എന്‍ഡോസള്‍ഫാന്‍ - ഇരകളുടെ രണ്ടു വാക്ക്
വഴികള്‍ രണ്ടുണ്ട് പച്ച യാഥാര്‍ത്ഥ്യത്തിലേക്കുള്ളതും സ്വപ്ന ലോകത്തിലെക്കുള്ളതും

നിന്റെ 'നീല പല്ലു'കളിലൂടെ "പുതിയ സാധന"ത്തിനു പകരമായി
പച്ച ജീവിതത്തെ ഒരു തവണയെങ്കിലും  പകര്‍ന്നു കൊടുത്തതിനു നന്ദി.
നിങ്ങള്‍  നീട്ടി വിളിച്ച മുദ്രാവാക്യത്തിനും ഞങ്ങള്‍  കടപ്പെട്ടിരിക്കുന്നു.

പുതിയ തലമുറയെ സംരക്ഷിച്ച സന്തോഷത്തോടെ ഒരുത്തര്‍ക്കും
ഉയരങ്ങളിലെ സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാം,
തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളിവിടെ തന്നെ ഉണ്ടാകും.

പെയ്തൊഴിഞ്ഞ ദുരന്തത്തിന്റെ
ഒരു വില കുറഞ്ഞ കാരിക്കേച്ചറായി നമ്മളിവിടെ അവശേഷിക്കും.

കണ്ണ് ചിമ്മിയും തുറന്നും നാക്ക് നീട്ടിയും
നടന്നും ഇഴഞ്ഞും അനങ്ങാതെ  കിടന്നും
ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!


കഴിഞ്ഞ ആഴ്ചത്തെ വര്‍ത്തമാനം ആഴ്ചപ്പതിപ്പ് (എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ പതിപ്പ് ) ല്‍ വന്നത് .

29 അഭിപ്രായങ്ങൾ:

 1. ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!

  മറുപടിഇല്ലാതാക്കൂ
 2. ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!

  മറുപടിഇല്ലാതാക്കൂ
 3. നല്ല കവിത. ആരും കേള്‍ക്കാത്ത വിലാപങ്ങളിലേക്ക്
  കനിവിന്റെ ഒരുറവ.

  മറുപടിഇല്ലാതാക്കൂ
 4. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നമുക്ക് ആശിക്കാം :(

  മറുപടിഇല്ലാതാക്കൂ
 5. ഭീകരമായി കണ്മുന്നില്‍ വന്നിട്ടും മനസ്സിലാകാത്ത, മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത ഒന്നാണ്
  എന്‍ഡോസള്‍ഫാന്‍.
  ഇരകള്‍ ചൂണ്ടു പലകയാണ്.
  എന്‍ഡോസള്‍ഫാന്റെ മാത്രമല്ല. തെറ്റായ വികസന നയത്തിന്റെ.
  കണ്ണില്‍ ചോരയില്ലാത്ത ചൂഷണത്തിന്റെ.

  മറുപടിഇല്ലാതാക്കൂ
 6. അല്പം ശ്രദ്ധിക്കപ്പെട്ട
  പലതില്‍ ഒന്ന് മാത്രം .അത്രയും
  എങ്കിലും ആശ്വാസം ..

  മറുപടിഇല്ലാതാക്കൂ
 7. കവിതേയെകാള്‍ ഉപരിയായി ഈ കവിതയുടെ ലക്ഷ്യബോധത്തെ സ്വാദീനിക്കുന്നു വരികള്‍

  മറുപടിഇല്ലാതാക്കൂ
 8. ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!

  മറുപടിഇല്ലാതാക്കൂ
 9. ഉമേഷ്‌, ഈ കവിതയ്ക്ക് ഞാന്‍ ഒരു അനുബന്ധം എഴുതി. നോക്കുമല്ലോ.

  http://jeevithagaanam.blogspot.com/2011/05/blog-post_03.html

  ഇരകള്‍ മൊഴിഞ്ഞത്

  മറുപടിഇല്ലാതാക്കൂ
 10. പങ്കു വെക്കുന്നു ഉമേഷ്, ദു:ഖവും സ്വപ്നവും.

  മറുപടിഇല്ലാതാക്കൂ
 11. ഒടുവില്‍ ഒരു തെറ്റെങ്കിലും നമ്മള്‍ തിരുത്തിയിരിക്കുന്നു..!

  മറുപടിഇല്ലാതാക്കൂ
 12. നമുക്ക് വിലപിക്കാം..നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ?

  മറുപടിഇല്ലാതാക്കൂ
 13. കാണുന്ന ദു:സ്വപ്നങ്ങള്‍ക്കെല്ലാം, മുതലക്കണ്ണീര്‍ ഒഴുക്കാന്‍ എനിക്ക് നേരമില്ല.
  എണ്ടോ സള്‍ഫാന്‍ ഇവിടെയൊരു വിഷയമല്ല; ഇതിനെക്കാള്‍ നൂറിരട്ടി വിഷം നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.! അതുംകൂടെ ഒന്നു പരിഗണിച്ചു കൂടെ...?
  ഈ പ്രതികരണം ഇഷ്ടപ്പെട്ടു; അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 14. വളരെ നന്നായി. പത്രത്തില്‍ വന്നതിനു അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 15. അവര്‍ കാണാന്‍ തുടങ്ങിയ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആയെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 16. ഇതിന്റെയെല്ലാം തിരുശേഷിപ്പുകളായി...ഞങ്ങളിവിടെയുണ്ട്..

  കണ്ണ് ചിമ്മിയും തുറന്നും നാക്ക് നീട്ടിയും
  നടന്നും ഇഴഞ്ഞും അനങ്ങാതെ കിടന്നും
  ഇനി ഞങ്ങളും സ്വപ്നം കാണാന്‍ പഠിക്കട്ടെ..!!

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍2011, മേയ് 3 11:24 PM

  വളരെ നന്നായി... ദുരന്തങ്ങൾക്കൊരു അന്ത്യം ഉണ്ടായിരുന്നെങ്കിൽ എന്ന്ങ്കിലും അവരുടെ കണ്ണീരു മാറിയെങ്കിൽ.. അച്ചടി മഷി പുരണ്ടതിനു അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 18. ഉമേഷ്, ഒന്നും അവസാനിക്കുന്നില്ലല്ലോ, പ്രതിഷേധം തുടരാം, കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഷമഴ പെയ്യിച്ച എല്ലാവരും ഇപ്പോള്‍ സമരനായകര്‍...

  മറുപടിഇല്ലാതാക്കൂ
 19. നമ്മുടെ സ്വപ്നത്തില്‍ അവര്‍ ഉണ്ടോ ?

  മറുപടിഇല്ലാതാക്കൂ
 20. അജ്ഞാതന്‍2011, മേയ് 4 1:03 AM

  നല്ല പ്രതികരണം...

  മറുപടിഇല്ലാതാക്കൂ
 21. പുതിയ തലമുറയെ സംരക്ഷിച്ച സന്തോഷത്തോടെ ഒരുത്തര്‍ക്കും
  ഉയരങ്ങളിലെ സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാം,
  തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളിവിടെ തന്നെ ഉണ്ടാകും...
  ഈ പ്രതികരണം നന്നായി ഉമേഷ്‌...

  മറുപടിഇല്ലാതാക്കൂ
 22. ഉമേഷ്‌, നല്ല കവിത. ഒരായിരം അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 23. അല്പമെങ്കിലും ആശ്വാസം എന്ന് കരുതാം.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍