വിട്ടു പോകാതെ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിട്ടു പോകാതെ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിട്ടു പോകാതെ

 

 











വിട്ടു പോകാതെ
വെളിച്ചമേകി
ചുറ്റിക്കറങ്ങുമ്പോൾ
ഉപഗ്രഹമെന്ന്
തോന്നും,
ഗ്രഹം പോലുമല്ലാത്ത,
തലച്ചൂട് കൊണ്ട്
തിളച്ചു മറിഞ്ഞ്
ഉടലു പൊള്ളുന്ന
നക്ഷത്രമാണ്
സൂര്യൻ


പ്രണയത്തെ

ഇപ്പോൾ , വരുന്നതോ പോകുന്നതോ
അവസാനമെന്ന് കരുതും.
എല്ലാ കാലത്തും
ഓരോ മുറിവും
വേദനയും
ബോധപൂർവ്വമല്ലാതെ
പ്രണയത്തെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും

 

 

പകർത്തൽ 

 ഇടങ്ങളിൽ നിന്നെല്ലാം
മാഞ്ഞു പോകുന്ന കാലത്തും
ഒരാളെ ഏറ്റവും
നന്നായി പകർത്തി
വെച്ചിട്ടുണ്ടാകും
ആരുടെയെങ്കിലും
ഒരോർമയിലെങ്കിലും

 

 

 വാക്കറ്റം

വേനലിൽ വറ്റി തീർന്നിട്ടും
നാട് തെണ്ടി,
ഉപ്പു ചേർക്കാത്ത കഥകൾ കൊണ്ടെത്തിച്ചു തന്ന
നദിയെ വന്നെത്തി നോക്കുന്നു
വേലിയേറ്റത്തിലെ കടൽ

 

 

 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍