നമ്മളിടങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നമ്മളിടങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നമ്മളിടങ്ങൾ


















ഓർത്തു വെക്കുകയാണ്,
കടന്നു പോകുന്ന ഓരോ ഇടങ്ങളേയും.
ആദ്യമായി നമ്മൾ കാണുമ്പോൾ ,
അതിനു മുന്നേ നിന്നെ കണ്ടിരിക്കാനുള്ള
ഇടങ്ങളെന്ന നിലയിൽ !

നമ്മൾ 

കുഴിച്ചെടുക്കാനും കാണാതെ പോകുന്നത്
ആകാശത്തു നിന്നും പൊഴിഞ്ഞു നിറയും.
അകന്നിരുന്നു
വളർന്നു വരണ്ട വിടവുകളിൽ
നമ്മള് നിറഞ്ഞു തൂകും.


മടുപ്പ് 
ഓരോ കാൽവെപ്പിലും
പ്രതീക്ഷിച്ചു കൊണ്ടേയിരിക്കണം
മടുപ്പിന്റെ,
ഒതുക്കു കല്ലുകളില്ലാത്ത
കിണറിലേക്കുള്ള വീഴ്ച 

വാക്കറ്റം 
ഒറ്റയായതിന്റെ വേദനയിലാകണം മെയ്‌മരത്തിന്റെ ചില്ലയിൽ
വേനലിലും വിഷാദമിങ്ങനെ ചുവന്നു പൂക്കുന്നത് 





മഷിത്തണ്ടിന്റെ കൂട്ടുകാര്‍