ഇരുട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇരുട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരുട്ട്

ഇരുട്ട് 














എത്ര നേരം ചെറു വിളക്കുകൾ
കത്തിച്ചു വെച്ച വെളിച്ചമാണത്,
ഒരു കാറ്റയച്ചെത്ര പെട്ടെന്ന്
ഇരുട്ട് പുതക്കുന്നു നീ..!


വാശി

പറഞ്ഞു പറഞ്ഞു
വാക്കു തേഞ്ഞ് തീർന്നിട്ടും
മാറ്റമില്ലാതെ കിടക്കുന്നു
നിന്റെ വാശിയിലുറച്ച ചിന്തകൾ..!!


കടലിറക്കം

നീ ബാക്കിവെച്ച് പോയ
അടയാളങ്ങളെ നോക്കി
വേലിയിറക്കമെന്ന് ആശ്വസിക്കുന്നു,
കടലിറക്കം തന്നെയെന്ന്
മണലു പിറുപിറുക്കുന്നു..!!


ഇരകൾ

കൂർത്ത നഖങ്ങൾക്കിടയിലും 
ആകാശത്തെ തൊട്ടു നോക്കാൻ കൊതിക്കുന്നവർ
നഖം കൊണ്ട്‌ മുറിഞ്ഞ്‌ ചത്തു ജീവിക്കുമ്പോഴും 
വിടർന്ന ചിറകുകളുടെ വലിപ്പത്തെ കുറിച്ച്‌ വാചാലരാകുന്നവർ 
വെറും ഇരകളാണു സാർ വെറും ഇരകൾ

വാക്കറ്റം :

പെയ്തു തീരാത്ത വെയിലു നനഞ്ഞ്‌
നീണ്ടു പോകുന്ന നിഴലുകൾ..!!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍