മഞ്ഞ്‌ വീഴ്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഞ്ഞ്‌ വീഴ്ച എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മഞ്ഞ്‌ വീഴ്ച





















മഞ്ഞ്‌ വീഴ്ചയിൽ കുട പിടിച്ച്‌ നൽകുന്നവരോട്‌ 
ഇലകളില്ലാത്ത ശിഖരത്തിനു താഴെ,
വലിയ മഴക്കാലം ഒറ്റയ്ക്കാണത്രെ 
നനഞ്ഞു തീർത്തത്‌..


കിണർ 

കടലിലേക്കുള്ള ഉൾവഴികളിലെ ഞരമ്പിലാവണം 
കിണറു കൊണ്ട്‌ മുറിവേൽപ്പിച്ചത്‌. 
അടിയൊഴുക്ക്‌ ശക്തമായതിനാലാകണം 
മഴ പെയ്തു തോർന്നിട്ടും 
ഇടയ്ക്കിടയ്ക്കിങ്ങനെ 
കിണർ കലമ്പി കലങ്ങുന്നത്‌.

കാശിത്തുമ്പ
രാവിൽ എത്ര നേരം പെയ്തിട്ടാണ്‌ മഞ്ഞ്‌,
ഇലയിലൊരു തുള്ളിയായി താഴേക്ക്‌ കുതിച്ചത്‌.
എന്നിട്ടും 
ഒന്നു ചുണ്ട്‌ ചേർക്കുന്നതിനു മുമ്പേ
പിണങ്ങി പൊട്ടിത്തെറിച്ച്‌ പോകുന്നു
കാത്തു സൂക്ഷിച്ച വിത്തുകൾ..


വാക്കറ്റം :

തിരിക്ക്‌ തീ കൊടുക്കേണ്ടയാൾ 
ഉറങ്ങിപ്പോയതു കൊണ്ട്‌
രാത്രിമഞ്ഞ്‌ നനഞ്ഞ്‌,
വിറച്ചിരിക്കുന്ന പൂക്കുറ്റി.. !

മഷിത്തണ്ടിന്റെ കൂട്ടുകാര്‍