നനവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നനവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നനവ്

























എന്നത്തെയും പോലെ
 ഒരേ സ്ഥാനത്ത്‌ ഓരോ തവണയും നട്ടു നോക്കുന്നു
വേരിറക്കാതെ ഇലകൾ പൊഴിച്ച്‌ 
ഉണങ്ങി പോകുന്നു നീ


നിന്നിടം

പതിവ്‌ പോലെ 
വേനല്‌ മൂർച്ഛയിൽ 
വറ്റിപോയതാണ്‌
നിർത്താതെ പെയ്ത്‌
മഴ നിലച്ചിട്ടും 
ഒഴിഞ്ഞിരിക്കുന്നു നിന്നിടം..



ചില്ലകൾ മുറിഞ്ഞ മരം

ചില്ലകൾ മുറിഞ്ഞ മരം
മഴ നനയുന്നു
തളിർക്കാമായിരുന്നിട്ടും
നീ മുറിഞ്ഞിടം ഒഴിച്ചിടുന്നു
സ്വപ്നങ്ങളുടെ പൂക്കൾ വിടർന്നിടം



നിലം പൊത്തിയ മരം

ചെറുകാറ്റിലൊരു പൂവുതിർന്നു വീഴുന്നു,
ഉണ്ടായിരുന്നിട്ടും വലിച്ചെടുക്കാത്ത
വെള്ളത്തെയാകെ കലക്കി മറിക്കുന്നു
നിലം പൊത്തിയ മരം


ഏകാന്തതയ്ക്കൊപ്പം കുളിരു പുതയ്ക്കുന്നു

തുറന്നിട്ടില്ലാത്ത
വാതിലിനു പുറത്ത്‌
മഴ നനയുന്നു.
മഴ ചില്ലുകൾ ജാലകങ്ങളിൽ
ഓർമ്മകളുടെ ചിത്രങ്ങൾ 
വരയ്ക്കുന്നത്‌ കണ്ട്‌,
ഏകാന്തതയ്ക്കൊപ്പം
കുളിരു പുതയ്ക്കുന്നു.



നനവ് 

പുഴയിലെത്തും മുമ്പ്‌
മണൽ വഴികൾ കുടിച്ചു തീർത്ത
മഴത്തുള്ളിക്കൊപ്പം
അമർന്നു പോയ സ്വപ്നങ്ങളുണ്ട്‌,
പിറകെ വരുന്നവരുടെ 
ഒഴുക്കിനെ നെഞ്ചേറ്റുന്ന നനവും.. !




വാക്കറ്റം : 

തണലു 
മുറിച്ചെറിഞ്ഞ ശൂന്യതയിൽ
 വന്ന വെളിച്ചത്തെ 
ചേർത്തു വെക്കുന്നവർ..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍