നിലാവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിലാവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിലാവ്













നമ്മള്‍ നിശാക്കാറ്റ് കൊള്ളാനിറങ്ങിയ 
രാത്രിയിലാണ് 
 മേഘങ്ങള്‍ നേരത്തെ കിടന്നുറങ്ങിയതും 
നക്ഷത്രങ്ങള്‍ വരാന്‍ വൈകിയതും 
നാം മറന്നു വെച്ച നിലാവ്
പതച്ചു തൂവുന്നു

വാക്കുണ്ട
പണ്ട് 
നെഞ്ചിലേക്കുതിര്‍ത്ത തോക്ക്
തുരുമ്പിച്ച് പൊടിഞ്ഞു പോയിട്ടുണ്ടാവണം 
തുരുമ്പിച്ച വാക്കുണ്ട കൊണ്ട് മുറിഞ്ഞ് 
നെഞ്ചു നീറുന്നു

വാക്കറ്റം :
ഒറ്റ വാക്കിന്റെ ഒറ്റ വരി,
ലോകം പൂത്തുലയുന്നു..
കണ്ണുകളിലാണ് പ്രപഞ്ചം !!






മഷിത്തണ്ടിന്റെ കൂട്ടുകാര്‍