി.സുരേഷ് :
  ആശാനെ ആ പറഞ്ഞ പോലെ തന്നെ (എനിക്കൊന്നും മനസ്സിലായില്ല എന്നാലും ... :-) )

  ÐIV▲RΣTT▲∩ ദിവാരേട്ടന്‍:
  ഇവിടം ആദ്യമാണെന്ന് തോന്നുന്നു ഏതായാലും വായിക്കാന്‍ സമയം കണ്ടെത്തിയ വലിയ മനസ്സിന് നന്ദി

  the man to walk with:
  ആ കമന്റ്‌ അതെനിക്കും ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 17. ഇത്തരം ഓന്തുകളെ പ്രതിയാണു പര്‍ദ്ദ നിലവില്‍ വന്നത്.

  മറുപടിഇല്ലാതാക്കൂ
 18. Mukil :
  അതെയോ എനിക്കറിയില്ല !! ഏതായാലും മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം

  rakesh :
  ആശാനെ അത്രയ്ക്ക് terrific ആണോ ?
  വരവിനും കമന്റിനും നന്ദിയുണ്ടേ... വീണ്ടും വരുമല്ലോ ...??

  മറുപടിഇല്ലാതാക്കൂ
 19. ചുവപ്പോ നീലയോ ഭേദംവേണ്ട
  കുടിച്ചിരിക്കും ചോര ഞങ്ങൾ
  ഇല്ലിനിമാറ്റില്ലൊരുനിറവും
  ഇല്ലിനി ഞങ്ങൾക്കൊരുവാലും

  മറുപടിഇല്ലാതാക്കൂ
 20. രക്തം ഊറ്റി കുടിക്കുന്ന പഴയ ഓന്തില്‍ നിന്നും പൊക്കിള്‍ മറച്ച് പിടിച്ച് നമുക്ക രക്ഷപ്പെടാം.

  എന്നാല്‍ നിറം മാറുന്ന ഓന്തുകളെ കൊണ്ട് നടക്കാന്‍ വയ്യാത്ത അവസ്തയാ ഇന്ന്.

  മറുപടിഇല്ലാതാക്കൂ
 21. ചോര ഊറ്റുന്ന കഴുകൻ കണ്ണുകളെ നന്നായ്‌ വരച്ചുകാട്ടി..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 22. വന്നു, കണ്ടു, വായിച്ചു...
  കൊള്ളാട്ടോ..
  ദാ, ഇപ്പം മിണ്ടീട്ടും പോയി... :)

  മറുപടിഇല്ലാതാക്കൂ
 23. ഓന്ത് ചോരകുടിക്കും പോൽ പണമുറ്റുകുടിക്കുമീ
  ചാന്ത് പൊട്ടിൻ മിസ്ഡ് കോളുകളനവധിയെന്നും !

  മറുപടിഇല്ലാതാക്കൂ
 24. നല്ല കവിത. എനിക്കൊരുപാടിഷ്ടമായി. പിന്‍‌കുറിപ്പും അസ്സലായി.

  മറുപടിഇല്ലാതാക്കൂ
 25. ഓന്‍ താ മാന്തുന്ന ഓന്ത്

  മറുപടിഇല്ലാതാക്കൂ
 26. പൊക്കിള്‍ പൊത്തിപ്പിടിക്കുക. അത് തന്നെ.
  ഓന്തിനു നിറമേ മാറാനാവൂ. സ്വഭാവം മാറ്റാനാവില്ല.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍