പൂവാക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൂവാക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പൂവാക



















വഴിയിലെ അവസാനത്തെ പച്ചയും 
കരിച്ചു കളയുന്ന വേനൽ.
പോകുന്നത് നിന്നെ കാണാനെന്നു വെറുതെ പറഞ്ഞതെയുള്ളൂ
വഴി നീളെ ചുവന്നു പൂക്കുന്നു
പൂവാകകൾ..


പരിചയം 

നിന്റെ ചങ്ങാതിയെന്നു കരുതി
പരിചയപ്പെട്ടാണ്,
നിന്നെ കാണും മുമ്പേ
ആ നാട്ടിൽ നിനക്കറിയുന്നതിനെക്കാൾ കൂടുതൽ
പരിചയക്കാർ ഉണ്ടായത്..

വഴികൾ 

കൈ രേഖകളെന്നോണം
മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട്
നിന്റടുത്തേക്കെന്നു കരുതി
നടന്നു തീർത്ത ആ നാട്ടിലെ
വഴികളത്രയും



വാക്കറ്റം :

വിയർത്തൊലിച്ച
എത്ര വേനലുകളെ
അതിജീവിച്ചാണ് നാം
മഴ നനഞ്ഞു കുതിർന്നു
പരസ്പരം പുതപ്പുകളാകുന്നത്.. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍