പഴയ പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഴയ പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പഴയ പ്രണയം












 പഴയ  പ്രണയം 

ഫിലമെന്റ് ബൾബ് പോലെയാണ് 

കെട്ടു പോയതിനു ശേഷവും 

മഞ്ചാടി നിറച്ചും 

കളർ വെള്ളം നിറച്ചും

ഗപ്പിയെ വളർത്തിയും 

 കൗതുകത്തോടെ

താലോലിക്കുന്നു  ചിലർ



വെയില് കായുന്ന മരങ്ങൾ 


ഇലയഴിച്ചിട്ട് 

വെയില് 

കായുന്നു മരങ്ങൾ 

നീ കോറിയിട്ട 

മുറിവുകളെ 

എങ്ങനെയുണക്കാനാണ്

വേനൽ 




ഏകാന്തത


വഴി നീളെ ഒളിച്ചു വെച്ച, 

വീണാൽ സ്വയമടയുന്ന 

ചില്ലു കൂടിനെ 

ഏകാന്തതയെന്നു 

വിളിക്കുന്നു.

സ്വന്തം വീടെന്ന പോലെ 

എത്ര പരിചിതമാണ് ആ ഇടങ്ങൾ


വാക്കറ്റം  :

ഒറ്റമഴത്തണുപ്പിലെ പുതപ്പ്
നട്ടുച്ച വെയിലിലെ കാറ്റ്
അനുഭവിച്ചവർക്കറിയാം
ഏകാന്തത വേഷം മാറി വരുന്ന നേരങ്ങൾ

മഷിത്തണ്ടിന്റെ കൂട്ടുകാര്‍