പച്ച





















എത്രയും പ്രിയപ്പെട്ട,
പരിഭവങ്ങളുടെ കഥാകാരീ.. 
ഉണങ്ങി പൊടിഞ്ഞു വീണ 
എന്നെയിന്നലെ കണ്ടെടുത്തെന്ന 
മെസ്സേജ്‌ കിട്ടി.
ഇവിടെയിപ്പോഴും പച്ചയുടെ
ഒറ്റ നീ മാത്രമാണെന്നു മറുപടി


വേരുകളെ ഗൗനിക്കണം 
























വേരുകളെ ഗൗനിക്കണം 
സ്നേഹമൊഴിച്ചു തന്നെ നനച്ചു വളർത്തുകയും വേണം .. 
ഇലകളെല്ലാം കൊഴിച്ചിട്ട്‌ നഗ്നനായി നിന്നാലും 
പ്രണയ വസന്തത്തിൽ പൂക്കളുടെ മേലാട തുന്നിക്കുവാൻ..



വാക്കറ്റം :
മഴ മേഘ ക്കുഞ്ഞ്‌ 
ഉറങ്ങിയെഴുന്നേൽക്കും മുന്നേ
 കുട പെയ്തു തീർന്നതിന്റെ 
മരം പെയ്യുന്നു..

വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌...
























വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌... 
മേലിലിങ്ങനെ കവിതകളിൽ 
കയറി വന്നേക്കരുത്‌..
മുറിഞ്ഞു പോയ സ്വപ്നങ്ങളെ
കുറിച്ചോ ജീവിതത്തെ കുറിച്ചോ 
ഒന്നും പറഞ്ഞേക്കരുത്‌..
തലച്ചോറിൽ ഉടൽചിത്രങ്ങൾ മാത്രം
സൂക്ഷിക്കുന്നവരെ പറ്റിയോ
സെൽഫി അല്ലാത്ത സ്കാൻ ഡൽ വീ ഡിയോകളെ പറ്റിയോ മിണ്ടാൻ വരരുത്‌.

മറു നാട്ടിൽ താമസിച്ചു പഠിക്കുന്ന
പെങ്ങളെ പറ്റി ചോദിച്ചു പോകരുത്‌

തലകളോഴിവാക്കി ഉടലിനു വിലയിടുന്നവരുടെ
പ്രത്യയ ശാസ്ത്രത്തെ പറ്റിയും പറഞ്ഞു പോകരുത്‌..
മേലിലിങ്ങനെ കുറേ ചോദ്യങ്ങളുമായി വന്നു
ഉറക്കം കെടുത്തരുത്  പ്ലീസ്‌...


മരയുരി 






















മരവുരി
ഉരിയരുതെന്നൊരു 
മരയുരി ..!!


വാക്കറ്റം :

കാത്തു നിന്നിട്ടും
വഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
 


മൂടില്ലാത്താളികൾ..



ദ്വന്ദം 




















സുരക്ഷിതത്വമോ 
സ്വാതന്ത്ര്യമോ

എത്ര നാളാണിങ്ങനെ 
പരസ്പരം കണ്ണിൽ നോക്കിയിരിക്കുക..



 മൂടില്ലാത്താളികൾ.. 



വേരില്ലാതെ ഇലകളില്ലാതെ 
കൂടിനു ചുറ്റും 
നമ്മെ പടർന്നു കൊണ്ടിരിക്കുന്ന കഥകളുടെ മൂടില്ലാത്താളികൾ.. 

വാക്കറ്റം :

അളന്നു തീർന്നിട്ടില്ലാത്ത ഉടലളവുകളിൽ 
ഉമ്മ മൊട്ടുകൾ വിടരുന്നുണ്ട്‌..
ഓരത്ത്‌, ചെവിക്കു പിറകിൽ ഇപ്പൊഴും വീശുന്നുണ്ട്‌ 
നിന്റെ നിശ്വാസ കാറ്റ്‌..

സ്വപ്‌നങ്ങൾ
























"ഈ ചിത്രമെങ്ങനെയുണ്ട്‌ "

"കൊള്ളാം, നീയൊരുമ്മ തരുമോ.."

"ഡീ ഒരു കവിത തോന്നുണ്ടോ ?
അസ്തമയ സൂര്യൻ
കറുത്ത മനുഷ്യൻ വിശന്ന വായ മെലിഞ്ഞ കയ്യുകൾ.."

"നിന്നോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല ഡാ ഗുഡ്‌ നൈറ്റ്‌.."





സ്വപ്‌നങ്ങൾ 























മുൻപൊരിക്കൽ 
വന്നു വീണപ്പോൾ പൊള്ളി നീറിയതിന്റെ ഓർമ്മയിൽ 
ജീവിതത്തിലേക്ക്‌ 

എത്തി നോക്കാൻ പോലും മടിക്കുന്ന 
സ്വപ്നങ്ങളുണ്ടെനിക്ക്‌..



വാക്കറ്റം :
നമുക്കിടയിൽ ഇനി അവശേഷിക്കുന്നത്‌ 
വാശിയുടെ ഒരു വാക്കകലം മാത്രം..
 മൗനമിറ്റുവീണു വീതി കൂടിപ്പോകുന്ന അകലം

ധ്രുവ നക്ഷത്രങ്ങൾ






















ആകാശത്തിനു 
നിറം കൊടുക്കുന്നവരോട്‌,
കളർ പെൻസിലുകൾ 
കടം വാങ്ങിയവയാണ്‌...!!


ഉത്തരം താങ്ങികൾ..






















ഉത്തരം താങ്ങികൾ... 
എത്ര തവണ 
മുറിച്ചു മാറ്റിയാലും 
വീണ്ടും കിളിർക്കുന്ന
(ജാതി) വാലുള്ളവർ...!!


വാക്കറ്റം :

ഇരു ദിശകളിലേക്ക്‌ വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക്‌ നമ്മുടെ പേരായിരിക്കുമോ ?


ഉഭയ ജീവിതം !


















നിന്നിൽ 
നിന്നും താഴേക്ക്‌, 
ആഴത്തിലേക്ക്‌..
ചിറകുകളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു..
തീർത്തും 
രണ്ട്‌ ലോകങ്ങൾ...
ഉഭയ ജീവിതം !



വാക്കറ്റം :

സോറിയെന്ന 
ഒറ്റ വാക്കുകൊണ്ടത്രയെളുപ്പത്തിൽ 
മാഞ്ഞു പോകുമോ 
നീ 
കോറിയിട്ട 
മുറിവുകൾ..!!



കുമ്പസാരം












ഇതൊരു കുമ്പസാര രഹസ്യമാണ്‌
പ്രണയത്തിൽ ഒറ്റപ്പെട്ടു പോയവളുടെ
ആത്മ ഗതത്തിൽ ചിലത്‌...
പ്രണയം കൊണ്ടെത്ര തേവിയിട്ടും 
നിറയാത്ത ഒരു വയലായിരുന്നു സമ്പാദ്യം..
സ്വപ്നങ്ങളിൽ മാത്രം ഉമ്മവെച്ച്‌ ചുവപ്പിച്ച കണ്ണുകൾ.. നെഞ്ചിൻ ചൂട്‌...
പെയ്തു തീർന്നിട്ടും ഭൂമിയിലെത്തും മുന്നേ ആവിയായിപ്പോയ
ഒരു കുഞ്ഞു മഴക്കാല്മാണ്‌ പ്രണയം

വാക്കറ്റം :
എന്നും 
മനപ്പൂർവ്വമല്ലതെ 
മറന്നുവെക്കുന്നതും 
എന്നെ 
മാത്രമാണല്ലോ !!


കടലാസ്‌ തോണി










നദിയുടെ വിശാലതയിലേക്ക്‌ 
നീർച്ചാലുകളിലൂടെ നാമൊഴുക്കി വിടുന്ന കടലാസു തോണികൾ.. 
എത്ര പ്രാവശ്യം ഇളക്കി വിട്ടാലും 
എത്ര തന്നെ ഒഴുക്കുണ്ടായാലും അതിനൊപ്പം പോകാതെ 
വശങ്ങളിൽ തട്ടി തടഞ്ഞു നിന്നു പോകുന്നവ.. 

വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്‌ 
എന്നിലേക്കെത്തേണ്ട 
പ്രണയത്തിന്റെയൊരു കടലാസ്‌ തോണി.

വാക്കറ്റം :

എന്റേതുമാത്രമാവാനല്ലല്ലോ എന്റേതും കൂടിയാവാനല്ലേ പറഞ്ഞത്‌..
നിന്നിൽ നിന്നും ഞാനൂർന്നു പോയ വഴി തിരയുന്നു ഞാൻ

അകലം

അകലം 


















ഭൂതകാലത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല അതേപ്പറ്റി ഒരു
നോക്കു കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല,
ഭാവി മധുരമാക്കി ത്തരാമെന്ന് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല
കൂടെയുള്ള കാലത്തോളം പരസ്പരം വിശ്വസിക്കണമെന്നും 
സങ്കടപ്പെടുത്തില്ലെന്നുമായിരുന്നു വാക്കുറപ്പിച്ചത്‌.
എന്നിട്ടും
കൈചേർത്തു പിടിച്ചിരിക്കെ ഇറങ്ങിപോകാൻ മാത്രം 
മനസ്സകലത്തിലായിരിന്നുവോ നാം


വാക്കറ്റം :
വേരുകൾ കൊണ്ട്‌ കെട്ടിപ്പിടിച്ചിട്ടും 
ഇലകൾ കൊണ്ടുമ്മ വെച്ചിട്ടും 
പുറം കാഴ്ചയിൽ വെറും മരം പോലെ നിൽക്കുന്നവർ.



ചില മനുഷ്യരെങ്കിലും

ചില മനുഷ്യരെങ്കിലും
















ചില മനുഷ്യരെങ്കിലും മരങ്ങളെ പോലെയാണ്‌
നിന്ന നിൽപിൽ അവരങ്ങനെ സമാധിയായെന്ന് വരെ തോന്നും..
ഉപരിപ്ലവമായ വികാരങ്ങളിലൊന്നും അവർ കടന്നു വരികയേ ഇല്ല
എങ്കിലും ജീവിത വേനലിൽ കുളിർത്തണലായി പടരുന്നവർ
സങ്കടമഴയിൽ കുടയായി ചൂടുന്നവർ
കൊടും വിരഹത്തിന്റെ മഞ്ഞുവീഴ്ചയിൽ
അവസാനത്തെ ഇലകളും നമുക്ക്‌ തീ കായാൻ
പൊഴിച്ചിടുന്നവർ
വസന്തത്തിൽ നമുക്കായി വിരുന്നൊരുക്കുന്നവർ
അതെ
ചില മനുഷ്യ്‌രെങ്കിലും തീർച്ചയായും മരങ്ങളാണ്‌.





വന്‍കരകള്‍ രൂപം കൊള്ളുന്ന വിധം 
















സൂക്ഷിച്ചു നോക്കിയാൽ
ഓരോരുത്തരും ഓരോ വൻ കരകളാണെന്ന് കാണാം
കടലുകൾ പോലെ ചിന്തകൾ കൊണ്ട്‌ വേർ തിരിക്കപ്പെട്ടവർ..
പൊതുവേ ആരും എത്തിനോക്കാത്തതും തണുത്തുറഞ്ഞ്‌ രണ്ടറ്റത്തും കിടക്കുന്നവർ
പോലീസ്‌ ചമയുന്നവർ
പട്ടിണിയിൽ അരവയർ മുറുക്കി ഉടുക്കുന്നവർ
സൗഹൃദങ്ങളുടെ ജനസംഖ്യ കൂട്ടുന്നവർ
ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ കാണാം
ഓരോ വീട്ടിനുള്ളിലും വൻ കരകൾ രൂപം കൊള്ളുന്നത്‌..


വാക്കറ്റം:

മുറിഞ്ഞു വേര്‍പെട്ടിട്ടും 
വേദനക്കുന്നിന്റെ പകുതിപോലും 
പുറത്തു കാട്ടാതെ 
സങ്കട കടലില്‍ സ്വയമലിഞ്ഞു  തീരുന്ന 
മഞ്ഞുമലകളാണ് നാം 

കാത്തിരിപ്പ്

കാത്തിരിപ്പ് 






















വലിച്ചു കെട്ടിയ ഓലകളിൽ 
കാറ്റു തട്ടുമ്പോൾ 
ഇപ്പൊഴും കേൾക്കാം 
യേശുദാസിനെയും ചിത്രയെയും മധുസൂദനൻ നായരെയുമെല്ലാം.. 
പാട്ടു തീരാൻ കാത്തു നിൽപുണ്ട്‌ 
ഒരു കാതിനപ്പുറം
വിത്തു കൊത്താനെത്തിയ
തത്തകളും പ്രാവുകളും മൈനകളും...



ദേശാടനക്കിളി 





















ദേശാടനക്കിളി 
വഴിമാറിയെത്തിയതായിരിക്കണം 
പൂത്തുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ
ഇലകൾക്കിടയിലും പൂവിനു ചുറ്റും 
പരതിയിട്ടും വിശപ്പടക്കാനൊന്നും കിട്ടാതെ
തിരിച്ചു പറക്കേണ്ടി വന്നിട്ടും
ബാക്കി വെച്ചു പോയ വേവലാതിയും
പായ്യാരവും
കാതിൽ മുഴുങ്ങിക്കൊണ്ടിരിക്കുന്നു.


വാക്കറ്റം :

എന്നെക്കാൾ വളർന്നു പോയ എന്റെ തന്നെ നിഴലാണ്‌ ഞാൻ..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍